ദുബൈ: അതിഞ്ഞാൽ സോക്കർ ലീഗ് സീസൺ വൺ ചാമ്പ്യൻഷിപ്പിൽ കിരീടം ചൂടിയ ഇന്റിമേറ്റ്‌ഫൈറ്റേർസ് ക്ലബ് , ടീം മാനേജർ സീബി സലീമിന്റെ ഷാർജയിലുള്ള വസതിയിൽ ഒരുക്കിയവിജയാഹ്ലാദ വിരുന്നിൽ ടീമിലെ കളിക്കാരും പ്രത്യേക ക്ഷണിതാക്കളായി സോക്കർ ലീഗ്സംഘാടകരായ അഷ്‌റഫ് ബച്ചൻ , പി.എം ഫാറൂഖ് , റിയസ ബാവ തുടങ്ങിയവരും പങ്കെടുത്തു.

വിരുന്നു സത്ക്കാരത്തിൽ സമനിലയിൽ കലാശിച്ച ഫൈനൽ മത്സരത്തിൽ വിജയിയെ തീരുമാനിക്കാൻ നടന്ന ട്രൈബ്രേക്കറിൽ എതൃ ടീമിലെ കളിക്കാരുടെ കിക്കുകൾ ഗോൾവലയത്തിന് പുറത്തേക്ക് തട്ടിയകറ്റി ഇന്റിമേറ്റ് ഫൈറ്റേർസിന് സീസൺ വൺ ടൂർണമെന്റിലെ കിരീടം സ്വന്തമാക്കാൻ അവസരമൊരുക്കിയ ഉരുക്ക് മതിൽ പോലെ ഗോൾ വലയംകാത്ത ശിഹാബ് പരീസിനെയും, കളിയുടെ ആദ്യ റൗണ്ടിൽ ഒന്നു പതറിയെങ്കിലും രണ്ടാംറൗണ്ടിലും സെമിയിലും ഫൈനലിലും കരുത്തരായി തിരിച്ച് വരവ് നടത്താൻ ടീമിലെകളിക്കാർക്ക് പരിപൂർണ്ണ പിന്തുണയും കരുത്തും പകർന്ന് നൽകിയ ടീം കോച്ച്ഫിയാസിനെയും ക്യപറ്റൻ ജാബിർ കെകെ യേയും പ്രത്യകമായി അഭിനന്ദിക്കുകയും ചെയ്തു.

പ്രത്യേക ക്ഷണിതക്കളായി എത്തിയ അതിഞ്ഞാൽ സോക്കർ ലീഗ് സംഘാടക ചെയർമാൻ അഷ്‌റഫ്ബച്ചൻ , സെക്രട്ടറി പിഎം ഫാറുഖ് തുടങ്ങിയവർ എല്ലാർക്കും നന്ദി രേഖപ്പെടുത്തി കൊണ്ട് സംസാരിക്കുകയും ചെയ്തു.