- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മന്ത്രിസഭാ തീരുമാനങ്ങൾ ചോരുന്നതിൽ കലിപ്പോടെ മുഖ്യമന്ത്രി; സോളാർ നിയമോപദേശം സംബന്ധിച്ച ചർച്ചകൾ വാർത്തയായിൽ യോഗത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി; ഘടക കക്ഷിയിലെ ഉൾപ്പെടെ നാല് മന്ത്രിമാരോട് ഇക്കാര്യം നേരിട്ടു സംസാരിച്ചു; ചോരരുതെന്ന കർശന നിർദ്ദേശം നൽകിയ കാര്യവും ചോർത്തി വാർത്തയാക്കി ചാനലുകൾ
തിരുവനന്തപുരം: മാധ്യമങ്ങളോട് അകന്നു നിൽക്കണം എന്ന പ്രകൃതക്കാരനാണ് പൊതുവേ കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭ കൈക്കൊള്ളുന്ന തീരുമാനങ്ങൾ അടക്കം ചോരരുത് എന്ന കർശന നിർദ്ദേശം അദ്ദേഹം മന്ത്രിമാർക്ക് തന്നെ നൽകിയിരുന്നു. വിവാദമാകുന്ന തീരുമാനങ്ങൾ മന്ത്രിസഭയുടെ പ്രതിച്ഛായ കെടുത്തുമെന്നതു കൊണ്ടാണ് അദ്ദേഹം മന്ത്രിസഭാ യോഗം വിശദീകരിക്കുന്ന വാർത്താസമ്മേളനങ്ങൾ തന്നെ ഒഴിവാക്കിയത്. ഭരണത്തെ പാർട്ടിയിലെ രഹസ്യം പോലെയാക്കാൻ പിണറായി ശ്രമിക്കുന്നു എന്നതായിരുന്നു ഇതോടെയുണ്ടായ ആരോപണം. ഇപ്പോഴിതാ സോളാർ വിവാദവുമായി ബന്ധപ്പെട്ട മന്ത്രിസഭാ തീരുമാനങ്ങൾ ചോരുന്നതിലും കടുത്ത അതൃപ്തിയുമായി പിണറായി വിജയൻ രംഗത്തെത്തി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് വിവരങ്ങൾ ചോരുന്നതിൽ മുഖ്യമന്ത്രി കടുത്ത അതൃപ്തി രേഖപ്പെടുത്തിയത്. സോളാർ ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ വീണ്ടും നിയമോപദേശം തേടുന്നു എന്ന വാർത്ത ചോർന്നത് സർക്കാറിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിസഭയിലെ ചർച്ചകൾ ചോരരുത് എന്ന്
തിരുവനന്തപുരം: മാധ്യമങ്ങളോട് അകന്നു നിൽക്കണം എന്ന പ്രകൃതക്കാരനാണ് പൊതുവേ കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭ കൈക്കൊള്ളുന്ന തീരുമാനങ്ങൾ അടക്കം ചോരരുത് എന്ന കർശന നിർദ്ദേശം അദ്ദേഹം മന്ത്രിമാർക്ക് തന്നെ നൽകിയിരുന്നു. വിവാദമാകുന്ന തീരുമാനങ്ങൾ മന്ത്രിസഭയുടെ പ്രതിച്ഛായ കെടുത്തുമെന്നതു കൊണ്ടാണ് അദ്ദേഹം മന്ത്രിസഭാ യോഗം വിശദീകരിക്കുന്ന വാർത്താസമ്മേളനങ്ങൾ തന്നെ ഒഴിവാക്കിയത്. ഭരണത്തെ പാർട്ടിയിലെ രഹസ്യം പോലെയാക്കാൻ പിണറായി ശ്രമിക്കുന്നു എന്നതായിരുന്നു ഇതോടെയുണ്ടായ ആരോപണം.
ഇപ്പോഴിതാ സോളാർ വിവാദവുമായി ബന്ധപ്പെട്ട മന്ത്രിസഭാ തീരുമാനങ്ങൾ ചോരുന്നതിലും കടുത്ത അതൃപ്തിയുമായി പിണറായി വിജയൻ രംഗത്തെത്തി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് വിവരങ്ങൾ ചോരുന്നതിൽ മുഖ്യമന്ത്രി കടുത്ത അതൃപ്തി രേഖപ്പെടുത്തിയത്. സോളാർ ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ വീണ്ടും നിയമോപദേശം തേടുന്നു എന്ന വാർത്ത ചോർന്നത് സർക്കാറിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിസഭയിലെ ചർച്ചകൾ ചോരരുത് എന്ന് മുഖ്യമന്ത്രി പിണറായി കർശന നിർദ്ദേശം നൽകിയത്. സിപിഐ അടക്കമുള്ള ഘടകകക്ഷികളിലെ നാല് മന്ത്രിമാരോട് അദ്ദേഹം ഇക്കാര്യം നേരിട്ട് ആവശ്യപ്പെട്ടു.
