- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എടുക്കാചരക്കുകളെ മഹത്വവൽകരിച്ചുവെന്ന് പറഞ്ഞ് സാമാന്യമര്യാദയുടെ എല്ലാ സീമകളും ലംഘിച്ചു; നവോത്ഥാന സംഘടനകളെ ജാതിസംഘടനകളെന്ന് അധിക്ഷേപിച്ചു; വനിതാമതിൽ പൊളിക്കുമെന്ന പ്രസ്താവനയാകട്ടെ സ്ത്രീവിരുദ്ധ നിലപാടും; രമേശ് ചെന്നിത്തലയ്ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി; മാധ്യമങ്ങൾക്ക് വിലക്കില്ലെന്നും കാര്യക്ഷമമായി പ്രവർത്തിക്കാനുള്ള ചില ക്രമീകരണങ്ങൾ മാത്രമെന്നും വിശദീകരിച്ച് പിണറായി വിജയൻ
തിരുവനന്തപുരം: നവോത്ഥാന സംഘടനകളെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അധിക്ഷേപിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജാതി സംഘടനകൾ എന്ന് നവോത്ഥാന സംഘടനകളെ വിശേഷിപ്പിച്ചത് അദ്ദേഹത്തിന്റെ പദവിക്ക് നിരക്കാത്തതാണ്. മര്യാദകളുടെ എല്ലാ സീമകളും ലംഘിച്ചുള്ള പ്രവർത്തനമാണ് പ്രതിപക്ഷ നേതാവ് നടത്തുന്നതെന്നും പദവിക്ക് യോജിച്ച രീതിയിലല്ല അദ്ദേഹം പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എടുക്കാചരക്കുകളെ മഹത്വവൽക്കരിക്കാൻ ശ്രമിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത് എന്നായിരുന്നു യോഗത്തിനെതിരെ ചെന്നിത്തല പ്രതികരിച്ചത്. എന്നാൽ ഇതിലൂടെ പ്രതിപക്ഷ നേതാവ് സാമാന്യമര്യാദയുടെ എല്ലാ സീമകളും ലംഘിച്ചുവെന്ന് മുഖ്യമന്ത്രി വിമർശിച്ചു. നവോത്ഥാന പൈതൃകമുള്ള സംഘടനകളോടും നേതാക്കളോടും പുച്ഛം വച്ച് പുലർത്തുന്നുവെന്നാണ് ഇതിൽനിന്ന് മനസ്സിലാക്കേണ്ടത്. കോൺഗ്രസിൽതന്നെയുള്ള മറ്റ് നേതാക്കളും ഇതേ അഭിപ്രായം തന്നെയാണോ പങ്കിടുന്നത് എന്ന് ചോദിച്ച മുഖ്യമന്ത്രി കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഈ സംഘടനകൾക്കും അതിന്റെ നേ
തിരുവനന്തപുരം: നവോത്ഥാന സംഘടനകളെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അധിക്ഷേപിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജാതി സംഘടനകൾ എന്ന് നവോത്ഥാന സംഘടനകളെ വിശേഷിപ്പിച്ചത് അദ്ദേഹത്തിന്റെ പദവിക്ക് നിരക്കാത്തതാണ്.
മര്യാദകളുടെ എല്ലാ സീമകളും ലംഘിച്ചുള്ള പ്രവർത്തനമാണ് പ്രതിപക്ഷ നേതാവ് നടത്തുന്നതെന്നും പദവിക്ക് യോജിച്ച രീതിയിലല്ല അദ്ദേഹം പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എടുക്കാചരക്കുകളെ മഹത്വവൽക്കരിക്കാൻ ശ്രമിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത് എന്നായിരുന്നു യോഗത്തിനെതിരെ ചെന്നിത്തല പ്രതികരിച്ചത്. എന്നാൽ ഇതിലൂടെ പ്രതിപക്ഷ നേതാവ് സാമാന്യമര്യാദയുടെ എല്ലാ സീമകളും ലംഘിച്ചുവെന്ന് മുഖ്യമന്ത്രി വിമർശിച്ചു. നവോത്ഥാന പൈതൃകമുള്ള സംഘടനകളോടും നേതാക്കളോടും പുച്ഛം വച്ച് പുലർത്തുന്നുവെന്നാണ് ഇതിൽനിന്ന് മനസ്സിലാക്കേണ്ടത്.
കോൺഗ്രസിൽതന്നെയുള്ള മറ്റ് നേതാക്കളും ഇതേ അഭിപ്രായം തന്നെയാണോ പങ്കിടുന്നത് എന്ന് ചോദിച്ച മുഖ്യമന്ത്രി കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഈ സംഘടനകൾക്കും അതിന്റെ നേതാക്കൾക്കും വലിയ പങ്കുവഹിക്കാനുണ്ടെന്നാണ് സർക്കാർ കരുതുന്നതെന്ന് വ്യക്തമാക്കി. ആർഎസ്എസ്-കോൺഗ്രസ് നിലപാടുകൾ നവോത്ഥാന മൂല്യങ്ങളെ എങ്ങനെ തള്ളിക്കളയുന്നുവെന്നതിന്റെ ആശയപരമായ അടിത്തറ കൂടിയാണ് തെളിയുന്നത്. കോൺഗ്രസ് നവോത്ഥാന പൈതൃകങ്ങളെ തള്ളിക്കളയുകയാണ്. ഇതാണ് സർക്കാർ വിളിച്ചുകൂട്ടിയ യോഗത്തെ ജാതിസംഘടനകളുടെ സമ്മേളനം എന്ന് വിളിക്കാൻ രമേശ് ചെന്നിത്തലയെ പ്രേരിപ്പിച്ചത്.
