തിരുവനന്തപുരം: പകർച്ചപ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ദേശീയ ആരോഗ്യ ദൗത്യ ജില്ലാ പ്രോ ഗ്രാം മാനേജർ ഡോ.ജെ. സ്വപ്നകുമാരിയുടെ നേതൃത്വത്തിൽ അഴൂർ ഗവ. ഹയർ സെക്കന്ററി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ ശുചീകരണ പ്രവർത്തനം നടത്തി. സ്‌കൂളിലെ എൺപത്തിയെട്ടോളം വരുന്ന എസ് പി സി വിദ്യാർത്ഥികളാണ് പകർച്ച വ്യാധി പ്രതിരോധ ന ത്തിനു മുന്നിട്ടിറങ്ങിയത്.

സ്‌കൂൾ പരിസരത്തെ 1500 വീടുകളിലാണ് ഉറവിടനശീകരണ പ്രവർത്തനവും നോട്ടീസ് വിതരണവ'ും നടത്തിയത്. കഴിഞ്ഞ ഒരാഴ്ചയായി സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികളും ഊർജ്ജിത പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി വരുന്നതായി ഹെഡ്‌മിസ ട്രസ് ഗിരിജ പറഞ്ഞു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വരും ദിവസങ്ങളിൽ ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും എസ്‌പിസി വിഭാഗത്തിന്റെയുംനേതൃത്വത്തിൽ എസ്‌പി.സി കേഡറ്റുകൾക്ക് സെമിനാറുകളും ബോധവൽക്ക രണ ക്ലാസുകളും സംഘടിപ്പിക്കും.

ശുചീകരണ പ്രവർത്തനത്തിൽ പിറ്റിഎ പ്രസിഡന്റ് വിനോദ് ,പൊലീസ് കോൺസ്റ്റബിൾമാരായ വിജയൻ ,മല്ലിക, സ്‌കൂൾ സ്റ്റാഫ് രാജേശ്വരി, ബീന തുടങ്ങിയവർ പങ്കെടുത്തു.