- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെണ്ണിനെ കണ്ടാൽ എക്കാലത്തും ബിൽ ക്ലിന്റന്റെ കൺട്രോൾ പോകും; 2000ത്തിന്റെ തുടക്കത്തിൽ സ്ഥിരമായി സ്വകാര്യ വിമാനത്തിൽ കയറ്റി ആകാശത്ത് വച്ച് പീഡിപ്പിരുന്നുവെന്ന പരാതിയുമായി നാലു യുവതികൾ; സത്യം അന്വേഷിക്കാൻ ഹില്ലാരിയുടെ സ്വകാര്യ ഡിറ്റെക്ടീവുകളും
അമേരിക്കൻ പ്രസിഡന്റായിരിക്കുമ്പോൾ മോണിക്ക ലെവിൻസ്‌കിയുമായുള്ള അവിഹിത ബന്ധത്തിന്റെ പേരിൽ ഏറെ ചീത്തപ്പേരുണ്ടായ വ്യക്തിയാണ് ബിൽ ക്ലിന്റൺ. എന്നാൽ പെണ്ണിനെ കണ്ടാൽ എക്കാലത്തും ബിൽ ക്ലിന്റന്റെ കൺട്രോൾ പോകുമെന്നാണ് പുതിയ റിപ്പോർട്ട്. 2000ത്തിന്റെ തുടക്കത്തിൽ സ്ഥിരമായി സ്വകാര്യ വിമാനത്തിൽ കയറ്റി ആകാശത്ത് വച്ച് പീഡിപ്പിരുന്നുവെന്ന പരാതിയുമായി ക്ലിന്റനെതിരെ നാലു യുവതികൾ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ പുറകിലുള്ള സത്യം അന്വേഷിക്കാൻ ഹില്ലാരിയുടെ സ്വകാര്യ ഡിറ്റെക്ടീവുകളാണെന്ന പ്രത്യേകതയുമുണ്ട്. ബെസ്റ്റ് സെല്ലറുകളിലൂടെ പ്രശസ്തനായ എഡ്വാർഡ് ക്ലെയിനിനോട് ഡെമോക്രാറ്റിക് പാർട്ടി ഉറവിടങ്ങളാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ കൈമാറിയിരിക്കുന്നത്. 2016ൽ പുറത്തിറങ്ങിയ ' ഗിൽറ്റി ആസ് സിൻ' എന്നത് ക്ലെയിനിന്റെ നാലാമത് പുസ്തകമാണ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ഈ വർഷം ഒക്ടോബർ 30ന് പുറത്തിറങ്ങിയ 'ആൾ ഔട്ട് ഓഫ് വാർ; ദി പ്ലോട്ട് ടു ഡിസ്ട്രോയ് ട്രംപ് '. വിമാനത്തിൽ വച്ചുള്ള ക്ലിന്റന്റെ പീഡനത്തെക്കുറിച്ച് അദ
അമേരിക്കൻ പ്രസിഡന്റായിരിക്കുമ്പോൾ മോണിക്ക ലെവിൻസ്‌കിയുമായുള്ള അവിഹിത ബന്ധത്തിന്റെ പേരിൽ ഏറെ ചീത്തപ്പേരുണ്ടായ വ്യക്തിയാണ് ബിൽ ക്ലിന്റൺ. എന്നാൽ പെണ്ണിനെ കണ്ടാൽ എക്കാലത്തും ബിൽ ക്ലിന്റന്റെ കൺട്രോൾ പോകുമെന്നാണ് പുതിയ റിപ്പോർട്ട്. 2000ത്തിന്റെ തുടക്കത്തിൽ സ്ഥിരമായി സ്വകാര്യ വിമാനത്തിൽ കയറ്റി ആകാശത്ത് വച്ച് പീഡിപ്പിരുന്നുവെന്ന പരാതിയുമായി ക്ലിന്റനെതിരെ നാലു യുവതികൾ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ പുറകിലുള്ള സത്യം അന്വേഷിക്കാൻ ഹില്ലാരിയുടെ സ്വകാര്യ ഡിറ്റെക്ടീവുകളാണെന്ന പ്രത്യേകതയുമുണ്ട്.
