കൽബ : ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് കൽബ യുടെ പുതിയ ഓഫീസ് കോംപ്ലക്‌സ് ന്റെ ഉദ്ഘാടനം നാളെ(11/ 04 / 2021) വൈകുന്നേരം 7 മണിക്ക് ഹിസ് ഹൈനെസ്സ് ഷെയ്ഖ് ഹൈത്തം ബിൻ സഖർ അൽ ഖാസിമി നിർവഹിക്കുമെന്നു ക്ലബ് പ്രസിഡന്റ് കെ സി അബൂബക്കർ അറിയിച്ചു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് പരമാവധി ആളുകളുടെ സാന്നിധ്യം കുറച്ചു കൊണ്ടുള്ള പരിപാടി യാണ് നടത്തുന്നത്. മെമ്പർമാർക്കും മറ്റു ബന്ധപ്പെട്ടവർക്കും കാണാൻ ഓൺലൈൻ ലൈവ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാവരുടയും സഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.