- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനവിധി ബിജെപിയിൽ ജനങ്ങൾക്കുണ്ടായ അവിശ്വാസത്തിന്റെ പ്രതിഫലനമെന്ന് മുഖ്യമന്ത്രി; അപ്രസക്ത കാര്യങ്ങളിലേക്ക് ജനശ്രദ്ധ തിരിച്ചുവിടാൻ ശ്രമിച്ചാൽ അത് വിലപ്പോവില്ലെന്ന് തെളിഞ്ഞു; ഈ തിരഞ്ഞെടുപ്പ് ഫലം ജയിച്ച് അധികാരത്തിൽ വരുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് വലിയൊരു പാഠമെന്നും പിണറായി വിജയന്റെ ഫെയ്സ് ബുക്ക് കുറിപ്പ്
തിരുവനന്തപുരം; ദേശീയ രാഷ്ട്രീയത്തിന്റെ തന്നെ ഗതി നിർണ്ണയിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേട്ടമുണ്ടാക്കുകയും ബിജെപി കനത്ത് തിരിച്ചടിയും നേരിട്ട സാഹചര്യത്തിൽ ബിജെപിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതികരണം അദ്ദേഹം ഫെയ്സ് ബുക്ക് കുറിപ്പിലൂടെയാണ് വ്യക്തമാക്കിയിരിക്കുന്നത്. ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങളെ അവഗണിക്കുകയും അവരെ വർഗീയമായി ചേരിതിരിക്കുവാൻ ഭരണാധികാരം ദുർവിനിയോഗിക്കുകയും ചെയ്യുന്നതിനോട് ജനങ്ങൾ ക്ഷമിക്കില്ല എന്ന യാഥാർത്ഥ്യമാണ് ഈ ജനവിധിയിൽ നിന്നുള്ള പാഠം.ഇത്, ജയിച്ച് അധികാരത്തിൽ വരുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് വലിയൊരു പാഠം കൂടിയാണ്. ആ പാഠം ഉൾക്കൊണ്ട് നയങ്ങളിൽ മാറ്റം വരുത്താൻ ശ്രമിക്കുന്നില്ലെങ്കിൽ എന്തുണ്ടാകുമെന്നതിന്റെ സൂചന കൂടി ഇതിലടങ്ങിയിട്ടുണ്ട്. കർഷകരും തൊഴിലാളികളും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ള വിഭാഗങ്ങൾ തുടർച്ചയായ പോരാട്ടങ്ങളിലൂടെയാണ് ബിജെപി വാഗ്ദാനങ്ങളുടെ പൊള്ളത്തരങ്ങളെ തുറന്നുകാട്ടിയത്. ഈ
തിരുവനന്തപുരം; ദേശീയ രാഷ്ട്രീയത്തിന്റെ തന്നെ ഗതി നിർണ്ണയിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേട്ടമുണ്ടാക്കുകയും ബിജെപി കനത്ത് തിരിച്ചടിയും നേരിട്ട സാഹചര്യത്തിൽ ബിജെപിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതികരണം അദ്ദേഹം ഫെയ്സ് ബുക്ക് കുറിപ്പിലൂടെയാണ് വ്യക്തമാക്കിയിരിക്കുന്നത്.
ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങളെ അവഗണിക്കുകയും അവരെ വർഗീയമായി ചേരിതിരിക്കുവാൻ ഭരണാധികാരം ദുർവിനിയോഗിക്കുകയും ചെയ്യുന്നതിനോട് ജനങ്ങൾ ക്ഷമിക്കില്ല എന്ന യാഥാർത്ഥ്യമാണ് ഈ ജനവിധിയിൽ നിന്നുള്ള പാഠം.ഇത്, ജയിച്ച് അധികാരത്തിൽ വരുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് വലിയൊരു പാഠം കൂടിയാണ്. ആ പാഠം ഉൾക്കൊണ്ട് നയങ്ങളിൽ മാറ്റം വരുത്താൻ ശ്രമിക്കുന്നില്ലെങ്കിൽ എന്തുണ്ടാകുമെന്നതിന്റെ സൂചന കൂടി ഇതിലടങ്ങിയിട്ടുണ്ട്.
