- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കറുത്ത വർഗക്കാരൻ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടു; പ്രതിഷേധവുമായി അനേകം പേർ ലണ്ടൻ തെരുവിൽ; റയട്ട് പൊലീസിനെ ഇറക്കി വൻ സുരക്ഷയിൽ നഗരം
ഈസ്റ്റ് ലണ്ടനിലെ ന്യൂഹാമിലെ ട്രാഫിക്ക് സ്റ്റോപ്പിൽ നിന്നും അറസ്റ്റ് ചെയ്യപ്പെട്ട എഡിർ ഫ്രെഡറിക്കോ ഡാ കോസ്റ്റ എന്ന 25കാരനായ കറുത്ത വർഗക്കാരൻ പൊലീസ് കസ്റ്റഡിയിൽ വച്ച് കൊല്ലപ്പെട്ടതിലുള്ള പ്രതിഷേധം ലണ്ടൻ തെരുവിൽ ഇരമ്പുകയാണ്. ഈ ഒരു സാഹചര്യത്തിൽ അധികൃതർ റയട്ട് പൊലീസിനെ ഇറക്കി നഗരത്തെ വൻ സുരക്ഷയിലാക്കുകയും ചെയ്തിരുന്നു. പ്രതിഷേധക്കാർ ഈസ്റ്റ് ലണ്ടനിലെ തെരുവിൽ ബിന്നുകൾ കത്തിക്കുകയും റയട്ട് പൊലീസുമായി ഏറ്റ് മുട്ടുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. കസ്റ്റഡിയിലെടുത്ത് ആറ് ദിവസത്തിനുള്ളിലാണ് കോസ്റ്റ കൊല്ലപ്പെട്ടത്. കോസ്റ്റയുടെ കഴുത്തിൽ ഒരു മുറിവുണ്ടായിരുന്നുവെന്നും മർദനം മൂലം തലയ്ക്ക് ഗുരുതരമായ പരുക്കേറ്റിരുന്നുവെന്നും ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ആരോപിക്കുന്നുണ്ട്. മെട്രൊപൊളിറ്റൻ പൊലീസ് ഓഫീസർമാരാണ് കോസ്റ്റയുടെ കൊലപാതകത്തിന് ഉത്തരവാദികളെന്ന് വിളിച്ച് പറഞ്ഞ് കൊണ്ടായിരുന്നു ഇന്നലെ ക്ഷുഭിതരായ ജനക്കൂട്ടം ഈസ്റ്റ് ലണ്ടനിലെ തെരുവുകളിലേക്കിറങ്ങിയിരുന്നത്. അർധരാത്രി നടന്ന പ്രതിഷേധപ്രകടനത്തിൽ ഏതാണ്ട് 200 പേർ ഭ
ഈസ്റ്റ് ലണ്ടനിലെ ന്യൂഹാമിലെ ട്രാഫിക്ക് സ്റ്റോപ്പിൽ നിന്നും അറസ്റ്റ് ചെയ്യപ്പെട്ട എഡിർ ഫ്രെഡറിക്കോ ഡാ കോസ്റ്റ എന്ന 25കാരനായ കറുത്ത വർഗക്കാരൻ പൊലീസ് കസ്റ്റഡിയിൽ വച്ച് കൊല്ലപ്പെട്ടതിലുള്ള പ്രതിഷേധം ലണ്ടൻ തെരുവിൽ ഇരമ്പുകയാണ്. ഈ ഒരു സാഹചര്യത്തിൽ അധികൃതർ റയട്ട് പൊലീസിനെ ഇറക്കി നഗരത്തെ വൻ സുരക്ഷയിലാക്കുകയും ചെയ്തിരുന്നു. പ്രതിഷേധക്കാർ ഈസ്റ്റ് ലണ്ടനിലെ തെരുവിൽ ബിന്നുകൾ കത്തിക്കുകയും റയട്ട് പൊലീസുമായി ഏറ്റ് മുട്ടുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. കസ്റ്റഡിയിലെടുത്ത് ആറ് ദിവസത്തിനുള്ളിലാണ് കോസ്റ്റ കൊല്ലപ്പെട്ടത്.
