കീബോർഡിലും സ്‌ക്രീനിലും പൊടിപിടിച്ച് ലാപ്‌ടോപ്പുകൾ നശിക്കുന്നത് സർവസാധാരണമാണ്. എന്നാൽ, കൃത്യമായി വൃത്തിയാക്കി സൂക്ഷിച്ചാൽ അതിന് ആയുസ്സ് കൂടുകയും ചെയ്യും. ലാപ് ടോപ് വൃത്തിയാക്കാനുള്ള മൂന്ന് എളുപ്പവഴികളാണിവ:-

കീബോർഡ് വൃത്തിയാക്കുന്നതിന് ഡിസ്റ്റിൽഡ് വാട്ടർ ഉപയോഗിക്കാം. കൂടുതൽ അഴുക്കും പൊടിയുമുണ്ടെങ്കിൽ വിനാഗിരിയും വെള്ളവും ചേർത്ത മിശ്രിതം ഉപയോഗിക്കാം. ആൽക്കഹോളോ അമോണിയയോ ഉപയോഗിക്കരുത്.

ഈ മിശ്രിതം തയ്യാറാക്കിയശേഷം അതൊരു സ്‌പ്രേ കണ്ടെയ്‌നറിൽ നിറയ്്ക്കുക.. എന്നിട്ട് കീ ബോർഡിനും സ്‌ക്രീനിനും നേരെ മുകളിൽനിന്ന് താഴേയ്ക്ക് ചീറ്റിക്കുക.. ചെറിയ വെള്ളത്തുള്ളികളായി മിശ്രിതം കീബോർഡിൽ വീഴുന്നതിനാണിത്.

മൃദുവായ തുണിയുപയോഗിച്ച് പതുക്കെ തുടയ്ക്കുക. മൃദുവായ തുണി ഉപയോഗിക്കുമ്പോൾ സ്‌ക്രീനിൽ വിരലടയാളം പതിയില്ല. സ്‌ക്രീൻ തുടയ്ക്കുമ്പോൾ വൃത്താകൃതിയിൽ തുടയ്ക്കുക. മുഴുവൻ സ്‌ക്രീനും തുടച്ചുതീരുന്നതുവരെ അത് തുടരുക.