- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ക്ലാസ് മുറിയിൽ കഞ്ചാവ് പുക നിറഞ്ഞു; സ്‌കൂൾ പ്രവർത്തനം താത്ക്കാലികമായി തടസപ്പെട്ടു
ഡെൻവർ: ക്ലാസ് മുറിയിൽ കഞ്ചാവ് പുക നിറഞ്ഞത് താത്ക്കാലികമായി സ്‌കൂളിന്റെ പ്രവർത്തനത്തെ ബാധിച്ചു. ഒരു വിദ്യാർത്ഥിയുടെ വീഡ് പൈപ്പിൽ നിന്നാണെന്നു കരുതുന്നു, കഞ്ചാവ് പുക ക്ലാസ് മുറിയിലാകെ പടരുകയായിരുന്നു. കഞ്ചാവ് വില്പന നിയമവിധേയമാക്കിയ യുഎസിന്റെ ആദ്യത്തെ രണ്ടു സംസ്ഥാനങ്ങളിലൊന്നായ കൊളറാഡോയിലെ ഒരു ഹൈസ്‌കൂളിലാണ് സംഭവം. കഞ്ചാവ് പുക ന
ഡെൻവർ: ക്ലാസ് മുറിയിൽ കഞ്ചാവ് പുക നിറഞ്ഞത് താത്ക്കാലികമായി സ്‌കൂളിന്റെ പ്രവർത്തനത്തെ ബാധിച്ചു. ഒരു വിദ്യാർത്ഥിയുടെ വീഡ് പൈപ്പിൽ നിന്നാണെന്നു കരുതുന്നു, കഞ്ചാവ് പുക ക്ലാസ് മുറിയിലാകെ പടരുകയായിരുന്നു. കഞ്ചാവ് വില്പന നിയമവിധേയമാക്കിയ യുഎസിന്റെ ആദ്യത്തെ രണ്ടു സംസ്ഥാനങ്ങളിലൊന്നായ കൊളറാഡോയിലെ ഒരു ഹൈസ്‌കൂളിലാണ് സംഭവം. കഞ്ചാവ് പുക നിറഞ്ഞതോടെ കുട്ടികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി സ്ഥിതി നിയന്ത്രണവിധേയമാക്കിയതായി അധികൃതർ വ്യക്തമാക്കി.
ഡെൻവറിലുള്ള കൊമേഴ്‌സ് സിറ്റിയിലെ ആദംസ് സിറ്റി ഹൈസ്‌കൂളിലെ ഒരു ക്ലാസ് റൂമിലാണ് രാവിലെ 9.45 ഓടെ കഞ്ചാവ് പുക നിറയുന്നത്. കുട്ടികളുടെ സുരക്ഷയെക്കരുതി വിദ്യാർത്ഥകളെയെല്ലാം ഒരു സുരക്ഷിത സ്ഥാനത്തേക്കു മാറ്റുകയും വീഡ് പൈപ്പിനു സമീപം കണ്ട വിദ്യാർത്ഥിയെ മെഡിക്കൽ പരിശോധനയ്ക്കു വിധേയമക്കുകയും ചെയ്‌തെന്ന് സ്‌കൂൾ അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി.
വിദ്യാർത്ഥികളെല്ലാം സുരക്ഷിതരായിരിക്കുകയാണെന്നും സ്ഥിതി നിയന്ത്രണവിധേയമായതോടെ സ്‌കൂൾ പ്രവർത്തനം പുനഃസ്ഥാപിച്ചെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം വിദ്യാർത്ഥികളുടെയെല്ലാം ആരോഗ്യത്തിന് ഭീഷണി ഉയർത്തുന്ന തരത്തിൽ സ്‌കൂളിൽ കഞ്ചാവ് ആരാണ് കൊണ്ടുവന്നതെന്ന് സ്‌കൂൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. കഞ്ചാവ് കൊണ്ടുവന്നവർക്കെതിരേ എന്തു ശിക്ഷാ നടപടിയാണ് സ്വീകരിച്ചതെന്നും സ്‌കൂൾ വ്യക്തമാക്കിയിട്ടില്ല. വേണ്ടപ്പെട്ടവരെ കാര്യം ബോധിപ്പിച്ചിട്ടുണ്ടെന്നും അതനുസരിച്ച് നടപടികൾ സ്വീകരിക്കുമെന്നുമാണ് സ്‌കൂൾ അധികൃതർ പറഞ്ഞിട്ടുള്ളത്.
21 വയസിനു മുകളിലുള്ളവർക്ക് മരിജുവാന വില്പന നിയമവിധേയമാക്കിയത് കഴിഞ്ഞ വർഷമാണെങ്കിലും പ്രാബല്യത്തിലാക്കുന്നത് ഈ വർഷം ആദ്യം മുതലാണ്. എന്നാൽ പ്രായപൂർത്തിയാകാത്തവർ കഞ്ചാവ് ഉപയോഗിക്കുന്നതും സ്‌കൂൾ, പാർക്കുകൾ, പൊതുനിരത്തുകൾ എന്നിവ പോലുള്ള പൊതുസ്ഥലങ്ങളിൽ ഇവ ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്. കഞ്ചാവ് മൂലം സ്‌കൂൾ പ്രവർത്തനം ഭാഗികമായി മുടങ്ങിയത് സോഷ്യൽ മീഡിയയിലെങ്ങും ചർച്ചാവിഷയമായിരിക്കുകയാണ്. ഉയർന്ന തോതിൽ പുക വരുന്ന രീതിയിലുള്ള ഗ്രാവിറ്റി ബോംഗ് അഥവാ ബക്കറ്റ് ആണ് സ്‌കൂളിൽ നിന്നു കണ്ടെടുത്തത്.