- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അറബിക്കടലിൽ നിന്ന് കാലാവസ്ഥാ നിരീക്ഷണ യന്ത്രം കാണാതായി; സുനാമി, കൊടുങ്കാറ്റ് മുന്നറിയിപ്പ് യന്ത്രങ്ങൾ കാണാതായത് മൂന്ന് ദിവസം മുൻപ്; അന്വേഷണത്തിനിടെ മലയാളികൾ യന്ത്രത്തിന് മുകളിൽ കയറിനിൽക്കുന്ന ദൃശ്യം പുറത്ത്
കാസർകോട്: അറബിക്കടലിൽ സ്ഥാപിച്ച കാലാവസ്ഥാ നിരീക്ഷണ യന്ത്രം കാണാതായി. മൂന്ന് ദിവസം മുമ്പാണ് സുനാമി, കൊടുങ്കാറ്റ് തുടങ്ങിയവയുടെ മുന്നറിയിപ്പ് ലഭ്യമാക്കുന്ന യന്ത്രം കാണാതായത്. കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയാണ് യന്ത്രം കടലിൽ സ്ഥാപിച്ചത്.
മൂന്ന് ദിവസം മുമ്പാണ് ഇതിൽ നിന്നുള്ള ആശയവിനിമയം ഇല്ലാതായത്.യന്ത്രത്തിലുണ്ടായിരുന്ന സെൻസറുകൾ തകരാറിലായതോടെയാണ് ഇതിൽ നിന്നുള്ള ആശയവിനിമയം നഷ്ടമായിരിക്കുന്നത്. തുടർന്ന് ഭൗമശാസ്ത്ര മന്ത്രാലയം അന്വേഷണം ആരംഭിച്ചു.അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് യന്ത്രത്തിന്റെ ദൃശ്യം പ്രത്യക്ഷപ്പെട്ടത്.
മലപ്പുറം താനൂരിൽ നിന്നുള്ള ഒരാളുടെ ഫേസ്‌ബുക്കിലാണ് യന്ത്രത്തിന്റെ ദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ടത്.എന്നാൽ ഇവർക്ക് യന്ത്രത്തെക്കുറിച്ച് വ്യക്തമായ ധാരണകൾ ഇല്ലെന്നാണ് വീഡിയോ ദൃശ്യം നൽകുന്ന സൂചന.തങ്ങൾക്ക് കടലിൽ നിന്ന് ഒരു വസ്തു ലഭിച്ചതായി വീഡിയോയിൽ പറയുന്നു. ആളുകൾ യന്ത്രത്തിന്റെ മുകളിൽ കയറി നിൽക്കുന്നുമുണ്ട്. മത്സ്യത്തൊഴിലാളികളാണ് ഇവരെന്നാണ് സൂചന.
സംഭവത്തിൽ മലപ്പുറത്തെ തീരദേശ പൊലീസ് സ്റ്റേഷനുകൾക്ക് അന്വേഷണം ആവശ്യപ്പെട്ട് നിർദ്ദേശം നൽകിയിരിക്കുകയാണ് ഭൗമശാസ്ത്ര മന്ത്രാലയം.
മറുനാടന് മലയാളി ബ്യൂറോ