- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓൺലൈൻ ബാങ്കിങ് രംഗത്തെ ചതിക്കുഴികൾ; മുതിൽ പൗരന്മാർക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
ആലുവ :ഓൺലൈൻ ബാങ്കിങ് രംഗത്തെ ചതിക്കുഴികളെക്കുറിച്ച് മുതിർന്ന പൗരന്മാർക്ക് സേഫ് നെറ്റ് എന്ന പേരിൽ ബോധവത്ക്കരണ ക്ലാസ്സ് നടത്തി. എറണാകുളം റൂറൽ ജില്ലയിലെ വിവിധ റസിഡൻസ് അസ്സോസിയേഷനുകളുടെ സഹകരണത്തോടെ പൊലീസ് നടത്തിയ ഓൺലൈൻ ക്ലാസ്സ് എറണാകുളം റേഞ്ച് ഡി.ഐ.ജി നീരജ് കുമാർ ഗുപ്ത ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ജില്ലാ പൊലീസ് മേധാവി വിവേക് കുമാർ, അഡീഷണൽ എസ്‌പി കെ.എം.ജിജിമോൻ, ജനമൈത്രി പൊലീസ് എഎസ്ഐ കെ.എസ്.ശ്രീകുമാർ എന്നിവർ പങ്കെടുത്തു. സൈബർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ പി,എം.തെൽഹത്ത് ക്ലാസ്സെടുത്തു. ഒ.റ്റി.പി ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങൾ വരുമ്പോൾ അവ നൽകി ചതിക്കപ്പെടുന്നത്, ഓൺലൈൻ ലോൺ ആപ്പ് വഴിയുള്ള കബളിപ്പിക്കലുകൾ, ഓൺലൈൻ ലോട്ടറി അടിച്ചതായും, ഗിഫ്റ്റ് ഓഫറുകൾ ഉള്ളതായും, കെ.എസ്.ഇ.ബി കണക്ഷൻ കട്ട് ചെയ്യുന്നതായും, ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതായും ഉള്ള അറിയിപ്പുകൾ നൽകി ബാങ്ക് അക്കൗണ്ട് വിവരങ്ങളും മറ്റ് വ്യക്തിപരമായ വിവരങ്ങളും ശേഖരിച്ച ശേഷമുള്ള തട്ടിപ്പ് എന്നിവയെക്കുറിച്ചെല്ലാം ക്ലാസ്സിൽ വിശദമായി പ്രതിപാദിച്ചു.
ഓൺലൈൻ രംഗത്തെ ഇത്തരം ചതിക്കുഴികളിൽ മുതിർന്ന പൗരന്മാർ കൂടുതലായി അകപ്പെടുന്ന പശ്ചാത്തലത്തിലാണ് ഇവർക്കായി ബോധവത്ക്കരണ ക്ലാസ്സ് നടത്തിയത്. ഈ രംഗത്തെക്കുറിച്ചുള്ള അറിവുകൾ കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിനായി ഇത്തരത്തിലുള്ള ക്ലാസ്സുകൾ തുടർന്നും നടത്തുമെന്ന് ഡി.ഐ.ജി നീരജ് കുമാർ ഗുപ്ത അറിയിച്ചു
മറുനാടന് മലയാളി ലേഖകന്.