ദുബൈ: യു.എ.ഇയുടെ 45-മത് ദേശീയ ദിനത്തോടനുബന്ധിച്ച് ദുബൈ കെ.എം.സി.സി ദുബായ് മുൻസിപ്പാലിറ്റിയുമായി സഹകരിച്ച് 18ന് രാവിലെ എട്ടുമണിക്ക് അൽ- ഖൂസ് ഇന്റസ്ട്രിയൽ ഏരിയ-2 (ആസ്‌കോൺ ഏരിയ) വച്ച് നടത്തപെടും. ഇതിന്റെ ഭാഗമായി വിളിച്ചു ചേർത്ത കൺവൻഷൻ ക്ലീൻ അപ്പ് ദി വേൾഡ് വിങ് ചെയർമാൻ ആർ.ശുക്കൂർ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചീഫ് കോ-ഓർഡിനേറ്റർ അഡ്വ: സാജിദ് അബൂബക്കർ പരിപാടി വിശദീകരിച്ചു.

ക്ലീൻ അപ്പ് ദി വേൾഡ് പ്രോഗ്രാം വമ്പിച്ച വിജയമാക്കുവാൻ മുഴുവൻ സംസ്ഥാന-ജില്ലാ-മണ്ഡലം ഭാരവാഹികളും നിർബന്ധമായും ഈ സേവനത്തിൽ പങ്കാളികളാവണം എന്ന് ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അൻവർ നഹജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി എന്നിവർ അറിയിച്ചു. പങ്കെടുക്കുന്ന മുഴുവൻ പ്രവർത്തകരും രാവിലെ 6.45ന് വാഹനം പുറപ്പെടുന്ന സ്ഥലങ്ങളിൽ എതതിച്ചേരേണ്ടതും 7 മണിക്ക് വാഹനം പുറപ്പെടുന്നതുമാണ്. കെ.എം.സി.സി അൽ ബറാഹ ഓഫീസ്,നായിഫ് റോഡ് വെസ്റ്റ് ഹോട്ടൽ സമീപം എന്നിവിടങ്ങളിൽ നിന്ന് വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ജന:കൺവീനർ ഷഹീർ കൊല്ലം സ്വഗതവും ക്ലീൻ അപ്പ് ദി വേൾഡ് ക്യാപ്റ്റൻ മുസ്തഫ വേങ്ങര നന്ദിയും പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്കും പേര് രജിസ്റ്റർ ചെയ്യുന്നതിനും താഴെ പറയുന്ന അതാത് ജില്ലാ കോ-ഓർഡിനേറ്റർമാരെ ബന്ധപ്പെടെണ്ടതാണ്. ടി.ആർ ഹനീഫ-0552797644 (കാസർഗോഡ്), ഷറഫുദ്ദീൻ ഇരിട്ടി-0554338667 (കണ്ണൂർ), പി.കെ ജമാൽ-0506748799 (കോഴിക്കോട്),ഇ.ആർ അലി മാസ്റ്റർ-0502580648 (മലപ്പുറം),നൗഷാദ് കോറോത്ത്-0552601155 (വയനാട്), മുഹമ്മദ് അലി ചളവറ-0551154585 (പാലക്കാട്),ആർ.വി എം മുസ്തഫ-0504986080 (തൃശൂർ),ശുക്കൂർ-0554608056 (എറണാകുളം), മുജീബ് റഹ്മാൻ-0558252692 (ആലപ്പുഴ), പി.എസ് ഷംനാസ്-0558752507(കോട്ടയം), ഷാഫി കോറോത്ത്-0523721385(ഇടുക്കി), ഹബീബ് മുഹമ്മദ്-0507159422(കൊല്ലം),നസീർ ചന്നാൻകര-0503789456(തിരുവനന്തപുരം)