ബെസ്റ്റ് സെല്ലറുകളിലൂടെ പ്രശസ്തനായ എഡ്വാർഡ് ക്ലെയിനിനോട് ഡെമോക്രാറ്റിക് പാർട്ടി ഉറവിടങ്ങളാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ കൈമാറിയിരിക്കുന്നത്. 2016ൽ പുറത്തിറങ്ങിയ ' ഗിൽറ്റി ആസ് സിൻ' എന്നത് ക്ലെയിനിന്റെ നാലാമത് പുസ്തകമാണ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ഈ വർഷം ഒക്ടോബർ 30ന് പുറത്തിറങ്ങിയ 'ആൾ ഔട്ട് ഓഫ് വാർ; ദി പ്ലോട്ട് ടു ഡിസ്ട്രോയ് ട്രംപ് '. വിമാനത്തിൽ വച്ചുള്ള ക്ലിന്റന്റെ പീഡനത്തെക്കുറിച്ച് അദ്ദേഹത്തിന്റെയും ഒബാമയുടെയും കാലത്ത് വൈറ്റ് ഹൗസിൽ സേവനം അനുഷ്ഠിച്ചിരുന്ന ഒരു ഒഫീഷ്യലും വെളിപ്പെടുത്തിയിട്ടുണ്ട്.
2000ത്തിന്റെ തുടക്കത്തിലാണ് മുൻ പ്രസിഡന്റ് തങ്ങളെ ഇത്തരത്തിൽ പീഡിപ്പിച്ചിരുന്നതെന്നാണ് നാല് സ്ത്രീകൾ പരാതിപ്പെട്ടിരിക്കുന്നത്. പ്ലേ ബോയ് ബില്യണയർ ഇൻവെസ്റ്ററായ റോൻ ബർകിളുമായി ക്ലിന്റൻ ചേർന്ന് പ്രവർത്തിക്കുമ്പോഴായിരുന്നു ഈ പീഡനപർവം അരങ്ങേറിയത്. പരാതിക്കാരികളും പേര് വെളിപ്പെടുത്താത്തവരുമായ സ്ത്രീകൾ ബർകിളിന്റെ സ്ഥാപനങ്ങളിൽ താഴെക്കിടയിലുള്ള തസ്തികകളിൽ ജോലി ചെയ്ത് വരുന്നവരായിരുന്നു. പീഡനം നടക്കുമ്പോൾ അവർക്ക് കൗമാരം വിട്ട് പോകുന്ന പ്രായമായിരുന്നു.
ബർകിളിന്റെ വ്യവസായത്തെ പ ുഷ്ടിപ്പെടുത്താൻ ക്ലിന്റെൻ തനിക്കാവുന്നതെല്ലാം ചെയ്തുകൊടുത്തിരുന്നതിന് പകരം ബർകിളിന്റെ സ്വകാര്യ ജെറ്റിൽ ക്ലിന്റന് ലോകം മുഴുവൻ കറങ്ങി നടന്നിരുന്നു. ഈ വിമാനത്തിൽ വച്ചായിരുന്നു പീഡനം നടന്നിരുന്നത്. നാല് വ്യത്യസ്ത ലോ സ്യൂട്ടുകൾ ക്ലിന്റനെതിരെ ഫയൽ ചെയ്യാനാണ് ഈ സ്ത്രീകൾ തീരുമാനിച്ചിരിക്കുന്നത്. ക്ലിന്റനെ കുരുക്കാനായി ഒരുമിച്ച് നീങ്ങാനും ഇവർ തീരുമാനിച്ചിട്ടുണ്ട്. ഇത്രയും കാലം മിണ്ടാതിരുന്നതിന് തങ്ങളുടെ കക്ഷികൾക്ക് കനത്ത തുക നഷ്ടപരിഹാരം നൽകാൻ ക്ലിന്റൻ ബാധ്യസ്ഥനാണെന്നാണ് ഈ സ്ത്രീകളുടെ അറ്റോർണിമാർ വിലപേശലിന്റെ ഭാഗമായി ആവശ്യപ്പെട്ടിരിക്കുന്നത്.
ഇത്തരത്തിൽ പുതിയ ആരോപണം ക്ലിന്റനെതിരെ ഉയർന്ന് വന്നിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ ലീഗൽടീം സ്ഥിരീകരിച്ചിട്ടുമുണ്ട്.തന്റെ ഭർത്താവിനെതിരെയുള്ള പുതിയ ലൈംഗിക ആരോപണത്തിൽ ഹില്ലാരി ആകെ അസ്വസ്ഥയും ക്രോധാകുലയുമാണെന്നാണ് റിപ്പോർട്ട്. ഇതിൽ ഇടപെടേണ്ടെന്ന് ക്ലിന്റെന്റെ ലീഗൽ ടീം അവരോട് നിർദേശിച്ചുവെങ്കിലും തന്റെ പ്രൈവറ്റ് ഡിറ്റെക്ടീവുകളെ ഇത് അന്വേഷിക്കാൻ അവർ ഏൽപ്പിച്ചുവെന്നും സൂചനയുണ്ട്.