കർഷകരും തൊഴിലാളികളും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ള വിഭാഗങ്ങൾ തുടർച്ചയായ പോരാട്ടങ്ങളിലൂടെയാണ് ബിജെപി വാഗ്ദാനങ്ങളുടെ പൊള്ളത്തരങ്ങളെ തുറന്നുകാട്ടിയത്. ഈ പോരാട്ടങ്ങളിലൂടെ ഇവരും ഇടതുപക്ഷവും മുന്നോട്ടുവച്ച ആശയങ്ങൾ കൂടുതൽ സംസ്ഥാനങ്ങളിലെ കൂടുതൽ ജനവിഭാഗങ്ങൾ ഏറ്റെടുക്കുന്നു എന്നതിന്റെ സ്ഥിരീകരണമാണ് ഈ ജനവിധിയാണെന്നും അദ്ദേഹം കുറിപ്പിൽ ചൂണ്ടിക്കാട്ടി.
പോസ്റ്റിന്റെ പൂർണ രൂപം
ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങളെ അവഗണിക്കുകയും അവരെ വർഗീയമായി ചേരിതിരിക്കുവാൻ ഭരണാധികാരം ദുർവിനിയോഗിക്കുകയും ചെയ്യുന്നതിനോട് ജനങ്ങൾ ക്ഷമിക്കില്ല എന്ന യാഥാർത്ഥ്യമാണ് ഈ ജനവിധിയിൽ നിന്നുള്ള പാഠം.
ബിജെപി.യിൽ ജനങ്ങൾക്കുണ്ടായ അവിശ്വാസത്തിന്റെ പ്രതിഫലനമാണ് ജനവിധിയിൽ കാണുന്നത്. വികസനം എന്ന ബിജെപി. മുദ്രാവാക്യത്തിൽ ഒരു കഴമ്പുമില്ല എന്ന് ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു.
കർഷകരും തൊഴിലാളികളും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ള വിഭാഗങ്ങൾ തുടർച്ചയായ പോരാട്ടങ്ങളിലൂടെയാണ് ബിജെപി വാഗ്ദാനങ്ങളുടെ പൊള്ളത്തരങ്ങളെ തുറന്നുകാട്ടിയത്. ഈ പോരാട്ടങ്ങളിലൂടെ ഇവരും ഇടതുപക്ഷവും മുന്നോട്ടുവച്ച ആശയങ്ങൾ കൂടുതൽ സംസ്ഥാനങ്ങളിലെ കൂടുതൽ ജനവിഭാഗങ്ങൾ ഏറ്റെടുക്കുന്നു എന്നതിന്റെ സ്ഥിരീകരണമാണ് ഈ ജനവിധി.
ജനങ്ങൾ ആഗ്രഹിക്കുന്നത് ഇപ്പോഴത്തെ സാമ്പത്തിക നയങ്ങളിൽ നിന്നുള്ള മാറ്റമാണ്. അവർക്ക് അമ്പലം നിർമ്മാണമോ ബിജെപി. ഉയർത്തുന്ന സമാന മുദ്രാവാക്യങ്ങളോ അല്ല പ്രശ്നം. തങ്ങൾ അനുഭവിക്കുന്ന ദാരിദ്ര്യവും തൊഴിലില്ലായ്മയും വിലക്കയറ്റവും മറ്റുമാണ്. അതിനെ അവഗണിച്ച് അപ്രസക്ത കാര്യങ്ങളിലേക്ക് ജനശ്രദ്ധ തിരിച്ചുവിടാൻ ശ്രമിച്ചാൽ അത് വിലപ്പോവില്ല എന്നും ഇതിൽ തെളിയുന്നു.
ഇത്, ജയിച്ച് അധികാരത്തിൽ വരുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് വലിയൊരു പാഠം കൂടിയാണ്. ആ പാഠം ഉൾക്കൊണ്ട് നയങ്ങളിൽ മാറ്റം വരുത്താൻ ശ്രമിക്കുന്നില്ലെങ്കിൽ എന്തുണ്ടാകുമെന്നതിന്റെ സൂചന കൂടി ഇതിലടങ്ങിയിട്ടുണ്ട്.