- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അർധരാത്രിയിൽ ക്ലബ് ഹൗസിൽ നിറയെ രതി ചർച്ച; നേതൃത്വം നൽകാൻ ആണും പെണ്ണും മത്സരിക്കുന്നു; കേൾവിക്കാരായി ഉറക്കമിളച്ചു ആയിരങ്ങൾ; എല്ലാം റെക്കോർഡ് ചെയ്ത് യുട്യൂബിലിടാനും മത്സരം; ഐടി നിമയപ്രകാരം ജാമ്യമില്ലാതെ അകത്താക്കാൻ സൈബർ പൊലീസും
തൃശ്ശൂർ: അശ്ലീലചർച്ചകൾ റെക്കോഡ് ചെയ്ത് യൂട്യൂബിൽ പ്രചരിപ്പിക്കുന്നത് സൈബർ പൊലീസിന്റെ ശ്രദ്ധയിൽ. ശ്രവ്യപ്ലാറ്റ്ഫോമായ ക്ലബ്ബ് ഹൗസിൽ നടത്തുന്ന സംഭാഷണങ്ങളാണിവ. ഇത്തരം സംഘങ്ങളുടെ പേരിൽ കേസൊന്നും എടുത്തിട്ടില്ല. എന്നാൽ, അതിനുള്ള നടപടികൾ ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
യൂട്യൂബിൽ ഇട്ട് പണം സമ്പാദിക്കുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യം. നാലുലക്ഷംപേർവരെ കണ്ട വീഡിയോകൾ കൂട്ടത്തിലുണ്ട്. എന്നാൽ, യൂട്യൂബ് ഇത്തരം വീഡിയോകൾക്ക് പണം നൽകുന്നില്ല. ക്ലബ്ബ് ഹൗസുകളിൽ ഇത്തരം ചർച്ചകൾക്ക് നേതൃത്വംകൊടുക്കുന്നവരുടെ പ്രൊഫൈലുകൾ കമ്പനിക്ക് റിപ്പോർട്ട് ചെയ്യുന്ന കാര്യവും പൊലീസിന്റെ പരിഗണനയിലുണ്ട്.
ക്ലബ്ബ് ഹൗസിൽ ഓപ്പൺ റൂമുകളിൽ അർധരാത്രിയോടെ നടക്കുന്ന ഇത്തരം ചർച്ചകളുടെ മോഡറേറ്റർമാരുടെ പ്രൊഫൈൽ ഫോട്ടോകളും വിവരങ്ങളും വ്യാജമായിരിക്കും. എന്നാൽ, ഈ റൂമുകളിൽ കേൾവിക്കാരായി കയറുന്നവരുടെ എണ്ണം നൂറുകണക്കിനാണ്.റൂമുകളിൽ ഇരിക്കുന്ന ആളുകളുടെ ചിത്രങ്ങളടക്കം സംസാരം റെക്കോഡ് ചെയ്യാൻ ക്ലബ്ബ് ഹൗസിൽ സൗകര്യമുണ്ട്. റൂമുകളിൽ ജോയിൻ ചെയ്യുന്നവരുടെ പ്രൊഫൈൽ ഐ.ഡി.കൾ ദൃശ്യങ്ങളിൽ റെക്കോഡ് ചെയ്യുന്നവയിൽപ്പെടും.
