ശാസ്ത്രം നാൾക്ക് നാൾ പുരോഗതിയിൽ നിന്നും പുരോഗതിയിലേക്ക് കുതിക്കുന്നുവെങ്കിലും മരണത്തിന് ശേഷം എന്താണ് സംഭവിക്കുന്നതെന്ന് വ്യാഖ്യാനിക്കാൻ ആർക്കും ഇതുവരെ പൂർണമായും സാധിച്ചിട്ടില്ല. മരിച്ചവർക്ക് അത് വെളിപ്പെടുത്താൻ സാധിക്കില്ലെന്നതാണ് ഇതിന് കാരണം. എന്നാൽ ക്ലിനിക്കലി മരിച്ചവരും പിന്നീട് ജീവിത്തതിലേക്ക് തിരിച്ച് വന്നവരുമായ ചിലർ മരണത്തെ മുഖാമുഖം കണ്ട തങ്ങളുടെ അപൂർവ അനുഭവം വെളിപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ഇതിൽ ചിലർ വർണിക്കാനാവാത്ത വെളിച്ചത്തിലൂടെ നടന്നപ്പോൾ മറ്റ് ചിലർ താണ്ടിയത് അഗ്‌നുകുണ്ഡങ്ങളായിരുന്നു.

റെഡിറ്റ് യൂസർമാരാണ് ഇത്തരത്തിൽ തങ്ങളുടെ മരണാനുഭവങ്ങൾ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്. തങ്ങൾക്ക് മുമ്പ് മരിച്ച ഉറ്റവരുടെയും ദൈവത്തിന്റെയും സാന്നിധ്യം തങ്ങൾക്കുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയവരുമേറെയുണ്ട്. മരണത്തിലേക്കുള്ള യാത്രക്കിടെ സന്തോഷമുള്ള ആളുകൾ തിങ്ങി നിറഞ്ഞ ഒരു മനോഹര സ്ഥലം കണ്ടതിനെ തുടർന്ന് തനിക്ക് മരണത്തിലുള്ള പേടി തീർത്തും ഇല്ലാതായെന്നാണ് ഇതിൽ ഒരു സ്ത്രീ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമെ ഇവിടെ സന്തോഷത്തോടെ ഓടിക്കളിക്കുന്ന നായകളെയും അവർ കണ്ടിരുന്നുവത്രെ...!!.

എന്നാൽ മരണത്തെ മുഖാമുഖം കണ്ട മറ്റ് ചിലർക്ക് ഭീകരാനുഭവവും ഉണ്ടായിട്ടുണ്ട്. തങ്ങൾ ഇതിന്റെ ഭാഗമായി നരകം കണ്ടുവെന്നും ലാവയ്ക്ക് മുകളിലൂടെ നടക്കുന്ന ഭീമാകാരനും തീ തുപ്പുന്നതുമായ ഉറുമ്പിന് സമാനമായിരുന്നു അവിടെയുള്ള പിശാചെന്നും അവർ വിവരിക്കുന്നു. അമിതമായി മരുന്ന് കഴിച്ച് മരണത്തിന്റെ വക്കിലെത്തിയ ഒരാൾ ചെകുത്താനെ കണ്ടുവെന്ന് മറ്റൊരാളും വെളിപ്പെടുത്തിയിരുന്നു. മരണം പ്രത്യേകിച്ച് സംഭവമൊന്നുമല്ലെന്നും അത് തീർത്തും സമാധാനപരമാണെന്നുമാണ് മറ്റൊരാൾ വിവരിച്ചിരിക്കുന്നത്. മരണത്തിലേക്ക് നീങ്ങിയപ്പോൾ തനിക്ക് ആദ്യം ശൂന്യതയാണ് അനുഭവപ്പെട്ടിരുന്നതെന്നും തുടർന്ന് തെളിമയാർന്ന ലൈറ്റുകൾ കണ്ടുവെന്നും അതിനെ പ്രപഞ്ച അന്തർധാരയായി അനുഭവപ്പെട്ടുവെന്നും അയാൾ വിവരിക്കുന്നു.

60 വയസുകാരി മരണത്തിനടുത്തെത്തിയപ്പോൾ കണ്ടത് മനോഹര സ്ഥലമായിരുന്നു. അവിടെ ഒരു കുട്ടിയെ പോലെ തനിക്ക് ആനന്ദിക്കാനായെന്നും അവർ എഴുതുന്നു. ഇതിൽ ഒരു റെഡിറ്റ് യൂസറുടെ അച്ഛന് നിരവധി തവണ മരണാനുഭവം ഉണ്ടായിട്ടുണ്ട്. എല്ലാ പശ്ചാത്തലത്തിൽ നിന്നുമുള്ള ആളുകൾ ക്യൂ നിൽക്കുന്ന അനുഭവമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. നിറയെ സ്‌നേഹവും സമാധാനവും നിറഞ്ഞ ഒരു സ്ഥലത്ത് ഒരാൾ നീണ്ട വെളുത്ത വസ്ത്രം ധരിച്ച് നിന്നിരുന്നുവെന്നും അത ദൈവമാണെന്ന് വിശ്വസിക്കുന്നുവെന്നുമാണ് ഒരു റെഡിറ്റ് യൂസർ വെളിപ്പെടുത്തുന്നത്.