- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിലെത്തി ലൈറ്റ് ഓഫാക്കിയ ശേഷം 67കാരിയെ പൊലീസുകാരിയുടെ ഭർത്താവ് കയറിപ്പിടിച്ച് അപമാനിക്കാൻ ശ്രമിച്ചെന്ന് പരാതി; സംഭവത്തെ ചൊല്ലി അടിപിടിയും; വയോധികയുടെ സഹോദരനും മകനും പരിക്കേറ്റ് ആശുപത്രിയിൽ
കോതമംഗലം: വീട്ടിലെത്തി ലൈറ്റ് ഓഫാക്കിയ ശേഷം 67 കാരിയെ പൊലീസുകാരിയുടെ ഭർത്താവ് കയറിപ്പിടിച്ചെന്നും അപമാനിക്കാൻ ശ്രമിച്ചെന്നും പരാതി. സംഭവത്തെുടർന്നുണ്ടായ അടിപിടിയിൽ വയോധികയുടെ സഹോദരനും മകനും പരിക്ക്. മൂന്നുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രിയിൽ 8 മണിയോടെ പോത്താനിക്കാട് പൊലീസ് സ്റ്റേഷൻ പരിധയിലാണ് സംഭവം. വയോധികയുടെ ബന്ധുവാണ് പൊലീസുകാരി. ഇവരുടെ വീടുകളും അടുത്തടുത്താണ് സ്ഥിതി ചെയ്യുന്നത്. സൈനീകനായിരുന്ന വയോധികയുടെ ഭർത്താവ് നേരത്തെ മരിച്ചിരുന്നു. മക്കൾ ജോലിയുമായി വീട്ടിൽ നിന്നും മാറി നിൽക്കുകയാണ്.
അതിനാൽ ഇവർ ഒറ്റയ്ക്കാണ് വീട്ടിൽ താമസിച്ചിരുന്നത് വാതിലിൽ മുട്ടുകേട്ടാണ് സഹോദരി കതകുതുറന്നതെന്നും ഉടൻ പൊലീസുകാരിയുടെ ഭർത്താവ് മുറിക്കുള്ളിലേയ്ക്ക് കയറി ,ലൈറ്റ് ഓഫ് ചെയ്ത ശേഷം അവരെ കയറിപ്പിടിച്ചെന്നും അപമാനിക്കാൻ ശ്രമിച്ചെന്നും എതിർത്തപ്പോൾ മർദ്ദിച്ചെന്നുമാണ് 67 കാരിയുടെ സഹോദരനും പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തിട്ടുള്ള 60- കാരൻ മറുനാടനോട് വ്യക്തമാക്കിയിട്ടുള്ളത്.
പേടിച്ചുവിറച്ച വയോധിക അലറിക്കരഞ്ഞതോടെ ഓടി രക്ഷപെട്ട് അക്രമി, പ്രശ്നം സംസാരിച്ച് തീർക്കാൻ എന്ന പേരിൽ പൊലീസുകാരിക്കൊപ്പം വീട്ടിൽ എത്തിയെന്നും തന്നെയും മകനെയും മർദ്ദിച്ചവശരാക്കിയെന്നും ഇയാൾ പറയുന്നു.
ആക്രമണം സഹിക്കാതായതോടെ വീടിനുള്ളിൽക്കയറി കതകടച്ച ശേഷം പൊലീസ് സഹായം തേടുകയായിരുന്നെന്നും പൊലീസ് എത്തിയിട്ടും ആക്രമി ഒരു കൂസലും ഇല്ലാതെ വീണ്ടും തങ്ങളെ ആക്രമിക്കാൻ മുതിർന്നെന്നും ഏറെ പണിപ്പെട്ടാണ് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തതെന്നും വീട്ടുകാർ പറഞ്ഞു.
മറുനാടന് മലയാളി ലേഖകന്.