മന്ത്രിസഭാ വിവരങ്ങൾ ചോരുന്നതിൽ കടുത്ത നീരസമാണ് മുഖ്യമന്ത്രി രേഖപ്പെടുത്തിയത്. ഉമ്മൻ ചാണ്ടിയെ അടക്കം പ്രതിയാക്കി കേസെടുക്കാമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനം വിളിച്ച് അറിയിച്ചിരുന്നു. എന്നാൽ, ഇതിന് പിന്നാലെ വീണ്ടും നിയമോപദേശം തേടാമെന്ന നിർദ്ദേശം മാധ്യമങ്ങളിലൂടെ പുറത്തുവരികയും ചെയ്തു. ഇത് പ്രതിപക്ഷത്തിന് ആയുധം നൽകുന്നതുമായി. ഇതോടെയാണ് മുഖ്യമന്ത്രി വീണ്ടും കർശന നിർദ്ദേശം നൽകിയത്. അതേസമയം മന്ത്രിസഭയിൽ മുഖ്യമന്ത്രി നീരസം രേഖപ്പെടുത്തിയ കാര്യവും മാധ്യമങ്ങൾ ചോർത്തിയെടുത്ത് വാർത്തയാക്കി.
ചാനലുകളിൽ മുഖ്യമന്ത്രിയുടെ നീരസപ്രകടനം ബ്രേയ്ക്കിങ് ന്യൂസ് ആകുകയും ചെയ്തു. ഇത് പല വിഷയങ്ങളിലും മുഖ്യമന്ത്രിയുടെ നിലപാടിനോട് മന്ത്രിമാർ യോജിക്കുന്നില്ല. ഇത് വ്യക്തമാക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന വാർത്തയും. തോമസ് ചാണ്ടിയുടെ കായൽ കൈയേറ്റ വിഷയത്തിൽ സിപിഐ മന്ത്രിമാരുടെ നിലപാടല്ല മുഖ്യമന്ത്രിക്ക്. ചാണ്ടിയെ സംരക്ഷിക്കുന്ന സമീപനമാണ് അദ്ദേഹം സ്വീകരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഇക്കാര്യത്തിൽ സിപിഐ മന്ത്രിമാർക്ക് എതിർപ്പുണ്ട് താനും. ഇന്ന് സിപിഐ മന്ത്രിക്കെതിരെയാണ് മുഖ്യമന്ത്രിയെ കണ്ട് തോമസ് ചാണ്ടി പരാതി ബോധിപ്പിച്ചതും.
ഇതിന് മുമ്പും മന്ത്രിസഭാ യോഗത്തിലെ ചർച്ചകൾ ചോരുന്നതിൽ മുഖ്യമന്ത്രി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. മന്ത്രിമാർ തന്നെയാണ് ഇതു ചോർത്തി നൽകുന്നതെന്നു സംശയമുണ്ടെന്നും ഇനി ഇത് ആവർത്തിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നുമാണ് പിണറായി നേരത്തെ പറഞ്ഞത്. കോവളം കൊട്ടാരവും അതിനോടു ചേർന്നുള്ള സ്ഥലവും സ്വകാര്യ ഹോട്ടൽ ഗ്രൂപ്പിനു വിട്ടുനൽകുന്നതു സംബന്ധിച്ചു തീരുമാനം ചോർന്നതാണ് അന്ന് മുഖ്യമന്ത്രിയുടെ അതൃപ്തിക്ക് കാരണമായത്. അന്നും സിപിഐ മന്ത്രിമാർ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. ഇത് മറികടന്നായിരുന്നു മുഖ്യമന്ത്രി തീരുമാനം കൈക്കൊണ്ടതും.
ആർപി ഗ്രൂപ്പിന് ഇതു വിട്ടുനൽകാമെന്ന നിയമസെക്രട്ടറിയുടെ ഉപദേശം എതിർത്തു റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ കുറിപ്പു നൽകിയെന്നും അതു ചീഫ് സെക്രട്ടറി മന്ത്രിസഭാ യോഗത്തിൽ വായിച്ചെന്നും തുടർന്നുണ്ടായ ചർച്ചകളുമാണു മാധ്യമങ്ങൾ വിശദമായി റിപ്പോർട്ട് ചെയ്തത്. ചില മന്ത്രിമാരാണു മാധ്യമങ്ങൾക്കു ചർച്ചയുടെ വിവരം നൽകുന്നതെന്ന മുഖ്യമന്ത്രിയുടെ പരാമർശം മന്ത്രിമാരെയും അങ്കലാപ്പിലാക്കിയിരുന്നു. മന്ത്രിസഭയക്കുള്ളിലെ ഭിന്നതകളാണ് ഇപ്പോഴത്തെ തീരുമാനത്തിന് പിന്നിലെന്നാണ് അറിയുന്നത്.