- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ലബിലേക്ക് ആളുകൾക്ക് കയറാനോ, കയറിയവർക്ക് ഇറങ്ങാനോ സാധിച്ചില്ല; ഉപയോക്താക്കളെ വട്ടംകറക്കി ക്ലബ് ഹൗസ്; സാങ്കേതിക തകരാറ് പരിഹരിച്ചത് അരമണിക്കൂറിന് ശേഷം
തിരുവനന്തപുരം: ജനപ്രിയ സമൂഹമാധ്യമമായ ക്ലബ്ബ് ഹൗസിന്റെ താറുമാറായ പ്രവർത്തനം പുനഃസ്ഥാപിച്ചു . ചൊവ്വാഴ്ച രാത്രി 9.30 ഓടെയാണ് ആപ്പിൽ പ്രശ്നങ്ങൾ കണ്ട് തുടങ്ങിയത്. ക്ലബ് റൂമുകളിൽ ആളുകൾക്ക് പുതുതായി കയറാനോ, ഉള്ളവർക്ക് പുറത്തേക്ക് ഇറങ്ങാനോ പറ്റാത്ത രീതിയിലായിരുന്നു പ്രശ്നങ്ങളുടെ തുടക്കം അരമണിക്കൂറിനകം ഭൂരിപക്ഷം ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ആപ്പ് ഉപയോഗിക്കാനാകാതായി.
ചുരുക്കം ആപ്പിൾ ഉപയോക്താക്കൾക്ക് പക്ഷേ ക്ലബ് ഹൗസ് റൂമുകളിൽ തുടരാൻ സാധിക്കുന്നുണ്ടായിരുന്നു. ആയിരകണക്കിന് ആളുകൾ പങ്കെടുത്തുകൊണ്ടിരുന്ന ചർച്ചകളിൽ നിന്ന് കൂട്ടമായി ആളുകൾ പുറന്തള്ളപ്പെട്ടു. നേരത്തെ ഫാസ്റ്റ്ലി സർവ്വർ പ്രശ്നം ഉണ്ടായപ്പോൾ ക്ലബ്ബ് ഹൗസ് ചില സാങ്കേതിക മാറ്റങ്ങൾ വരുത്തിയിരുന്നു. അതാണോ പുതിയ പ്രശ്നത്തിന് കാരണമെന്ന് വ്യക്തമല്ല. പ്രവർത്തനം പുനഃസ്ഥാപിച്ചതോടെ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് അപ്പ് വീണ്ടും ലഭ്യമായി തുടങ്ങി.
ആപ്പിൽ പ്രശ്നങ്ങൾ തുടങ്ങിയതോടെ വലിയ വിഭാഗം ഉപയോക്താക്കൾ പരാതിയുമായി ട്വിറ്ററടക്കമുള്ള സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയിരുന്നു.