സംഘടനകളുടെ പങ്ക് നിരാകരിക്കുന്ന സമീപനമാണ് പ്രതിപക്ഷ നേതാവിന്റേത്. ഇത് സംഘടനകളെ ആക്ഷേപിക്കൽ മാത്രമല്ല, നവോത്ഥാന ചരിത്രത്തോടുള്ള കുറ്റ കൃത്യം കൂടിയാണ്. നവോത്ഥാന സംഘടനകളിൽനിന്ന് കേരളത്തിലെ കോൺഗ്രസ് മുഖം തിരിച്ച് നിൽക്കുന്നത് എന്തിന്.വിവേകാനന്ദന് ഭ്രാന്താലയം എന്ന് വിളിച്ച് ആക്ഷേപിച്ച കേരളത്തെ ബോധത്തിന്റെ ആലയമാക്കി മാറ്റിയ പ്രസ്ഥാനങ്ങളോടും ഗുരുശ്രേഷ്ഠന്മാരോടുമൊക്കെയുള്ള അവജ്ഞയാണ് ഇതിൽ പ്രതിഫലിക്കുന്നത്. ഈ സംഘടനകളിൽനിന്ന് മുഖം തിരിക്കുകയല്ല വേണ്ടത്.
വനിതാ മതിൽ പൊളിക്കുമെന്ന് ചെന്നിത്തലയുടെ വാക്കുകൾ സ്ത്രീ വിരുദ്ധമാണ്. ഇതിനുള്ളിൽ ഒളിഞ്ഞിരിക്കുന്നത് പുരുഷ മേധാവിത്വ മനോഘടനയാണ്. ഭരണഘടനയ്ക്കും സുപ്രീംകോടതി വിധിക്കും ഭരണവാഴ്ചയ്ക്കും എതിരാണ് ഈ നിലപാടുകൾ. ഇതിനെതിരെ കേരളത്തിലെ സ്ത്രീകളടക്കമുള്ള പൊതുസമൂഹം പ്രതികരിക്കും. സ്ത്രീകൾക്ക് ഉണർവുണ്ടാകുമ്പോൾ അതിനെ ഭയക്കുന്ന യാഥാസ്ഥിതികരുടെ മനസ്സാണ് അത് തകർക്കുമെന്ന് പറയുന്നവരുടേതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വനിതാമതിൽ പൊളിക്കും എന്ന് ചെന്നിത്തല പ്രസ്താവിച്ചുകണ്ടു. എന്നാൽ, യോഗത്തിൽ വനിതാമതിൽ എന്നൊരു ആശയം അജണ്ടയായി സർക്കാർ ഉന്നയിച്ചിട്ടില്ല. ഈ ആശയം ചർച്ചയ്ക്കിടെ ഉയർന്നുവന്നതാണ്. വനിതാമതിൽ പൊളിക്കുമെന്നത് സ്ത്രീവിരുദ്ധമായ നിലപാടാണ്. ഇതിന് പിന്നിൽ ഒളിഞ്ഞിരിക്കുന്നത് പുരുഷ മേധാവിത്വ മനോഘടനയാണ്. ഇതിനോട് പ്രബുദ്ധരായ സ്ത്രീകളടക്കമുള്ള പൊതുസമൂഹം പ്രതികരിക്കും.
മാധ്യമങ്ങൾക്ക് വിലക്കില്ലെന്നും സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് മാധ്യമങ്ങൾക്ക് ഒരുവിധത്തിലുള്ള തടസ്സങ്ങളും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ബന്ധപ്പെട്ടവരിൽനിന്ന് യഥാസമയങ്ങളിൽ വിവരങ്ങൾ മാധ്യമങ്ങൾക്ക് ലഭിക്കുന്നില്ല എന്ന ആരോപണം ഉയർന്നുവന്നിരുന്നു. മാധ്യമപ്രവർത്തകർക്ക് കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നതിനുള്ള സാഹചര്യമൊരുക്കാനാണ് ശ്രമിക്കുന്നത്.
മന്ത്രിമാർ നടത്തുന്ന പത്രസമ്മേളനങ്ങളും പ്രതികരണങ്ങളും എല്ലാ മാധ്യമങ്ങൾക്കും ഒരുപോലെ ലഭിക്കുന്നു എന്ന് ഉറപ്പുവരുത്താനാണ് ശ്രമിക്കുന്നത്. എല്ലാ മാധ്യമങ്ങൾക്കും കൃത്യമായ വിവരങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സംവിധാനം ഒരുക്കുകയാണ് ചെയ്തിരിക്കുന്നത്. പൊതു ഇടങ്ങളിൽ തിക്കുംതിരക്കും ഉണ്ടാകാതിരിക്കാനും ബുദ്ധിമുട്ടുകളും ഉണ്ടാകാതിരിക്കാനാണ് ക്രമീകരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.