- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം; നിരവധിപ്പേർ കെട്ടിടാവിശിഷ്ടങ്ങളിൽ കുടുങ്ങി; തെരച്ചിൽ തുടരുന്നു
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം. നൈനിറ്റാളിലെ ഗ്രാമത്തിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. അതിത്രീവമഴയെ തുടർന്ന് തകർന്നുപോയ കെട്ടിടത്തിൽ പ്രദേശവാസികൾ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ടുകൾ.കനത്തമഴയെ തുടർന്ന് കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ടുകൾ. കെട്ടിടങ്ങളിൽ പ്രദേശവാസികൾ കുടുങ്ങി കിടക്കുന്നുണ്ട് എന്ന കണക്കുകൂട്ടലിൽ സ്ഥലത്ത് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
കനത്തമഴയിൽ റോഡുകളും തെരുവുകളും വെള്ളത്തിന്റെ അടിയിലാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതായാണ് റിപ്പോർട്ടുകൾ.റോഡുകളും തെരുവുകളും വെള്ളത്തിൽ മുങ്ങി.മേഘവിസ്ഫോടനം നടന്ന സ്ഥലത്തേയ്ക്ക് പൊലീസും ജില്ലാഭരണകൂടവും പുറപ്പെട്ടാതായാണ് വിവരം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉത്തരാഖണ്ഡിൽ കനത്തമഴയാണ് അനുഭവപ്പെടുന്നത്.
മറുനാടന് മലയാളി ബ്യൂറോ
Next Story