ഇർവിങ്(ഡാലസ്) : വീട്ടിൽ നിർമ്മിച്ച ക്ലോക്ക് സഹപാഠികളേയുംഅദ്ധ്യാപകരേയും കാണിക്കുന്നതിന് ക്ലാസിൽ കൊണ്ടുവന്നത് ബോംബാണെന്നുതെറ്റിദ്ധരിച്ച് അഹമ്മദ് മൊഹമ്മദ് എന്ന പതിനാലുകാരനെ വിലങ്ങുവെച്ചുപൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയ സംഭവത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട്‌യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി മാർച്ച് 13 ചൊവ്വാഴ്ച യാതൊരു നടപടിയുംസ്വീകരിക്കാതെ തള്ളി. 15 മില്യൻ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു ലൊസ്യൂട്ട്.

ഇർവിങ്ങ് മെക്കാർതർ ഹൈസ്‌കൂളിൽ നിന്നും 2015 സെപ്റ്റംബറിൽവിദ്യാർത്ഥിയെ കൈവിലങ്ങണിയിച്ചു പൊലീസ് പിടിച്ചു കൊണ്ടു പോയത് സിവിൽറൈറ്റ്സ് ലംഘനമാ ണെന്നും നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ടു 2016ഓഗസ്റ്റിൽ പിതാവ് ഫയൽ ചെയ്ത കേസാണ് തള്ളിയത്

പരാതിക്കാരൻ ഉന്നയിച്ച എല്ലാ വാദഗതികളും തള്ളിക്കളയുന്നതായി ജഡ്ജി സാംലിണ്ട്സി വിധി ന്യായത്തിൽ ചൂണ്ടിക്കാട്ടി. കോടതിയുടെ ഉത്തരവിൽഞങ്ങൾ സന്തുഷ്ടരാണെന്ന് ഇർവിങ് സിറ്റി അധികൃതർ മാർച്ച് 14ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇർവിങ്
പൗരന്മാരുടേയും സ്‌കൂൾ വിദ്യാർത്ഥികളുടേയും സുരക്ഷിതത്വംഉറപ്പാക്കുന്നതിന് പൊലീസ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്ന നടപടികളെ സ്വാഗതംചെയ്യുന്നതായും അധികൃതർ പറഞ്ഞു.

ദേശീയ അന്തർദേശീയ തലത്തിൽ ശ്രദ്ധ പിടിച്ചു പറ്റിയ ഈ വിദ്യാർത്ഥിയെഒബാമ വൈറ്റ് ഹൗസിൽ വിളിച്ചു വരുത്തി ആശ്വസിപ്പിക്കുകയും ആശംസകൾനേരുകയും ചെയ്തിരുന്നു. അഹമ്മദിന്റെ അറ്റോർണി ഈ വിഷയത്തിൽ അഭിപ്രായം പറയുന്നതിന് ഇതുവരെ തയ്യാറായിട്ടില്ല.