- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വരൾച്ച രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് കൃത്രിമ മഴ പെയ്യിക്കുന്നകാര്യം പരിഗണനയിൽ; ആലോചിക്കുന്നത് ക്ലൗഡ് സീഡിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് മഴ പെയ്യിക്കാൻ; വരൾച്ചയ്ക്ക് ഉത്തരവാദി സർക്കാരല്ലെന്നും നേരിടാനുള്ള മുന്നൊരുക്കങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് വരൾച്ച രൂക്ഷമായ സാഹചര്യത്തിൽ കൃത്രിമ മഴ പെയ്യിക്കാനുള്ള സാധ്യതകൾ സർക്കാർ ആലോചിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം നിയമസഭയിൽ അറിയിച്ചത്. ക്ലൗഡ് സീസിങ് വഴി കൃത്രിമ മഴ പെയ്യിക്കുന്നതിന്റെ സാധ്യതകളാണ് തേടുക. സിൽവർ അയഡൈഡിന്റെയോ പൊട്ടാസ്യം അയഡൈഡിന്റെയോ പരലുകൾ ആകാതത്തു വിതറി കൃത്രിമ മഴ പെയ്യിക്കുന്ന രീതിയാണിത്. വരൾച്ചാ പ്രശ്‌നം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ എംഎൽഎ നൽകിയ അടിയന്തര പ്രമേയത്തിന് മറുപടി നല്കവേയാണ് മുഖ്യമന്ത്രി കൃത്രിമ മഴയ്ക്കുള്ള സാധ്യതകൾ തേടുന്നതായി ആറിയിച്ചത്. സംസ്ഥാനം നേരിടുന്ന കടുത്ത വരൾച്ചാ ഭീഷണി നേരിടാൻ ആവശ്യമെങ്കിൽ കൃത്രിമ മഴ പെയ്യിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ക്ലൗഡ് സീഡിങ് വഴി കൃത്രിമ മഴ പെയ്യിക്കാനാണ് ആലോചിക്കുന്നത്. വരൾച്ച നേരിടാനുള്ള എല്ലാ മുന്നൊരുക്കങ്ങളും സർക്കാർ സ്വീകരിച്ചിട്ടുണ്ട്. വരൾച്ചയ്ക്ക് സംസ്ഥാന സർക്കാരല്ല കാരണക്കാരെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. വ
തിരുവനന്തപുരം: സംസ്ഥാനത്ത് വരൾച്ച രൂക്ഷമായ സാഹചര്യത്തിൽ കൃത്രിമ മഴ പെയ്യിക്കാനുള്ള സാധ്യതകൾ സർക്കാർ ആലോചിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം നിയമസഭയിൽ അറിയിച്ചത്. ക്ലൗഡ് സീസിങ് വഴി കൃത്രിമ മഴ പെയ്യിക്കുന്നതിന്റെ സാധ്യതകളാണ് തേടുക. സിൽവർ അയഡൈഡിന്റെയോ പൊട്ടാസ്യം അയഡൈഡിന്റെയോ പരലുകൾ ആകാതത്തു വിതറി കൃത്രിമ മഴ പെയ്യിക്കുന്ന രീതിയാണിത്.
വരൾച്ചാ പ്രശ്‌നം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ എംഎൽഎ നൽകിയ അടിയന്തര പ്രമേയത്തിന് മറുപടി നല്കവേയാണ് മുഖ്യമന്ത്രി കൃത്രിമ മഴയ്ക്കുള്ള സാധ്യതകൾ തേടുന്നതായി ആറിയിച്ചത്.
സംസ്ഥാനം നേരിടുന്ന കടുത്ത വരൾച്ചാ ഭീഷണി നേരിടാൻ ആവശ്യമെങ്കിൽ കൃത്രിമ മഴ പെയ്യിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ക്ലൗഡ് സീഡിങ് വഴി കൃത്രിമ മഴ പെയ്യിക്കാനാണ് ആലോചിക്കുന്നത്. വരൾച്ച നേരിടാനുള്ള എല്ലാ മുന്നൊരുക്കങ്ങളും സർക്കാർ സ്വീകരിച്ചിട്ടുണ്ട്. വരൾച്ചയ്ക്ക് സംസ്ഥാന സർക്കാരല്ല കാരണക്കാരെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
വരൾച്ച നേരിടുന്നതിനുള്ള നടപടികൾ കഴിഞ്ഞ ഒക്ടോബർ മുതൽ തുടങ്ങിയിരുന്നുവെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനും സഭയെ അറിയിച്ചു.
ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്യുകയാണ് ആദ്യം വേണ്ടതെന്ന് ആവശ്യപ്പെട്ടാണ് ഷാഫി പറമ്പിൽ സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. കൂടിയാലോചന കൊണ്ടോ ചേർന്ന യോഗത്തിന്റെ എണ്ണം കൊണ്ടോ ജനങ്ങൾക്ക് വെള്ളമെത്തിക്കാൻ കഴിയില്ലെന്നും ഷാഫി പറമ്പിൽ സഭയിൽ പറഞ്ഞു.