- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്റെ ഭാര്യയെ തല്ലിയപ്പോൾ അവൾ തിരിച്ചുതല്ലി; മൂവാറ്റുപുഴയിൽ എത്തിയപ്പോൾ ഡി വൈ എഫ് ഐക്കാർ വളഞ്ഞിട്ടു തല്ലിച്ചതച്ചു; ഭാര്യയും പിഞ്ചുമക്കളും നിലവിളിച്ചിട്ടും പൊലീസ് നോക്കിനിന്നു; നീതി കിട്ടിയില്ലെങ്കിൽ ബന്ധുക്കളെല്ലാം സിപിഐ(എം) വിടും; ബസിലെ സീറ്റിനെച്ചൊല്ലി കേസിൽ കുടുങ്ങിയ അനിൽകുമാറിനു പറയാനുള്ളത്
മൂവാറ്റുപുഴ: ഭാര്യയുടെയും മക്കളുടെയും മുന്നിൽ ബസ്സിനുള്ളിൽ വച്ച് തന്റെ കഴുത്തിന് കുത്തിപ്പിടിച്ച ഡി വൈ എഫ് ഐ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് റെജിനയ്ക്കും മൂവാറ്റുപുഴയിൽ പൊലീസ് സാന്നിദ്ധ്യത്തിൽ തന്ന തല്ലിച്ചതച്ച കുട്ടിസഖാക്കൾക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി, പാർട്ടി സെക്രട്ടറി എന്നിവർക്ക് പരാതി നൽകുമെന്നും സീറ്റുവിഷയത്തേച്ചൊല്ലി പൊലീസ് കേസ്സിൽ കുടുങ്ങിയ മുണ്ടക്കയം സ്വദേശി അനിൽകുമാർ. പൊതുപ്രശ്‌നങ്ങളിൽ ഇടപെടുകയും അവ രമ്യമായി പരിഹരിക്കുകയും ചെയ്യേണ്ട റെജീനയെപ്പോലെയുള്ള യുവജന പ്രസ്ഥാനത്തിന്റെ ഉന്നത നേതാവ് തന്നോട് ഇങ്ങനെയായിരുന്നില്ല പെരുമാറേണ്ടിയിരുന്നതെന്നും തന്റെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ നിയമത്തിന്റെ വഴിയിൽ പരിഹാരം തേടാൻ സാഹചര്യം നിലവിലുണ്ടായിരുന്നെന്നും ഈ സ്ഥിതിയിൽ റെജീന തന്നെ ആക്രമിച്ചതിന്റെ കാരണം ദുരൂഹമാണെന്നും അനിൽകുമാർ മറുനാടനോട് പറഞ്ഞു. അർദ്ധരാത്രി വരെ മൂന്നുമക്കളും ഭാര്യയും ഉൾപ്പെടെ കുടുംബം മുഴുവൻ പൊലീസ് സ്‌റ്റേഷനിൽ കഴിഞ്ഞുവെന്നും തുടർന്ന് ബന്ധുക്കളെത്തി ജാമ്യ
മൂവാറ്റുപുഴ: ഭാര്യയുടെയും മക്കളുടെയും മുന്നിൽ ബസ്സിനുള്ളിൽ വച്ച് തന്റെ കഴുത്തിന് കുത്തിപ്പിടിച്ച ഡി വൈ എഫ് ഐ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് റെജിനയ്ക്കും മൂവാറ്റുപുഴയിൽ പൊലീസ് സാന്നിദ്ധ്യത്തിൽ തന്ന തല്ലിച്ചതച്ച കുട്ടിസഖാക്കൾക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി, പാർട്ടി സെക്രട്ടറി എന്നിവർക്ക് പരാതി നൽകുമെന്നും സീറ്റുവിഷയത്തേച്ചൊല്ലി പൊലീസ് കേസ്സിൽ കുടുങ്ങിയ മുണ്ടക്കയം സ്വദേശി അനിൽകുമാർ.
