ഡബ്ലിൻ: രാജ്യത്തെ പോസ്റ്റ് ഓഫീസുകൾ അടച്ച് പൂട്ടൽ ഭീഷണിയിലെന്ന് റിപ്പോർട്ട്. സർക്കാർ പോസ്റ്റ് ഓഫീസ് നെറ്റ് വർക്കിന്റെ കാര്യക്ഷമത കൂട്ടുന്നതിനും സംവിധാനത്തിന് പിന്തുണ നൽകുന്നതിനും വേണ്ടി നടപടികൾ സ്വീകരിക്കുന്നില്ലെങ്കിൽ പത്തിൽ ഒന്ന് വീതം പോസ്റ്റ് ഓഫീസുകൾ അടച്ച് പൂട്ടേണ്ടി വരുമെന്ന് റിപ്പോർട്ട് പുറത്ത് വന്നത്.

അടച്ച് പൂട്ടേണ്ടി വരികയാണെങ്കിൽ അത് നഗരത്തിലെയും ഗ്രാമത്തിലേയും കേന്ദ്രങ്ങളെ ബാധിക്കുമെന്ന് വ്യക്തമാക്കുന്നുണ്ട്. അടുത്ത പന്ത്രണ്ട് മാസത്തിനുള്ളിൽ 10 ശതമാനം പോസ്റ്റ് ഓഫീസുകളാണ് അടച്ച് പൂട്ടേണ്ടി വരികയെന്നാണ് കണക്കാക്കുന്നത്. 2007-2010നും ഇടയിൽ 198 പോസ്റ്റ് ഓഫീസുകൾ അടച്ച് പൂട്ടിയിരുന്നു.

2011-2014 നും ഇടയിൽ 24 എണ്ണവും അടച്ച് പൂട്ടി. നഗര ഗ്രാമമേഖലകളിൽ ഇപ്പോഴുള്ള സർവീസുകളും കൂടുതൽ സർവീസുകളും നൽകാൻ സാധിക്കണമെന്നാണ് പോസ്റ്റ് മാസ്റ്റർമാർ ആവശ്യപ്പെടുന്നത്. രാജ്യത്തെ 1100 വരുന്ന പോസ്റ്റ് ഓഫീസുകൾ പ്രതിസന്ധിയിലൂടെ ആണ് കടന്ന് പോകുന്നത്.