- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉത്തരാഖണ്ഡിൽ മേഘസ്‌ഫോടനം; നിരവധി വീടുകളും റോഡുകളും തകർന്നു; വ്യാപക നാശനഷ്ടം
ന്യൂഡൽഹി: ഉത്തരാഖണ്ഡിലുണ്ടായ മേഘവിസ്ഫോടനത്തിൽ വ്യാപക നാശനഷ്ടം. തെഹ്റിയിലെ ഉത്തർകാശി, രുദ്രപ്രയാഗ് എന്നിവിടങ്ങളിലാണ് ദുരന്തമുണ്ടായത്. നിരവധി റോഡുകളും പാലങ്ങളും വീടുകളും തകർന്നു. ആൾനാശം സംഭവിച്ചോയെന്ന കാര്യങ്ങൾ അറിവായിട്ടില്ല.
ANI @ANI
Uttarakhand | Several houses & roads damaged due to a cloudburst in Kumarada village of Chiniyalisaur block, Uttarkashi, earlier today. Officials of local administration are at the spot
മേഘസ്‌ഫോടനം കാരണം ആളുകൾ മരണപ്പെട്ടോ എന്നും പരിക്കേറ്റവർ ആരൊക്കെയെന്നുമുള്ള വിവരം ഇനിയും ലഭ്യമായിട്ടില്ല. എന്നാൽ ഹിമാലയൻ മലനിരകളുള്ള പ്രദേശമായതിനാൽ ഉണ്ടായിട്ടുള്ള നാശനഷ്ടങ്ങൾ വലുതാണെന്നാണ് അനുമാനം.
വളരെ കുറച്ച് സമയം കൊണ്ട് ഒരു പ്രദേശത്ത് പെയ്തിറങ്ങുന്ന അതിശക്തമായ മഴയാണ് മേഘവിസ്ഫോടനം. അതിശക്തമായ മഴയിൽ പ്രദേശം വെള്ളത്തിൽ മുങ്ങും.
ഉത്തരാഖണ്ഡിൽ നിന്ന് പുറത്തുവരുന്ന ചിത്രങ്ങൾ അപകടത്തിന്റെ ഭീതി വെളിവാക്കുന്നതാണ്. കുതിച്ചുവരുന്ന മഴവെള്ളത്തിന്റേയും വെള്ളപ്പൊക്കത്തിന്റേയും ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ന്യൂസ് ഡെസ്ക്
Next Story