കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് മുക്കൂട് റേഞ്ചേയ്‌സ് ക്ലബ് സംഘടിപ്പിച്ച ജില്ലാതല ഫൈവ്‌സ് ക്ലബ് തല ഫുട്‌ബോൾ ടൂർണമെന്റിൽ കാഞ്ഞങ്ങാട് ഇട്ടമ്മൽ ഗോൾഡൻ സ്റ്റാർ ക്ലബ് ജേതാക്കളായി.

അത്യന്തം വാശിയേറിയ ഫൈനൽ മത്സരത്തിൽ ലക്കിസ്റ്റാർ കീഴൂറിനെ തകർത്താണ് ഗോൾഡൻ സ്റ്റാർ ജേതാക്കളായത് , ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി മുപ്പതോളം ക്ലബുകൾ ടൂർണമെന്റിൽ മാറ്റുരച്ചു