തനിക്ക് എത്ര ഉപദേഷ്ടാക്കളുണ്ടെന്ന് മുഖ്യമന്ത്രിക്ക് യാതൊരു വ്യക്തതയുമില്ലേ? എംഎൽഎമാരുടെ ചോദ്യങ്ങൾക്ക് ഒരേസമയം ആറെന്നും എട്ടെന്നും ഉത്തരം നൽകി പിണറായി; ശമ്പളം വാങ്ങിയും വാങ്ങാതെയും ഉപദേശിക്കുന്നവരുടെ എണ്ണത്തിൽ മുഖ്യമന്ത്രി കൺഫ്യൂഷനിലായത് ഗുരുതര ക്രമപ്രശ്നമെന്ന് പ്രതിപക്ഷം; മുഖ്യമന്ത്രിക്ക് നിയമസഭയിൽ തൊട്ടതെല്ലാം പിഴയ്ക്കുന്നോ?
തിരുവനന്തപുരം: ഡിജിപി സെൻകുമാർ വിഷയത്തിൽ സുപ്രീംകോടതിയിൽ നിന്നും സർക്കാറിനേറ്റ തിരിച്ചടി അടക്കം നിയമസഭയിൽ എല്ലാ അർത്ഥത്തിലും പ്രതിരോധത്തിലാണ് ഭരണപക്ഷം. പൊലീസ് മേധാവി നിലവിൽ ഇല്ലാതായതോടെ നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ മുഖ്യമന്ത്രി ശരിക്കും ബുദ്ധിമുട്ടുന്നുണ്ട. പല ചോദ്യങ്ങൾക്കും പഠിച്ച് പറയാം, അന്വേഷിക്കാം എന്നിങ്ങനെയാണ് മുഖ്യമന്ത്രിയുടെ മറുപടികൾ. ഇന്നും നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയന് പിഴവു പറ്റി. മുഖ്യമന്ത്രിക്ക് എത്ര ഉപദേഷ്ടാക്കളുണ്ട്? എന്ന ചോദ്യത്തിന് വ്യത്യസ്തമായ ഉത്തരമാണ് മുഖ്യമന്ത്രി നൽകിയത്. ഇക്കാര്യത്തിൽ അദ്ദേഹത്തിന് തന്നെ ശരിക്കും വ്യക്തതയില്ലെന്നതാണ് വാസ്തവം. നിയമസഭയിൽ എംഎൽഎമാർ വിഷയം ഉന്നയിച്ചത് ഒരേ ദിവസം തന്നെയായിരുന്നു. എന്നിട്ടും മുഖ്യമന്ത്രിക്ക് പിഴയ്ക്കുന്ന കാഴ്ച്ചയാണ് കണ്ടത്. ഏപ്രിൽ 25 നാണ് എംഎൽഎമാർ വിവിധ മേഖലകളിൽ മുഖ്യമന്ത്രിക്ക് എത്ര ഉപദേഷ്ടാക്കളുണ്ടെന്ന ചോദ്യം ഉന്നയിച്ചത്. ലീഗ് അംഗങ്ങളായ ടി.വി ഇബ്രാഹീം, പാറയ്ക്കൽ അബ്ദുള്ള എന്നിവർ ഉന്നയിച്
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: ഡിജിപി സെൻകുമാർ വിഷയത്തിൽ സുപ്രീംകോടതിയിൽ നിന്നും സർക്കാറിനേറ്റ തിരിച്ചടി അടക്കം നിയമസഭയിൽ എല്ലാ അർത്ഥത്തിലും പ്രതിരോധത്തിലാണ് ഭരണപക്ഷം. പൊലീസ് മേധാവി നിലവിൽ ഇല്ലാതായതോടെ നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ മുഖ്യമന്ത്രി ശരിക്കും ബുദ്ധിമുട്ടുന്നുണ്ട. പല ചോദ്യങ്ങൾക്കും പഠിച്ച് പറയാം, അന്വേഷിക്കാം എന്നിങ്ങനെയാണ് മുഖ്യമന്ത്രിയുടെ മറുപടികൾ. ഇന്നും നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയന് പിഴവു പറ്റി.
