ഒമാനിൽ ഗതാഗത പിഴ അടക്കാത്തവർക്ക് വിസ പുതുക്കി നൽകില്ലെന്നും രാജ്യം വിട്ട് പോകാൻ സാധിക്കില്ലെന്നും റോയൽ ഒമാൻ പൊലീസിന്റെ മുന്നറിയിപ്പ്. ജൂൺ മുതൽ ഈ നിയമം നിർബന്ധമാക്കിയിട്ടുണ്ടെന്നും വിദേശികൾ രാജ്യം വിട്ട് പോകുന്നതിന് മുമ്പ് ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ അടച്ച് തീർത്തുവെന്ന് ഉറപ്പ് വരുത്തണമെന്നും പൊലീസ് വ്യക്തമാക്കി.

പിഴ അടക്കാത്തവരുടെ വിസ നടപടി ക്രമങ്ങൾ മുമ്പോട്ട് പോകില്ലെന്നും മുന്നറിയിപ്പ് നല്കുന്നു.പിഴകൾ അടയ്ക്കാതെ രാജ്യം വിട്ടുപോകുന്നവരെ തടയാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.

ഇത്തരക്കാർ തങ്ങളുടെ പിഴ കുടിശ്ശിക അടക്കുന്നതുവരെ വിമാനത്താവളങ്ങളിലും തുറമുഖ ങ്ങളിലുമുള്ള എമിഗ്രേഷൻ കൗണ്ടറുകളിൽ തടഞ്ഞുവെക്കും.പുതിയ നിബന്ധന സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകൾക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്