- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ലെയർ നഴ്‌സിങ് ഹോമിൽ നിന്ന് മയക്കുമരുന്നുകൾ കാണാതായി; അലക്ഷ്യമായി മരുന്നുകൾ സൂക്ഷിക്കുന്നതിന് നഴ്‌സിങ് ഹോമിനെതിരേ നടപടി സ്വീകരിക്കുമെന്ന് ഹിക്വ
ഡബ്ലിൻ: കോ ക്ലെയറില ഒരു നഴ്‌സിങ് ഹോമിൽ നിന്ന് മയക്കുമരുന്നുകൾ കാണാതായ സംഭവത്തിൽ ദുരൂഹത തുടരുന്നു. വയോധികരായ രോഗികൾക്ക് നൽകുന്ന മയക്കുമരുന്നുകൾ കണക്കിൽ പെടാതെ നഷ്ടമായത് ലീമെറിക്ക് സിറ്റിക്ക് സമീപമുള്ള അത്‌ലുക്കാർഡ് ഹൗസ് നഴ്‌സിങ് ഹോമിൽ നിന്നാണെന്ന് ഹിക്വ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മാനസികപ്രശ്‌നങ്ങൾ നേരിടുന്ന വയോധികരായ രോ
ഡബ്ലിൻ: കോ ക്ലെയറില ഒരു നഴ്‌സിങ് ഹോമിൽ നിന്ന് മയക്കുമരുന്നുകൾ കാണാതായ സംഭവത്തിൽ ദുരൂഹത തുടരുന്നു. വയോധികരായ രോഗികൾക്ക് നൽകുന്ന മയക്കുമരുന്നുകൾ കണക്കിൽ പെടാതെ നഷ്ടമായത് ലീമെറിക്ക് സിറ്റിക്ക് സമീപമുള്ള അത്‌ലുക്കാർഡ് ഹൗസ് നഴ്‌സിങ് ഹോമിൽ നിന്നാണെന്ന് ഹിക്വ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മാനസികപ്രശ്‌നങ്ങൾ നേരിടുന്ന വയോധികരായ രോഗികൾക്ക് നൽകുന്നതാണ് കാണാതായ മയക്കുമരുന്നുകൾ. നഴ്‌സിങ് ഹോമിന്റെ കണക്കുകളിൽ പെടാതെ അപ്രത്യക്ഷമായ വിവരം കഴിഞ്ഞ ദിവസം നടത്തിയ വാർഷിക പരിശോധനയിലാണ് വ്യക്തമായത്. തുടർന്ന് എച്ച്എസ്ഇ അധികൃതർ വിശദമായ പരിശോധനയ്ക്ക് എത്തുകയും ചെയ്തിരുന്നു.
ഈ നഴ്‌സിങ് ഹോമിലെ സൈക്കോ ഡ്രോപ്പിക് മരുന്നുകൾ സൂക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ളതായി ഹിക്വ കണ്ടെത്തിയിട്ടുണ്ട്. ഏറെ ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ള ഇത്തരം ഹൈ ഡോസ് മരുന്നുകൾ സൂക്ഷിക്കുന്നതിൽ നഴ്‌സിങ് ഹോം വീഴ്ച വരുത്തിയെന്നും ലഹരി മരുന്നുകൾ ഉപയോഗിക്കുന്ന ആൾക്കാരുടെ കൈയിൽ ഇത് എത്തിപ്പെട്ടാൽ ദൂരവ്യാപകമായ ദൂഷ്യമാണ് ഉണ്ടാകുകയെന്നും ഹിക്വ അധികൃതർ ആശങ്കരേഖപ്പെടുത്തിയിട്ടുണ്ട്.
ഇവ കൂടാതെ ചില സ്ലീപ്പിങ് പിൽസുകൾ, വേദനാസംഹാരികൾ തുടങ്ങിയ പ്രിസ്‌ക്രിപ്ഷൻ ലേബൽ കൂടാതെ സൂക്ഷിച്ചിരിക്കുന്നതായും ബോക്‌സുകളിൽ നിന്ന് കാണാതായിട്ടുള്ളതായും അന്വേഷണത്തിൽ വെളിപ്പെട്ടിട്ടുണ്ട്. ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ട മരുന്നുകൾ അശ്രദ്ധമായി മെഡിക്കേഷൻ ട്രോളികളിൽ കിടക്കുന്നതായും അന്വേഷണ സംഘം കണ്ടെത്തി. അന്വേഷണത്തെ തുടർന്ന് നഴ്‌സിങ് ഹോമിനെതിരേ തക്കതായ നടപടി സ്വീകരിക്കുമെന്ന് ഹിക്വ അറിയിച്ചിട്ടുണ്ട്.