മുഖ്യമന്ത്രിക്ക് എത്ര ഉപദേഷ്ടാക്കളുണ്ട്? എന്ന ചോദ്യത്തിന് വ്യത്യസ്തമായ ഉത്തരമാണ് മുഖ്യമന്ത്രി നൽകിയത്. ഇക്കാര്യത്തിൽ അദ്ദേഹത്തിന് തന്നെ ശരിക്കും വ്യക്തതയില്ലെന്നതാണ് വാസ്തവം. നിയമസഭയിൽ എംഎൽഎമാർ വിഷയം ഉന്നയിച്ചത് ഒരേ ദിവസം തന്നെയായിരുന്നു. എന്നിട്ടും മുഖ്യമന്ത്രിക്ക് പിഴയ്ക്കുന്ന കാഴ്ച്ചയാണ് കണ്ടത്.
ഏപ്രിൽ 25 നാണ് എംഎൽഎമാർ വിവിധ മേഖലകളിൽ മുഖ്യമന്ത്രിക്ക് എത്ര ഉപദേഷ്ടാക്കളുണ്ടെന്ന ചോദ്യം ഉന്നയിച്ചത്. ലീഗ് അംഗങ്ങളായ ടി.വി ഇബ്രാഹീം, പാറയ്ക്കൽ അബ്ദുള്ള എന്നിവർ ഉന്നയിച്ച ചോദ്യത്തിന് തനിക്ക് ആറ് ഉപദേശകരുണ്ടെന്ന മറുപടി മുഖ്യമന്ത്രി നൽകി. എന്നാൽ, അതേദിവസം കോൺഗ്രസ് എംഎൽഎ എം വിൻസെന്റ് ചോദിച്ച അതേ ചോദ്യത്തിന് തനിക്ക് എട്ട് ഉപദേഷ്ടാക്കളുണ്ടെന്ന മറുപടിയാണ് മുഖ്യമന്ത്രി നൽകിയത്.
തനിക്ക് ആറ് ഉപദേശകരുണ്ടെന്നും അവർ ആരെല്ലാമാണെന്നും മുഖ്യമന്ത്രി മറുപടി നൽകിയത്. കഴിഞ്ഞമാസം 25നായിരുന്നു ഇത്. എന്നാൽ അതേ ദിവസം തന്നെ എം വിൻസന്റ് ഇതേ ചോദ്യം ആവർത്തിച്ചപ്പോൾ എട്ട് ഉപദേശകരുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉത്തരം. ആഭ്യന്തരവകുപ്പ് ഉപദേഷ്ടാവ്- രമൺ ശ്രീവാസ്തവ, ശാസ്ത്രം- എം ജയചന്ദ്രൻ, സാമ്പത്തികം- ഗീതാ, ഗോപിനാഥ്, നിയമം- ഡോ. എൻ കെ ജയകുമാർ, മീഡിയ- ജോൺ ബ്രിട്ടാസ്, പ്രസ്- പ്രഭാ വർമ എന്നിവരാണ് ടി വി ഇബ്രാഹീമിനു നൽകിയ മറുപടിയിലെ ഉപദേശകർ.
എന്നാൽ എം വിൻസന്റിനു നൽകിയ മറുപടിയിൽ വികസന ഉപദേഷ്ടാവ് ഉണ്ടെന്നും അദ്ദേഹത്തിന് 92,922 രൂപ ശമ്പളം നൽകുന്നുണ്ടെന്നും പറയുന്നു. അതേസമയം, വികസന ഉപദേഷ്ടാവിനെ നിയമിച്ചിട്ടില്ലെന്നാണ് പാറയ്ക്കൽ അബ്ദുല്ലയ്ക്കു നൽകിയ മറുപടി. പ്രതിഫലം പറ്റിയും പറ്റാതെയും മുഖ്യമന്ത്രിയെ ഉപദേശിക്കുന്നവരുണ്ട്. ഈ കണക്കു പറഞ്ഞപ്പോഴു മുഖ്യമന്ത്രിക്ക് കണക്കു തെറ്റി.
