പുഞ്ചാവി : പുഞ്ചാവി പിള്ളേരേപീടികാ ഹജ്ജാജ് സ്പോർട്സ് ക്ലബ് , പുഞ്ചാവിയിലുംപരിസര പ്രധേശങ്ങളിലെയും പാവങ്ങൾക്കിടയിൽ അവർക്കൊരുശ്വാസമായി വർഷങ്ങളോളമായിഎല്ലാ റമദാനിലും ഒരുക്കുന്ന റീലിഫ് പ്രവർത്തനങ്ങൾ ഇത്തവണയും വളരെ ഗംഭീരമായിനടത്തി തീരദേശ മേഖലകളിൽ വിവിധ കൂട്ടായ്മകളും സംഘടനകളും ഒരുക്കുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ ഒരു മാതൃകയായി.

ഹാഷിം തങ്ങളുടെ പ്രാർത്ഥനയോടെ തുടങ്ങിയ സദസ്സിൽവെച്ച് റിലീഫിന്റെ ഭാഗമായി വിതരണം ചെയ്യാനുള്ള കിറ്റ് ക്ലബിന്റെ ഗൾഫ് കമ്മിറ്റിപ്രതിനിധി ഹസൈനാറിൽ നിന്നും ക്ലബ് പ്രവർത്തകർ ഏറ്റുവാങ്ങി റിലീഫ് വിതരണത്തിന്തുടക്കം കുറിച്ചു. അരിയും , അത്യാവശ്യ സാധനങ്ങളും സ്ത്രീകൾക്ക്പ്രാർത്ഥനക്കാവശ്യമായ നിസ്‌കാര കുപ്പായവുമാണ് ഒരോ കിറ്റിലും
ഉൾകൊള്ളിച്ചിരിക്കുന്നത്. വിശുദ്ധ മാസത്തിലെ റിലീഫിന് പുറമേ നാട്ടിലെ പലജീവകാരുണ്യ സഹായഹസ്ത മേഖലകളിലും വർഷങ്ങളോളമായി ഹജ്ജാജ് ക്ലബ് നിറ സാന്നിധ്യമായിനില കൊണ്ട് പോരുന്നു , ചികിത്സക്ക് വകയില്ലാതെ രോഗം കൊണ്ട് ബുദ്ധിമുട്ടുന്നപാവപ്പെട്ട രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യം ഒരുക്കുന്നതിനുള്ളസാമ്പത്തിക സഹായങ്ങൾ ഒരുക്കന്നതിലും , പ്രധേശത്തെ സാധുക്കളായ പെൺകുട്ടികൾക്ക്വിവാഹ ധനസഹായം നൽകുന്നതിലും വർഷങ്ങളായി ഹജ്ജാജ് സ്പോർട്സ് ക്ലബ് നില കൊള്ളുന്നു.

ജീവ കാരുണ്യ പ്രവർത്തനങ്ങളിലേർപെടാൻ ക്ലബിന് വേണ്ട എല്ലാ സാമ്പത്തിക സഹായ സഹകരണങ്ങളും ഒരുക്കുന്നത് ക്ലബിന്റെ ഗൾഫ് മേഖലാ കമ്മിറ്റിയാണ്.