- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയിൽ അമൃതാനന്ദമയി മഠത്തിന്റെ വക ശുചീകരണ യജ്ഞം 11നും 12നും
അമൃതപുരി: ശബരിമലയിലും, സന്നിധാനത്തും പമ്പയിലും മതാ അമൃതാനന്ദമയി മഠത്തിന്റെ നേതൃത്വത്തിൽ 11, 12 തീയതികളിലായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. കേരളം, തമിഴ്‌നാട്, കർണാടകം എന്നിവടങ്ങളിൽ നിന്നായി 1200 ലധികം സന്നദ്ധ സേവകർ ശുചീകരണപ്രവർത്തനങ്ങളിൽ പങ്കാളികളാവും. പ്രകൃതി സംരക്ഷണത്തിന്റെയും പരിസരശുചീകരണത്തിന്റെയും ഭാഗമായി 2010 ൽ മഠം ആരംഭിച്ച അമലഭാരതം പദ്ധതിയുടെ ഭാഗമായാണ് ശബരിമലയിൽ ഈ വർഷവും ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് അമൃതപുരി കാമ്പസ് ഡയറക്ടർ ബ്രഹ്മചാരി സുദീപ് അറിയിച്ചു. തുടർച്ചയായ എട്ടാം തവണയാണ് അമലഭാരതം സന്നദ്ധ സേവകർ ശബരിമലയിൽ എത്തുന്നത്. അമലഭാരതം കോർഡിനേറ്റർ സ്വാമി ഗുരുദാസ് ചൈതന്യ 11 ന് രാവിലെ തുടക്കം കുറിക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾസ്വാമി തപസ്യാമൃത ചൈതന്യ, രാജു, ശീനിവാസൻ എന്നിവരുടെ നേതൃത്വത്തിൽ ഏകോപിപ്പിക്കും. അമൃതസർവകലാശാലാ വിദ്യാർത്ഥികളും, അദ്ധ്യാപകരും, അനദ്ധ്യാപകരും,ഭക്തരും വിദേശികളടക്കമുള്ള ആശ്രമഅന്തേവാസികളും പങ്കാളികളാവും. സന്നിധാനം, പമ്പ, മരക്കൂട്ടം, നീലിമല, അപ്പാച്ചിമേട്, ശരം കു
അമൃതപുരി: ശബരിമലയിലും, സന്നിധാനത്തും പമ്പയിലും മതാ അമൃതാനന്ദമയി മഠത്തിന്റെ നേതൃത്വത്തിൽ 11, 12 തീയതികളിലായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. കേരളം, തമിഴ്‌നാട്, കർണാടകം എന്നിവടങ്ങളിൽ നിന്നായി 1200 ലധികം സന്നദ്ധ സേവകർ ശുചീകരണപ്രവർത്തനങ്ങളിൽ പങ്കാളികളാവും.
പ്രകൃതി സംരക്ഷണത്തിന്റെയും പരിസരശുചീകരണത്തിന്റെയും ഭാഗമായി 2010 ൽ മഠം ആരംഭിച്ച അമലഭാരതം പദ്ധതിയുടെ ഭാഗമായാണ് ശബരിമലയിൽ ഈ വർഷവും ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് അമൃതപുരി കാമ്പസ് ഡയറക്ടർ ബ്രഹ്മചാരി സുദീപ് അറിയിച്ചു. തുടർച്ചയായ എട്ടാം തവണയാണ് അമലഭാരതം സന്നദ്ധ സേവകർ ശബരിമലയിൽ എത്തുന്നത്.
അമലഭാരതം കോർഡിനേറ്റർ സ്വാമി ഗുരുദാസ് ചൈതന്യ 11 ന് രാവിലെ തുടക്കം കുറിക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾസ്വാമി തപസ്യാമൃത ചൈതന്യ, രാജു, ശീനിവാസൻ എന്നിവരുടെ നേതൃത്വത്തിൽ ഏകോപിപ്പിക്കും. അമൃതസർവകലാശാലാ വിദ്യാർത്ഥികളും, അദ്ധ്യാപകരും, അനദ്ധ്യാപകരും,ഭക്തരും വിദേശികളടക്കമുള്ള ആശ്രമഅന്തേവാസികളും പങ്കാളികളാവും. സന്നിധാനം, പമ്പ, മരക്കൂട്ടം, നീലിമല, അപ്പാച്ചിമേട്, ശരം കുത്തി എന്നിവടങ്ങളിലെ മാലിന്യ നിർമ്മാർജ്ജനത്തിനാണ് ഇത്തവണ പ്രാധാന്യം നൽകുന്നത്.
ശുചീകരണ പ്രവർത്തനങ്ങൾക്കെത്തുന്ന സന്നദ്ധ പ്രവർത്തകർക്ക് പമ്പയിലും സന്നിധാനത്തും ഭക്ഷണ, താമസ സൗകര്യങ്ങൾ നല്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ അറിയിച്ചു