- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോളജുകളിൽ ജൂൺ ഒന്ന് മുതൽ ക്ലാസുകൾ ആരംഭിക്കും; ക്ലാസുകൾ ഓൺലൈനായി; തീരുമാനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ
തിരുവനന്തപുരം: കോളജുകളിലും സർവകലാശാലാ വകുപ്പുകളിലും ജൂൺ ഒന്നു മുതൽ ക്ലാസുകൾ ആരംഭിക്കും. ഓൺലൈനായിട്ടായിരിക്കും ക്ലാസുകൾ. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠന സഹായികളും നോട്ടുകളും പിഡിഎഫ് ആയി നൽകും. രാവിലെ 8.30നും വൈകീട്ട് 3.30നും ഇടയിലായിരിക്കും ക്ലാസുകൾ. ദിവസവും രണ്ട് മണിക്കൂറെങ്കിലും ക്ലാസ് നടത്തണമെന്ന് മന്ത്രി നിർദേശിച്ചു.
Next Story