- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ സ്റ്റാഫ് നഴ്സുമാർക്ക് പരിശീലനം നൽകി
തിരുവനന്തപുരം: ദേശീയ ആരോഗ്യ ദൗത്യത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ സ്റ്റാഫ് നഴ്സുമാർക്ക് അണുബാധ നിയന്ത്രണവും പരിസ്ഥിതി പദ്ധതിയും എന്ന വിഷയത്തിൽ പരിശീലനം നൽകി. ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നുള്ള അണുബാധയും പരിസ്ഥിതി മലിനീകരണത്തെയും നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. മുറിവേറ്റ ഒരാളെ ഡ്രസ് ചെയ്തതിനു ശേഷം ഡ്രസ്സിങിനു ഉപയോഗിച്ച വസ്തുകൾ വൃത്തിയാക്കുകയും അണുബാധ ഉണ്ടാകാത്ത വിധം സംസ്‌കരിക്കുകയും ചെയ്യണം. എന്നാൽ കൃത്യമായ രീതിയിൽ ആശുപത്രി മാലിന്യങ്ങൾ സംസ്‌കരിക്കാത്തതു മൂലം പകർച്ചവ്യാധി വ്യാപിക്കുന്ന സാഹചര്യവും ചിലയിടങ്ങളിൽ കണ്ടുവരുന്നു. എല്ലാ ആശുപത്രിയും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുള്ള ഗുണനിലവാരം അനുസരിച്ചു ഇഞ്ചക്ഷനു ഉപയോഗിച്ച സിറിഞ്ചായാലും പഞ്ഞിയായാലും സംസ്‌കരിക്കേണ്ടതാണ്. ഖര - ദ്രവ മാലിന്യങ്ങൾ പ്രത്യേകം സംസ്‌കരിക്കണം. കാലാവസ്ഥ വ്യതിയാനം പകർച്ചവ്യാധികളുടെ വ്യാപനത്തിനടയാക്കുന്നു. ഈ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് സ്റ്റാഫ് നഴ്സുമാർക്ക് പരിശീനം നൽകി ആരോഗ്യ കേന്ദ്രങ്ങളിലൂടെയുള
തിരുവനന്തപുരം: ദേശീയ ആരോഗ്യ ദൗത്യത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ സ്റ്റാഫ് നഴ്സുമാർക്ക് അണുബാധ നിയന്ത്രണവും പരിസ്ഥിതി പദ്ധതിയും എന്ന വിഷയത്തിൽ പരിശീലനം നൽകി. ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നുള്ള അണുബാധയും പരിസ്ഥിതി മലിനീകരണത്തെയും നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.
മുറിവേറ്റ ഒരാളെ ഡ്രസ് ചെയ്തതിനു ശേഷം ഡ്രസ്സിങിനു ഉപയോഗിച്ച വസ്തുകൾ വൃത്തിയാക്കുകയും അണുബാധ ഉണ്ടാകാത്ത വിധം സംസ്‌കരിക്കുകയും ചെയ്യണം. എന്നാൽ കൃത്യമായ രീതിയിൽ ആശുപത്രി മാലിന്യങ്ങൾ സംസ്‌കരിക്കാത്തതു മൂലം പകർച്ചവ്യാധി വ്യാപിക്കുന്ന സാഹചര്യവും ചിലയിടങ്ങളിൽ കണ്ടുവരുന്നു. എല്ലാ ആശുപത്രിയും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുള്ള ഗുണനിലവാരം അനുസരിച്ചു ഇഞ്ചക്ഷനു ഉപയോഗിച്ച സിറിഞ്ചായാലും പഞ്ഞിയായാലും സംസ്‌കരിക്കേണ്ടതാണ്.
ഖര - ദ്രവ മാലിന്യങ്ങൾ പ്രത്യേകം സംസ്‌കരിക്കണം. കാലാവസ്ഥ വ്യതിയാനം പകർച്ചവ്യാധികളുടെ വ്യാപനത്തിനടയാക്കുന്നു. ഈ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് സ്റ്റാഫ് നഴ്സുമാർക്ക് പരിശീനം നൽകി ആരോഗ്യ കേന്ദ്രങ്ങളിലൂടെയുള്ള അണുബാധ നിയന്ത്രിച്ച് മെച്ചപ്പെട്ട സേവനം നൽകാൻ തയ്യാറെടുക്കുന്നത്. ജില്ലാ മെഡിക്കൽ ഒഫീസർ ഡോ. പ്രീത. പി. പി. പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജെ. സ്വപ്നകുമാരി അദ്ധ്യക്ഷത വഹിച്ചു. അണുബാധ നിയന്ത്രണത്തെക്കുറിച്ച് ലെപ്രസ്സി സാനിറ്റോറിയം നഴ്സിങ് സൂപ്രണ്ട് ലീസാമ്മയും പരിസ്ഥിതി പദ്ധതി എന്ന വിഷയത്തിൽ യൂണിസെഫ് കൺസൾട്ടന്റ് ഡോ. ശ്രീഹരിയും ക്ലാസ്സെടുത്തു.