- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ലബ് ഹൗസിൽ മുസ്ലിം സ്ത്രീകൾക്കെതിരെ വിദ്വേഷ ചർച്ച; പ്രതികളിൽ ഒരാൾ മലയാളി പെൺകുട്ടി; കോഴിക്കോട് സ്വദേശിനിയായ പെൺകുട്ടിയെ തിരിച്ചറിഞ്ഞു; ചോദ്യം ചെയ്യലിന് ഹാജരാവാൻ ഡൽഹി പൊലീസ് സൈബർ സെല്ലിന്റെ നിർദ്ദേശം
ന്യൂഡൽഹി: ക്ലബ് ഹൗസ് ആപ്പിലൂടെ മുസ്ലിം സ്ത്രീകൾക്കെതിരെ വിദ്വേഷ പ്രചരണം നടത്തിയെന്ന കേസിൽ പ്രതികളിലാെരാൾ മലയാളി പെൺകുട്ടിയെന്ന് ഡൽഹി പൊലീസ്. പെൺകുട്ടിയെ തിരിച്ചറിഞ്ഞതായാണ് വിവരം. ഇവരോട് ചോദ്യം ചെയ്യലിന് ഹാജരാവാൻ ഡൽഹി പൊലീസ് സൈബർ സെൽ നിർദ്ദേശിച്ചു. കേസിൽ ആറു പേരെയാണ് ഇതുവരെ പൊലീസ് തിരിച്ചറിഞ്ഞത്.
കേസിൽ ലക്‌നൗ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ക്ലബ് ഹൗസ് ചർച്ചയിൽ മുസ്ലിം സ്ത്രീകൾക്കെതിരെ വിദ്വേഷ പരാമർശങ്ങൾ നടത്തിയെന്നാണ് പരാതി. ഡൽഹി വനിതാ കമ്മീഷനാണ് ഇതിനെതിരെ കേസുത്തണമെന്നാവശ്യപ്പെട്ട് പൊലീസിന് നോട്ടീസ് നൽകിയത്.
ലക്‌നൗ സ്വദേശിയായ 18 കാരനാണ് പ്രധാന പ്രതി. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. മറ്റൊരാളുടെ നിർദ്ദേശ പ്രകാരമാണ് ഓഡിയോ ചാറ്റ് റൂം തുറന്നതെന്നാണ് ഇയാൾ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയത്. റൂം തുറന്ന ശേഷം 18 കാരൻ മോഡറേറ്റർ അവകാശം അയാൾക്ക് കൈമാറുകയും ചെയ്തു. സമാനമായ മറ്റൊരു കേസിൽ മുംബൈ പൊലീസ് മൂന്ന് യുവാക്കളെ ഹരിയാനയിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ക്ലബ് ഹൗസ് ചർച്ചയിൽ മുസ്ലിം സ്ത്രീകളെ ലൈംഗികമായി അധിക്ഷേപിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.
മുസ് ലിം പെൺകുട്ടികളെ ബലാൽസംഗം ചെയ്യാൻ ആഹ്വാനം ചെയ്യുന്നതായിരുന്നു ക്ലബ് ഹൗസ് ചർച്ചയിലെ ഉള്ളടക്കം. മുസ് ലിം പെൺകുട്ടിയെ ബലാൽസംഗം ചെയ്യുന്നത് ഏഴ് ബാബരി മസ്ജിദ് തകർക്കുന്നതിന് തുല്ല്യംമെന്ന വിധത്തിൽ വർഗീയത നിറഞ്ഞതായിരുന്നു ചർച്ച.
മുസ്‌ലിം പെൺകുട്ടികൾക്കെതിരായ വംശീയ ആക്രമണത്തിനുള്ള ആക്രോശം 'ജയ് ശ്രീരാം' വിളികളോടെയാണ് ചർച്ചയിൽ പങ്കെടുത്തവർ സ്വാഗതം ചെയ്തത്. മുസ് ലിം പെൺകുട്ടികളെ ബലാൽസംഗം ചെയ്യാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള മോശം പരാമർശങ്ങളും ചർച്ചയിൽ ഉണ്ടായി. യുവതികൾ ഉൾപ്പടെ ഇത്തരം ചർച്ചകളെ പ്രോൽസാഹിപ്പിക്കുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