- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭൂമിയെ മാലിന്യമുക്തമാക്കാൻ ശുചീകരണയജ്ഞത്തിന് ജില്ലയിൽ തുടക്കം
കൊച്ചി: നാടിനെ മാലിന്യമുക്തമാക്കി രോഗങ്ങളിൽനിന്നു മോചിപ്പിക്കുന്നതിനുള്ള ശുചീകരണയജ്ഞത്തിന് ജില്ലയിൽ തുടക്കം. ശുചീകരണത്തിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തത്തിനുള്ള പ്രാധാന്യം ഊട്ടിയുറപ്പിച്ച് ആലുവ മുപ്പത്തടം ഗവൺമെന്റ് ഹൈസ്‌കൂളിലാണ് ജില്ലാതല ഉദ്ഘാടനം നടന്നത്. കലക്ടർ കെ മുഹമ്മദ് വൈ സഫീറുള്ള ഉദ്ഘാടനം നിർവഹിച്ചു. ഇന്നലെ ആരംഭിച്ച ശുചീകരണയജ്ഞം 2നാളെ അവസാനിക്കും. പകർച്ചവ്യാധി തടയാനുള്ള യജ്ഞത്തിൽ ഓരോരുത്തർക്കും പങ്കുവഹിക്കാനുണ്ടെന്ന് കലക്ടർ പറഞ്ഞു. കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കണം. ശുചീകരണയജ്ഞം മൂന്നുദിവസം മാത്രമല്ല, എല്ലാ ദിവസവും നീണ്ടുനിൽക്കുന്നതാക്കണമെന്നും കലക്ടർ പറഞ്ഞു. മാലിന്യം സൃഷ്ടിക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. മാത്യൂസ് നുമ്പേലി പറഞ്ഞു. വീടിനുചുറ്റുമുള്ള പ്ളാസ്റ്റിക് കടലാസ്, മിഠായിക്കടലാസ്, കുപ്പി, പാത്രങ്ങൾ, ടയർ, കളിപ്പാട്ടങ്ങൾ എന്നിവ ശേഖരിച്ച് മഴ നനയാത്തവിധം സൂക്ഷിക്കണം. പ്ളാസ്റ്റിക് ഗ്ളാസുകൾ, പേപ്പർ പ്ളേറ്റുകൾ, ഫ്ളക്സുകൾ തുടങ്ങ
കൊച്ചി: നാടിനെ മാലിന്യമുക്തമാക്കി രോഗങ്ങളിൽനിന്നു മോചിപ്പിക്കുന്നതിനുള്ള ശുചീകരണയജ്ഞത്തിന് ജില്ലയിൽ തുടക്കം. ശുചീകരണത്തിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തത്തിനുള്ള പ്രാധാന്യം ഊട്ടിയുറപ്പിച്ച് ആലുവ മുപ്പത്തടം ഗവൺമെന്റ് ഹൈസ്‌കൂളിലാണ് ജില്ലാതല ഉദ്ഘാടനം നടന്നത്. കലക്ടർ കെ മുഹമ്മദ് വൈ സഫീറുള്ള ഉദ്ഘാടനം നിർവഹിച്ചു. ഇന്നലെ ആരംഭിച്ച ശുചീകരണയജ്ഞം 2നാളെ അവസാനിക്കും.
പകർച്ചവ്യാധി തടയാനുള്ള യജ്ഞത്തിൽ ഓരോരുത്തർക്കും പങ്കുവഹിക്കാനുണ്ടെന്ന് കലക്ടർ പറഞ്ഞു. കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കണം. ശുചീകരണയജ്ഞം മൂന്നുദിവസം മാത്രമല്ല, എല്ലാ ദിവസവും നീണ്ടുനിൽക്കുന്നതാക്കണമെന്നും കലക്ടർ പറഞ്ഞു. മാലിന്യം സൃഷ്ടിക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. മാത്യൂസ് നുമ്പേലി പറഞ്ഞു. വീടിനുചുറ്റുമുള്ള പ്ളാസ്റ്റിക് കടലാസ്, മിഠായിക്കടലാസ്, കുപ്പി, പാത്രങ്ങൾ, ടയർ, കളിപ്പാട്ടങ്ങൾ എന്നിവ ശേഖരിച്ച് മഴ നനയാത്തവിധം സൂക്ഷിക്കണം. പ്ളാസ്റ്റിക് ഗ്ളാസുകൾ, പേപ്പർ പ്ളേറ്റുകൾ, ഫ്ളക്സുകൾ തുടങ്ങിയവയും ഒഴിവാക്കി 'ഭൂമിയെ മാലിന്യമുക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് രത്നമ്മ സുരേഷ്, ആരോഗ്യവകുപ്പിലെയും വിദ്യാഭ്യാസവകുപ്പിലെയും ഉദ്യോഗസ്ഥർ, സ്‌കൂൾ പ്രധാനാധ്യാപിക അജിതകുമാരി, പിടിഎ പ്രസിഡന്റ് ഷൺമുഖൻ തുടങ്ങിയവർ പങ്കെടുത്തു. സ്‌കൂൾ അസംബ്ളിയിൽ വിദ്യാർത്ഥികൾ ശുചീകരണപ്രതിജ്ഞയെടുത്തു. സ്‌കൂളും പരിസരവും വൃത്തിയാക്കുന്നതിനു പുറമെ വീടും പരിസരവും വൃത്തിയാക്കാനുള്ള നടപടികളെടുക്കാനായി കുട്ടികളെ അദ്ധ്യാപകർ ബോധവൽക്കരിക്കും. ചുറ്റുമുള്ള അഞ്ചു വീടെങ്കിലും സന്ദർശിച്ച് ശുചീകരണത്തിന്റെആവശ്യകത വീട്ടുകാരെ ബോധ്യപ്പെടുത്താനും വിദ്യാർത്ഥികൾ മുൻകൈയെടുക്കും.
ശുചീകരണയജ്ഞത്തിന്റെ 'ഭാഗമായി ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലും പ്രതിജ്ഞചൊല്ലുകയും ജീവനക്കാരുടെ സഹകരണത്തോടെ സ്ഥാപനവും പരിസരവും ശുചീകരിക്കുകയുംചെയ്തു. ബുധൻ, വ്യാഴം ദിവസങ്ങളിൽ വീടുകളും ഓരോ വാർഡുകളിലെയും പൊതുസ്ഥലങ്ങളും വൃത്തിയാക്കുകയും കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കാനുള്ള നടപടികളെടുക്കുകയുചെയ്യും. വിവിധ മണ്ഡലങ്ങളിൽ നടപ്പാക്കേണ്ട ശുചീകരണപ്രവർത്തനങ്ങളെക്കുറിച്ചുള്ള അവലോകനയോഗവും എംഎൽഎമാരുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച നടന്നു.