- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എനിക്ക് ക്ലബ്ഹൗസിൽ അക്കൗണ്ടില്ല; ആൾമാറാട്ടവും ശബ്ദാനുകരണവും നടത്തുന്നത് അങ്ങേയറ്റം അലോസരമുണ്ടാക്കുന്നു; ക്ലബ്ബ് ഹൗസിലെ തന്റെ വ്യാജ അക്കൗണ്ടിനെതിരെ സുരേഷ് ഗോപി
തിരുവനന്തപുരം: ക്ലബ്ഹൗസ് ആപ്പ് തരംഗമാകുമ്പോഴും ഈ പ്ലാറ്റ്ഫോമിൽ വ്യാജന്മാരുടെ വിളയാട്ടമാണ്. നിരവധി സെലിബ്രിറ്റികലുടെ പേരിൽ വ്യാജ അക്കൗണ്ടുകളുണ്ട്. ഇപ്പോഴിതാ സുരേഷ് ഗോപിയുടെ പേരിലും നിരവധി വ്യന്മാന്മാർ രംഗത്തിറങ്ങിയിരിക്കുന്നു. ഇതോടെ തനിക്ക് ക്ലബ്ഹൗസിൽ അക്കൗണ്ടില്ലെന്നും ഇത്തരം അക്കൗണ്ടുകൾ രൂപപ്പെട്ടത് തന്നെ അലോസരപ്പെടുത്തുന്ന കാര്യമാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ഒരു വ്യക്തിയുടെ പേരിൽ ആൾമാറാട്ടവും ശബ്ദാനുകരണവും നടത്തുന്നത് അങ്ങേയറ്റം അലോസരപ്പെടുത്തുന്നുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. താൻ ക്ലബ്ബ് ഹൗസിൽ ഒരു അക്കൗണ്ടും ആരംഭിച്ചിട്ടില്ലെന്നും താരം വ്യക്തമാക്കി. കൂടുതൽ നടപടികൾ നേരിടേണ്ടി വരുമെന്ന സൂചനയും സുരേഷ് ഗോപി നൽകുന്നുണ്ട്.
തന്റെ പേരിലുള്ള അക്കൗണ്ടുകളുടെ സ്ക്രീൻ ഷോട്ടുകളും സുരേഷ് ഗോപി പങ്കുവച്ചിട്ടുണ്ട്. നേരത്തെ ദുൽഖർ, പൃഥ്വിരാജ്, ടൊവിനോ, നിവിൻ പോളി, ആസിഫ് അലി എന്നിവരും ക്ലബ്ബ് ഹൗസിലെ വ്യാജ അക്കൗണ്ടുകൾക്കെതിരെ രംഗത്തെത്തിയിരുന്നു.
ശബ്ദം മാധ്യമമായ ഈ സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ കഴിഞ്ഞവർഷം മാർച്ചിലാണ് ഐഒഎസ് പ്ലാറ്റ്ഫോമിൽ ഇറങ്ങിയതെങ്കിൽ ഈ വർഷം മെയ് 21ന് ആൻഡ്രോയ്ഡ് അരങ്ങേറ്റം നടത്തിയതോടെയാണ് ഈ ആപ്പിന് ഏറെ ജനപ്രീതി ലഭിച്ചത്. പോൾ ഡേവിസൺ, റോഹൻ സേത്ത് എന്നിവർ ചേർന്നാണ് ക്ലബ്ബ് ഹൗസിന് രൂപം നൽകിയത്.
മറുനാടന് ഡെസ്ക്