കുവൈത്ത് : ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിക്കുന്ന വഴിവിളക്ക് - ദഅ്വ പഠന ക്ലാസ് വെള്ളിയാഴ്ച (21/07/2017) വൈകുന്നേരം 4.30 ന് ജലീബിലെ ഐ.ഐ.സി ഓഡിറ്റോറിയത്തിൽ നടക്കും.

സംഗമത്തിൽ 'പാഠങ്ങൾ നൽകുന്ന ചരിത്ര സ്പർശങ്ങൾ' എന്ന വിഷയത്തിൽ സി.കെ അബ്ദുല്ലത്തീഫ് റഷീദിയും 'ഹൃദയ വസന്തം തീർക്കുക' എന്ന വിഷയത്തിൽ അബ്ദുൽ അസീസ് സലഫിയും ക്ലാസുകളെടുക്കും.

സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ, വീരാൻ കുട്ടി സ്വലാഹി എന്നിവർ പ്രസീഡിയം നിയന്ത്രിക്കും. കൂടുതൽ വിവരങ്ങൾക്ക് 99060684 എന്ന നമ്പറിൽ വിളിക്കുക.