മാസങ്ങൾ മുന്നെ ക്ലബ് ഹൗസിലെ സ്വകാര്യത വീഴ്‌ച്ചകളിൽ പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.ക്ലബ് ഹൗസിൽ പെൺകുട്ടികളിൽ നടത്തിയ തത്സമയ അശ്ലീല ചർച്ചയുടെ ഓഡിയോ ക്ലിപ്പ് സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ക്ലബ് ഹൗസിലെ ഓഡിയോ ചർച്ചകൾ റെക്കോർഡ് ചെയ്യരുതെന്നാണ് നിയമമെങ്കിലും റൂമിൽ പ്രവേശിക്കുന്ന ആർക്കും ഇത് റെക്കോർഡ് ചെയ്യാവുന്ന അവസ്ഥയാണ്. ഇതോടെയാണ് പൊലീസ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
സുരക്ഷിതമെന്ന് കരുതുന്ന നവമാധ്യമങ്ങളിലെ ഓഡിയോ ചാറ്റ് റൂമുകളിലെ നിങ്ങളുടെ പങ്കാളിത്തവും ഇടപെടലും അത്ര സുരക്ഷതിമല്ല എന്നോർക്കുക. തരംഗമാകുന്നത് പുത്തൻ സാമൂഹ്യ മാധ്യമങ്ങളിലെ അശ്രദ്ധമായതും അമിത ആത്മവിശ്വാസത്തോടെയുള്ള ഇടപെടലും നിങ്ങൾക്ക് തന്നെ വിനയാകാതെ സൂക്ഷിക്കണെമെന്ന് പൊലീസ്.
ലൈവ് ഓഡിയോ റൂമുകളാണ് പുതിയ ട്രെൻഡ്. ഓരോ റൂമിലും സംസാരിക്കുന്ന 'സ്പീക്കർ'മാരുടെ അനുമതിയില്ലാതെ റെക്കോർഡ് ചെയ്യരുതെന്നാണ് ചട്ടമെങ്കിലും ഇത് പാലിക്കപ്പെടുന്നുണ്ടോ എന്നുറപ്പില്ല ഓഡിയോ റൂമുകളിലെ ഇടപെടലും പങ്കാളിത്തവും സ്‌ക്രീൻ റെക്കോർഡ് ഓപ്ഷനിലൂടെ മറ്റൊരാൾക്ക് റെക്കോർഡ് ചെയ്ത് മറ്റ് സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യാനും കഴിയും.
.സ്‌ക്രീൻ റെക്കോർഡ് ഓപ്ഷനിലൂടെ റൂമുകളിൽ ആരൊക്കെ പങ്കെടുക്കുന്നുവോ അവരുടെ മുഴുവൻ പ്രൊഫൈൽ ചിത്രങ്ങളും റെക്കോർഡ് ചെയ്യുന്ന വിഡിയോയിൽ പതിയുന്നു. ഇവ പിന്നീട് യൂട്യൂബ് വഴിയും വാട്സാപ്പ് വഴിയും വ്യാപകമായി പ്രചരിക്കുന്നു. സഭ്യമല്ലാത്ത സംഭാഷണങ്ങൾക്കൊപ്പം റൂമിലെ പങ്കാളുകളുടെ ടെ ചിത്രങ്ങളും പ്രൊഫൈലുകളും വിഡിയോയിൽ കാണുന്നതുകൊണ്ടുള്ള ദോഷങ്ങളെ കുറിച്ച് കൂടുതൽ പറയേണ്ട ആവശ്യമില്ല. റെക്കോർഡ് ചെയ്യുന്നില്ല എന്ന വിശ്വാസത്തിൽ സ്വകാര്യ റൂമുകളിൽ 'സെൻസറിങ്' ഇല്ലാതെ പറയുന്ന വിവരങ്ങൾ മണിക്കൂറുകൾക്കകം തന്നെ വൈറൽ ആകുന്നു.
ഓഡിയോ റൂമുകളുടെ മറ്റൊരു പ്രത്യേകത എന്തെന്നാൽ ഒരാൾ ഒരു റൂമിൽ കയറിയാൽ ആ വിവരം അവരെ പിന്തുടരുന്നവർക്ക് നോട്ടിഫിക്കേഷൻ ആയി ലഭിക്കുമെന്നതാണ്. പ്രസ്തുത വ്യക്തി ഒരു പ്രത്യേക റൂമിലുണ്ടെന്ന് അവരെ പിന്തുടരുന്നവർക്ക് ഫീഡ് നോക്കിയാലും മനസ്സിലാകും. ഇവ സ്‌ക്രീൻഷോട്ടായി പ്രചരിക്കാനും ഇടയുണ്ട്.
മറുനാടന് മലയാളി ബ്യൂറോ