പൊതുപ്രശ്‌നങ്ങളിൽ ഇടപെടുകയും അവ രമ്യമായി പരിഹരിക്കുകയും ചെയ്യേണ്ട റെജീനയെപ്പോലെയുള്ള യുവജന പ്രസ്ഥാനത്തിന്റെ ഉന്നത നേതാവ് തന്നോട് ഇങ്ങനെയായിരുന്നില്ല പെരുമാറേണ്ടിയിരുന്നതെന്നും തന്റെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ നിയമത്തിന്റെ വഴിയിൽ പരിഹാരം തേടാൻ സാഹചര്യം നിലവിലുണ്ടായിരുന്നെന്നും ഈ സ്ഥിതിയിൽ റെജീന തന്നെ ആക്രമിച്ചതിന്റെ കാരണം ദുരൂഹമാണെന്നും അനിൽകുമാർ മറുനാടനോട് പറഞ്ഞു. അർദ്ധരാത്രി വരെ മൂന്നുമക്കളും ഭാര്യയും ഉൾപ്പെടെ കുടുംബം മുഴുവൻ പൊലീസ് സ്‌റ്റേഷനിൽ കഴിഞ്ഞുവെന്നും തുടർന്ന് ബന്ധുക്കളെത്തി ജാമ്യമെടുത്ത് ഭാര്യയെയും മക്കളെയും കൊണ്ടുപോയെന്നും തന്നെ പാർട്ടിക്കാർ സ്വാധീനം ചെലുത്തിയതിനെത്തുടർന്ന് ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ചേർത്ത് പൊലീസ് കേസ്സിൽ കുടുക്കിയെന്നുമാണ് അനിൽകുമാറിന്റെ ആരോപണം.
എരുമേലിക്കടുത്ത് താമസിക്കുന്ന ഭാര്യാസഹോദരന്റെ കുട്ടിയുടൈ ഇരുപത്തിയെട്ടുകെട്ടിൽ പങ്കെടുക്കാൻ കുടുംബവുമായി പോകവെ തനിക്കു നേരെ റെജീനയും കൂട്ടരും നടത്തിയ അപ്രതീക്ഷിത ആക്രമണത്തെക്കുറിച്ചും പൊലീസ് നടപടിയെക്കുറിച്ചും ഇന്നലെ ജാമ്യത്തിലിറങ്ങിയ അനിൽകുമാർ മറുനാടനോട് മനസ്സുതുറന്നു. സംഭവത്തെക്കുറിച്ചു അനിൽകുമാർ പറയുന്നതിങ്ങനെ- കൂലിപ്പണിയെടുത്താണ് ഞാൻ കുടുംബം പോറ്റുന്നത്്. മുണ്ടക്കയമാണ് സ്വദേശമെങ്കിലും ഇപ്പോൾ തൃശൂർ മരോട്ടിക്കലിൽ വാടകയ്ക്കാണ് താമസം. ഞാനും ഭാര്യയും മൂന്നുമക്കളും തൃശൂരിൽ നിന്നും എരുമേലിക്കാണ് ടിക്കറ്റെടുത്തിരുന്നത്. ഭാര്യ സുഷമയും ഇളയ മകനും മുൻഭാഗത്തും ഞാനും പതിനാലും പത്തും വയസ്സായ രണ്ടുമക്കളും മധ്യഭാഗത്ത് മുതിർന്ന സ്ത്രീകൾക്കായുള്ള സംവരണ സീറ്റിലുമാണ് ഇരുന്നത്. അവർ( റെജീന )പെരുമ്പാവൂർ പിന്നിട്ട ശേഷമാണ് ബസ്സിൽ കയറിയതെന്നാണ് തോന്നുന്നത്.
ഞാൻ ഇരുന്നിരുന്ന സീറ്റിനടുത്തെത്തി എന്നോട് എഴുന്നേൽക്കാൻ അവർ ആവശ്യപ്പെട്ടു. നിങ്ങൾ ചെറുപ്പമാണല്ലോ എന്ന് ഞാൻ പറഞ്ഞപ്പോൾ അവർ സഭ്യമല്ലാത്ത വാക്കുകളോടെ തട്ടിക്കയറാൻ തുടങ്ങി. അവരുടെ മർക്കടമുഷ്ടിക്കുമുന്നിൽ പിന്മാറാൻ ഞാൻ ഒരുക്കമായിരുന്നില്ല. ഉടൻ ഭാര്യയെ വിളിച്ച് ഞാൻ എഴുന്നേറ്റുമാറി സീറ്റിലിരുത്തി. ഇതോടെ കൂടുതൽ കുപിതയായ ആ സ്ത്രീ അസഭ്യവർഷത്തോടെ ഞാൻ കാണിച്ചുതരാമെന്ന് ആക്രോശിച്ച് എന്റെ ഭാര്യയുടെയും മക്കളുടെയും മുന്നിൽ വച്ച് എന്റെ ഷർട്ടിന്റെ കോളറിനു കയറിപ്പിടിച്ചു. ഭാര്യ സുഷമ ഇതിനെ എതിർത്തപ്പോൾ അവർ അവളുടെ കരണത്തടിച്ചു.സുഷമയും തിരിച്ചുതല്ലി. ഇത്രയുമായപ്പോൾ കണ്ടക്ടറും മറ്റ് യാത്രക്കാരും നിർദ്ദേശിച്ചതനുസരിച്ച് മധ്യഭാഗത്ത് നിന്നിരുന്ന ഞാൻ പിൻഭാഗത്തേക്ക് മാറി. ബസ്സ് മൂവാറ്റുപുഴയിൽ എത്തിയപ്പോൾ പൊലീസ് കാത്തുനിൽക്കുന്നുണ്ടായിരുന്നു.
