- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ.എസ്.യുവിന്റെ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം; സെക്രട്ടറിയേറ്റ് മതിൽ ചാടിക്കടക്കാൻ ശ്രമിച്ച കെ.എസ്.യു പ്രവർത്തകർക്ക് നേരെ ലാത്തി വീശി പൊലീസ്; കെ.എസ്.യു അധ്യക്ഷൻ അഭിജിത്തും സംസ്ഥാന വൈസ് പ്രസിഡന്റ് സ്നേഹ അടക്കമുള്ള നിർവധി പേർക്ക് പരിക്ക്
തിരുവനന്തപുരം: കെ.എസ്.യുവിന്റെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. പൊലീസും കെ.എസ്.യു പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. സെക്രട്ടറിയേറ്റിന്റെ മതിൽ ചാടിക്കടക്കാൻ ശ്രമിച്ച കെ.എസ്.യു പ്രവർത്തകരെ പൊലീസ് തടഞ്ഞു ലാത്തി വീശുകയായിരുന്നു. പൊലീസിനു നേരെ കെ.എസ്.യു പ്രവർത്തകർ കല്ലെറിഞ്ഞു.
തുടർന്ന് പൊലീസ് ലാത്തിവീശി. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. കെ.എസ്.യു വൈസ് പ്രസിഡന്റ് സ്നേഹ ഉൾപ്പെടെയുള്ള വനിതാ പ്രവർത്തർക്കും പരിക്കേറ്റിട്ടുണ്ട്. സെക്രട്ടറിയേറ്റിൽ നിരാഹാരമിരിക്കുന്ന യൂത്ത് കോൺഗ്രസ് നേതാക്കൾക്കും ഉദ്യോഗാർഥികൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് കെ.എസ്.യു മാർച്ച് നടത്തിയത്. വൻ സംഘർഷമാണ് തലസ്ഥാനത്ത് ഉടലെടുത്തിരിക്കുന്നത്.
ആദ്യം കന്റോൺമെന്റ് ഗേറ്റിനുമുന്നിൽ പ്രവർത്തകരെ നേരിട്ട പൊലീസ് ശേഷം സെക്രട്ടറിയേറ്റിനുമുന്നിലുള്ളവരെയും വളഞ്ഞിട്ട് തല്ലുകയായിരുന്നു. കെഎസ്യു അദ്ധ്യക്ഷൻ അഭിജിത്തിനും ലാത്തിചാർജിൽ പരുക്കേറ്റു.