കോസ്റ്റയുടെ കഴുത്തിൽ ഒരു മുറിവുണ്ടായിരുന്നുവെന്നും മർദനം മൂലം തലയ്ക്ക് ഗുരുതരമായ പരുക്കേറ്റിരുന്നുവെന്നും ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ആരോപിക്കുന്നുണ്ട്. മെട്രൊപൊളിറ്റൻ പൊലീസ് ഓഫീസർമാരാണ് കോസ്റ്റയുടെ കൊലപാതകത്തിന് ഉത്തരവാദികളെന്ന് വിളിച്ച് പറഞ്ഞ് കൊണ്ടായിരുന്നു ഇന്നലെ ക്ഷുഭിതരായ ജനക്കൂട്ടം ഈസ്റ്റ് ലണ്ടനിലെ തെരുവുകളിലേക്കിറങ്ങിയിരുന്നത്. അർധരാത്രി നടന്ന പ്രതിഷേധപ്രകടനത്തിൽ ഏതാണ്ട് 200 പേർ ഭാഗഭാക്കായിരുന്നു. പൊലീസ് തിരിച്ചറിയാതിരിക്കാനായി ഇവർ മുഖം മറച്ചിരുന്നു.
പ്രതിഷേധക്കാർ ഒരു തീക്കൊളുത്തൽ നടത്തിയത് ഒരു പെട്രോൾ സ്‌റ്റേഷനിൽ നിന്നും ഏതാനും വാര അകലെ മാത്രമായിരുന്നു. തങ്ങൾക്ക് നീതി വേണമെന്നും കോസ്റ്റക്ക് നീതി വേണമെന്നും പ്രതിഷേധക്കാർ ആർത്ത് വിളിച്ചിരുന്നു. ഫോറസ്റ്റ് ഗേറ്റ് പൊലീസ് സ്‌റ്റേഷനെ ലക്ഷ്യം വച്ച് പ്രതിഷേധക്കാർ നീങ്ങിയതോടെ ബസുകൾ വഴി തിരിച്ച് വിട്ടിരുന്നു. പ്രതിഷേധക്കാർ റയട്ട് പൊലീസിനെ പ്രകോപിപ്പിക്കുന്ന തരത്തിലായിരുന്നു പെരുമാറിയിരുന്നത്. ഒരു പ്രതിഷേധക്കാരൻ തന്റെ ബൈക്ക് പൊലീസിനെ തൊട്ടുതൊട്ടില്ലെന്ന മട്ടിൽ ഓടിച്ചിരുന്നു.
ബറോ കമാൻഡർ സൂപ്രണ്ടായ ലാൻ ലാൻഡർ പ്രതിഷേധക്കാർക്കിടയിൽ നിന്ന് അവരുടെ ചോദ്യങ്ങൾക്ക് ഉത്തരമേകി പ്രശ്‌നം നിയന്ത്രിക്കാനും അവരെ ശാന്തരാക്കാനും ശ്രമിച്ചിരുന്നു. പൊലീസിന്റെ നിർദ്ദേശം മാനിച്ച് നിരവധി ബസുകൾ വഴിതിരിച്ച് വിട്ടിരുന്നുവെന്നാണ് ട്രാൻസ്‌പോർട്ട് ഫോർ ലണ്ടൻ വെളിപ്പെടുത്തുന്നത്. ജൂൺ 21 മരിച്ച കോസ്റ്റയുടെ മരണത്തെ കുറിച്ച് ഇന്റിപെന്റന്റ് പൊലീസ് കംപ്ലയിന്റ്‌സ് കമ്മീഷൻ അന്വേഷണം നടത്തുന്നുണ്ട്. മൃതദേഹത്തിൽ പൊലീസ് ഏൽപ്പിച്ചുവെന്നാരോപിക്കുന്ന സ്‌പൈനൽ പരുക്കുകൾ പോസ്റ്റ് മോർട്ടത്തിൽ കണ്ടെത്തിയിരുന്നില്ലെന്നാണ് ഐപിസിസിസി വെളിപ്പെടുത്തുന്നത്.