ഭാര്യ ഇറങ്ങിച്ചെന്ന് കാര്യങ്ങൾ പറഞ്ഞപ്പോൾ എന്നോടും ഇറങ്ങിച്ചെല്ലാൻ പൊലീസുകാർ നിർദ്ദേശിച്ചു. ഞാൻ ബസ്സിൽ നിന്നും ഇറങ്ങിയ ഉടൻ ഡി വൈ എഫ് ഐ ക്കാർ ഇടിതുടങ്ങി. ഭാര്യയും മക്കളും കൂട്ടനിലവിളിയോടെ തടയാൻ ശ്രമിച്ചെങ്കിലും അവർ വിട്ടില്ല. പൊലീസ് ഇടപെട്ട് ഞങ്ങളെ ജീപ്പിൽ കയറ്റുന്നതുവരെ അവർ ആക്രമിച്ചു. കൂലിപ്പണിയെടുത്താണ് ഞാൻ കുടുംബം പോറ്റുന്നത്്. മുണ്ടക്കയമാണ് സ്വദേശമെങ്കിലും ഇപ്പോൾ തൃശ്ശൂർ മരോട്ടിക്കലിൽ വാടകയ്ക്കാണ് താമസം. മർദ്ദനത്തെത്തേുടർന്ന് ശാരീരിക അസ്വസ്ഥതകളുണ്ടെന്നും വിദഗ്ധ ചികത്സ തേടുന്നതിനുള്ള ശ്രമത്തിലാണെന്നും അനിൽ പറഞ്ഞു.നിസ്സാര കാരണത്തിന്റെ പേരിൽ നടുറോഡിൽ പിഞ്ചുമക്കളുടെയും ഭാര്യയുടെയും കൺമുന്നിലിട്ട് തന്നെ ആക്രമിച്ച സ്ത്രീ ഉൾപ്പെടുന്ന സംഘത്തെ പൊലീസ് തന്ത്രത്തിൽ സംഭവസ്ഥലത്തുനിന്നും പറഞ്ഞയയ്ക്കുകയായിരുന്നെന്നും തന്റെയും ഭാര്യയുടെയും പരാതിയിൽ ഇക്കൂട്ടർ അനങ്ങാപ്പാറനയം സ്വീകരിക്കുകയായിരുന്നെന്നും അനിൽകുമാർ ആരോപിക്കുന്നു.
പൊലീസ് സ്‌റ്റേഷനിൽ വച്ച് ബിജെപി നേതാക്കൾക്കൊപ്പമെത്തിയ അഭിഭാഷകന്റെ സഹായത്തോടെ മൂവാറ്റുപുഴ സി ഐക്ക് താൻ ഇതു സംബന്ധിച്ച് സംഭവദിവസം പരാതി നൽകിയിരുന്നെന്നും ഇത് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലെന്നുമാണ് അറിയുന്നതെന്നും അനിൽകുമാർ വ്യക്തമാക്കി. ഇതിനതിരെ ഉടൻ നിയമനടപടി സ്വീകരിക്കും. തന്റെ വീട്ടുകാരും ഭാര്യവീട്ടുകാരുമുൾപ്പെടെ നിരവധി പേർ സി പി എമ്മിൽ പ്രവർത്തിക്കുന്നുണ്ട്. ഇവരിൽ ചിലർ കാര്യങ്ങൾ വ്യക്തമാക്കിയിട്ടും പാർട്ടി നേതൃത്വത്തിന്റെ ഭാഗത്തുനിന്നും അനുകൂല നിലപാടുണ്ടായില്ലെന്നും അതിനാൽ തന്റെ ബന്ധുക്കൾ പാർട്ടിവിടുന്ന കാര്യം സജീവ ചർച്ചയിലാണെന്നും അനിൽകുമാർ വ്യക്തമാക്കി.