പാറയ്ക്കൽ അബ്ദുല്ലയോട് നാലുപേർ പ്രതിഫലം പറ്റാതെ സേവനമനുഷ്ടിക്കുന്നു എന്നു പറഞ്ഞ മുഖ്യമന്ത്രി, എം വിൻസെന്റിനു നൽകിയ മറുപടിയിൽ ഇത് അഞ്ചു പേരാണെന്നാണ് പറയുന്നത്. പ്രസ് ഉപദേഷ്ടാവ് പ്രഭാകര വർമയെ 93,000- 1,20,000 എന്ന ശമ്പള സ്കെയിലിലാണ് നിയമിച്ചിരിക്കുന്നതെന്നു പാറയ്ക്കൽ അബ്ദുല്ലയ്ക്കു മറുപടി നൽകുമ്പോൾ 1,04870 രൂപയാണെന്നാണ് എം വിൻസെന്റിനുള്ള ഉത്തരം. ഇത്തരത്തിൽ ഉപദേഷ്ടാക്കളുടെ എണ്ണവും ശമ്പളവും സംബന്ധിച്ച് വ്യത്യസമായ ഉത്തരം നൽ മുഖ്യമന്ത്രി പ്രതിപക്ഷത്തിന് വടി നൽകുകയാണ് ചെയ്തിരിക്കുന്നത്.
ഉപദേഷ്ടാക്കളുടെ എണ്ണത്തിലുള്ള മുഖ്യമന്ത്രിയുടെ മറുപടിയിലെ വൈരുദ്ധ്യം സഭയിൽ വി ഡി സതീശൻ ക്രമപ്രശ്നമായി ഉന്നയിക്കുകയും ചെയ്തു. ഇതോടെ, അവകാശ ലംഘനത്തിനു നോട്ടീസ് നൽകണമെന്നും പരിശോധിച്ച് നടപടിയെടുക്കാമെന്നും സ്പീക്കർ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട 113 ചോദ്യങ്ങൾക്കു മറുപടി നൽകാതെ സർക്കാർ ഒളിച്ചുകളിക്കുകയാണെന്ന് കഴിഞ്ഞദിവസം പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇക്കൂട്ടത്തിൽപ്പെട്ടതാണ് ഈ മൂന്നു മറുപടികളും. മുഖ്യമന്ത്രിയുടെ വകുപ്പുകളുമായി ബന്ധപ്പെട്ട് ഇനി 65 ചോദ്യങ്ങൾക്കുകൂടി മറുപടി കിട്ടാനുണ്ട്.
പൊലീസ് വകുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെങ്കിൽ സഭയിലെ ചർച്ചകൾക്ക് എന്ത് പ്രസക്തിയാണുള്ളതെന്നും പ്രതിപക്ഷം ചോദിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡിജിപി ടി.പി. സെൻകുമാറിന്റെ പുനർനിയമനവുമായി ബന്ധപ്പെട്ട്, ആരാണ് ഇപ്പോഴത്തെ പൊലീസ് മേധാവിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയോടു ചോദിച്ചിരുന്നു. എന്നാൽ, ഇതിന് വ്യക്തമായ ഉത്തരം നൽകാതെ ഇന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയായിരുന്നു. ഇതോടെ, സംസ്ഥാന പൊലീസ് മേധാവി ആരെന്ന് പറയാൻ മുഖ്യമന്ത്രിക്കു സാധിക്കാത്തത് ലജ്ജാകരമാണെന്ന പരിഹാസവുമായി ചെന്നിത്തല രംഗത്തെത്തി. ഇതിനു പിന്നാലെയാണ് ചോദ്യങ്ങളെ മുഖ്യമന്ത്രി അവഗണിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിരിക്കുന്നത്.
നേരത്തെ നിയമസഭയിൽ അടക്കം സെൻകുമാർ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പരിഹാസ രൂപേണ സംസാരിച്ചിരുന്നു. എന്നാൽ, ഈ പരാമർശങ്ങൾക്ക് അടക്കമാണ് സുപ്രീം കോടതി വിധിയിലൂടെ അടിയേറ്റത്.