ഷിക്കാഗോ : പ്രവർത്തനമികവു കൊണ്ട് നോർത്ത് അമേരിക്കൻ മലയാളി സമൂഹത്തിന്റെ മനസ്സിൽ ഇടം നേടിയ ഷിക്കാഗോ ക്ലബ്ബിന്റെ 2019-20 കാലയളവിലെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡിസംബർ 4 ന് നടന്ന പൊതുയോഗത്തിൽ പീറ്റർ കുളങ്ങര (പ്രസിഡന്റ്), ജിബി കൊല്ലപ്പള്ളി (വൈസ് പ്രസിഡന്റ്), റോണി തോമസ് (ജനറൽ സെക്രട്ടറി), സണ്ണി ഇടിയാലി (ട്രഷറർ), സജി തേക്കുംകാട്ടിൽ (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് എക്സിക്യൂട്ടീവ് ഭാരവാഹികൾ. മാത്യു തട്ടാമറ്റം ആണ് പി.ആർ.ഒ.

പുതിയ ഭരണസമിതിയുടെ ബോർഡ് അംഗങ്ങളായി സൈമൺ ചക്കാലപ്പടവിൽ, സാജു കണ്ണമ്പള്ളി, ജോമോൻ തൊടുകയിൽ, ബിനു കൈതക്കത്തൊട്ടി, മനോജ് അമ്മായികുന്നേൽ എന്നിവരെയും തെരഞ്ഞെടുത്തു. കഴിഞ്ഞ 25 വർഷമായി ഷിക്കാഗോയിലെ കലാ, സാംസ്‌കാകിര, സാമൂഹ്യ, ജീവകാരുണ്യ പ്രവർത്തനങ്ങളിലെ നിറസാന്നിദ്ധ്യമായ  പീറ്റർ കുളങ്ങരയുടെ ശക്തമായ നേതൃത്വമാണ് ഇപ്പോൾ സംഘടനയുടെ കരുത്തെന്ന് സ്ഥാനമൊഴിയുന്ന പ്രസിഡന്റ് അലക്സ് പടിഞ്ഞാറേൽ പറഞ്ഞു. ഷിക്കാഗോ മിഡ്വെസ്റ്റ് പ്രസിഡന്റ്, കെ.സി.സി.എൽ. റീജിയണൽ വൈസ് പ്രസിഡന്റ്, കെ.സി.എസ്. വൈസ് പ്രസിഡന്റ്, ഫോമായുടെ റീജിയണൽ വൈസ് പ്രസിഡന്റ്, ഫോമായുടെ മുൻ നാഷണൽ മെമ്പർ എന്നീ നിലകളിലെല്ലാം സേവനമനുഷ്ഠിച്ച ശ്രീ. പീറ്റർ കുളങ്ങര ഇന്ന് ഈ പദവിയിലേക്ക് വരാൻ ഏറ്റവും അനുയോജ്യനായ വ്യക്തിയാണെന്ന് സോഷ്യൽ ക്ലബ്ബ് അംഗങ്ങൾ അഭിപ്രായപ്പെട്ടു. വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വ്യവസായിയും, കായികതാരം കൂടിയായ ജിബി കൊല്ലപ്പള്ളിയാണ്.

സോഷ്യൽ ക്ലബ്ബിന്റെ ചിരകാല ആഗ്രഹങ്ങളിലൊന്നായ ക്ലബ്ബിന് സ്വന്തമായി ഒരു കെട്ടിടം എന്ന ആശയം മെമ്പേഴ്സിന് ഏറ്റവും അനുയോജ്യവും സൗകര്യപ്രദവുമേറിയ സ്ഥലത്ത് വാങ്ങിച്ചെടുക്കാൻ സാധിച്ചതിൽ ക്ലബ്ബിന്റെ പ്രസിഡന്റ് എന്ന നിലയിൽ അതീവ സന്തോഷമുണ്ടെന്ന് പ്രസിഡന്റ് അലക്സ് പടിഞ്ഞാറേൽ വ്യക്തമാക്കി. ഈ സ്ഥലത്തെ പുതിയ ബിൽഡിംഗിന്റെ പേപ്പർ വർക്കുകൾ യഥാക്രമം നിയുക്ത വൈസ് പ്രസിഡന്റ് ജിബി കൊല്ലപ്പള്ളി നടത്തി വരുന്നു.

പുതിയ ഭരണസമിതിക്ക് അധികാര കൈമാറ്റം നടക്കുന്നത് 2019 ജനുവരി 23 ന് ആയിരിക്കുമെന്ന് നിലവിലുള്ള പ്രസിഡന്റ് അലക്സ് പടിഞ്ഞാറേൽ, വൈസ് പ്രസിഡന്റ് സജി മുല്ലപ്പള്ളി എന്നിവർ അറിയിച്ചു.

നൂതനമേറിയ കായികമത്സരങ്ങൾ കൊണ്ടും ജീവകാരുണ്യ ചാരിറ്റി പ്രവർത്തനങ്ങൾ കൊണ്ടും നോർത്ത് അമേരിക്കൻ മലയാളി സമൂഹത്തിന്റെ പ്രശസ്തി കൈപ്പറ്റിയ കൈപ്പറ്റിയ സംഘടനയാണ് ഷിക്കാഗോ സോഷ്യൽ ക്ലബ്ബ്. രണ്ട് വർഷത്തെ ഭരണം അംഗങ്ങളുടെയും പ്രവർത്തകരുടെയും പ്രശംസ പിടിച്ചുപറ്റിയതിന്റെ സന്തോഷമുണ്ടെന്നും, എന്നോടൊപ്പം സഹകരിച്ചു പ്രവർത്തിച്ച വൈസ് പ്രസിഡന്റ് സജി മുല്ലപ്പള്ളി, ജനറൽ സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് സെക്രട്ടറി പ്രസാദ് വെള്ളിയാൻ, ട്രഷറർ ബിജു കരികുളം എന്നിവരുടെ കർമ്മനിരതമായ പ്രവർത്തനശൈലിയാണ് എന്റെ മികവുറ്റ പ്രവർത്തനങ്ങൾക്ക് വഴിതെളിച്ചത്. തുടർന്നു വരുന്ന ഭരണസമിതിക്ക് എല്ലാ ഭാവുകങ്ങളും അറിയിക്കുന്നതായി സ്ഥാനമൊഴിയുന്ന പ്രസിഡന്റ് അലക്സ് പടിഞ്ഞാറേൽ അറിയിച്ചു.
മാത്യു തട്ടാമറ്റം അറിയിച്ചതാണിത്