ദുബൈ: യു.എ.ഇയുടെ 45-മത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നഗരം ശുചീകരിക്കുക എന്ന മഹത് ലക്ഷ്യത്തോടെ ദുബൈ മുൻസിപ്പാലിറ്റി ആവിഷ്‌കരിച്ച ക്ലീൻ അപ്പ് ദി വേൾഡ് പരിപാടിയിൽ രണ്ടായിരത്തോളം പ്രവർത്തകരെ പങ്കെടുപ്പിച്ച് കെ.എം.സി.സി ശ്രദ്ധയാകർഷിച്ചു.

എല്ലാ വർഷവും ദുബൈ കെ.എം.സി.സി ക്ലീൻ അപ്പ് ദി വേൾഡ് പരിപാടിയിൽ അണിചേരാറുണ്ട്. ഇപ്രാവശ്യം കൂടുതൽ പ്രവർത്തകരെ പങ്കെടുപ്പിച്ച ദുബൈ കെ.എം.സി.സി മുൻസിപ്പാലിറ്റി അതികൃതരുടെയും ക്ലീൻ അപ്പ് ദി വേൾഡ് സംഘാടകരുടെയും പ്രത്യേക പ്രശംസ പിടിച്ചുപറ്റി. വൃത്തിയും വിശുദ്ധിയും ആദർശത്തിന്റെ ഭാഗമാക്കിയ ദുബൈ കെ.എം.സി.സിയുടെ ഈ ചരിത്ര മുഹൂർത്തത്തിൽ പങ്കാളികളായ കെ.എം.സി.സി പ്രവർത്തകന്മാരുടെ പ്രവർത്തന മികവിനെ ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അൻവർ നഹ ജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ക്ലീൻ അപ്പ് ദി വേൾഡ് കമിറ്റി ചെയർമാൻ ആർ.ശുക്കൂർ ജന:കൺവീനർ ഷഹീർ കൊല്ലം എന്നിവർ അഭിനന്ദിച്ചു. കെ.എം.സി.സി സംസ്ഥാന ഭാരവാഹികളായ ഒ.കെ ഇബ്രാഹിം, മുസ്തഫ തിരൂർ, ആവയിൽ ഉമ്മർ, മുഹമ്മദ് പട്ടാമ്പി, എൻ.കെ ഇബ്രാഹിം, അഡ്വ: സാജിദ് അബൂബക്കർ, അഷ്റഫ് കൊടുങ്ങല്ലൂർ, ക്യാപ്റ്റൻ മുസ്തഫ വേങ്ങര എന്നിവർ നേതൃത്വം നൽകി.