പൊലീസിന് യുഡിഎഫ് ഭരണകാലത്തെ ഹാങ്ഓവറെന്നു മുഖ്യമന്ത്രി; എൽഡിഎഫ് ഭരണകാലത്ത് നടക്കാൻ പാടില്ലാത്ത ചില കാര്യങ്ങൾ സംഭവിച്ചതിനു കാരണം പൊലീസ് എൽഡിഎഫ് നയം ഉൾക്കൊള്ളാൻ തയാറാകാത്തത്; രമൺശ്രീവാസ്തവയെ ഉപദേഷ്ടാവായി നിയമിച്ചതിൽ എന്താണു കുഴപ്പമെന്നും പിണറായിയുടെ ചോദ്യം
തിരുവനന്തപുരം: യുഡിഎഫ് ഭരണകാലത്തെ ഹാങ് ഓവറാണ് പൊലീസിന്റെ ഇപ്പോഴത്തെ വീഴ്ചകൾക്ക് കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ അത് പഴയതിന്റെ ഹാങ്ഓവർ കൊണ്ടായിരിക്കുമെന്നും നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞു. വീഴ്ച വരുത്തുന്നവർക്ക് സംരക്ഷണം നൽകില്ല എന്ന സന്ദേശമാണ് സർക്കാരിന് നൽകാനുള്ളത്. പൊലീസുകാർ ആരെയും ഭയപ്പെടേണ്ടതില്ല. ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട ധനാഭ്യർഥന ചർച്ചകൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. എൽഡിഎഫ് ഭരണകാലത്ത് നടക്കാൻ പാടില്ലാത്തത് ചിലത് സംഭവിച്ചു. എൽഡിഎഫ് നയം ചില പൊലീസ് ഉദ്യോഗസ്ഥർ ഉൾക്കൊള്ളാത്തതാണ് ഇതിന് കാരണം. അത്തരക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകും. ജനത്തോട് മോശമായി പെരുമാറരുതെന്ന് പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. രമൺ ശ്രീവാസ്തവയെ ഉപദേശകനാക്കിയതിലും മുഖ്യമന്ത്രി വിശദീകരണം നൽകി.ഡിജിപിയായിരുന്ന ആൾ പൊലീസ് ഉപദേശകനാകുന്നതിൽ എന്താണ് കുഴപ്പമെന്ന് അദ്ദേഹം ചോദിച്ചു. എന്തോ വലിയ കുഴപ്പമായി ചിലർ ഇതിനെ കാണുകയാണ്. ഒഴിവാക്കാനാകാത്ത കേസുകളിൽ മാത്രമേ യുഎപി
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: യുഡിഎഫ് ഭരണകാലത്തെ ഹാങ് ഓവറാണ് പൊലീസിന്റെ ഇപ്പോഴത്തെ വീഴ്ചകൾക്ക് കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ അത് പഴയതിന്റെ ഹാങ്ഓവർ കൊണ്ടായിരിക്കുമെന്നും നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞു.
വീഴ്ച വരുത്തുന്നവർക്ക് സംരക്ഷണം നൽകില്ല എന്ന സന്ദേശമാണ് സർക്കാരിന് നൽകാനുള്ളത്. പൊലീസുകാർ ആരെയും ഭയപ്പെടേണ്ടതില്ല. ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട ധനാഭ്യർഥന ചർച്ചകൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
എൽഡിഎഫ് ഭരണകാലത്ത് നടക്കാൻ പാടില്ലാത്തത് ചിലത് സംഭവിച്ചു. എൽഡിഎഫ് നയം ചില പൊലീസ് ഉദ്യോഗസ്ഥർ ഉൾക്കൊള്ളാത്തതാണ് ഇതിന് കാരണം. അത്തരക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകും.
ജനത്തോട് മോശമായി പെരുമാറരുതെന്ന് പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. രമൺ ശ്രീവാസ്തവയെ ഉപദേശകനാക്കിയതിലും മുഖ്യമന്ത്രി വിശദീകരണം നൽകി.
ഡിജിപിയായിരുന്ന ആൾ പൊലീസ് ഉപദേശകനാകുന്നതിൽ എന്താണ് കുഴപ്പമെന്ന് അദ്ദേഹം ചോദിച്ചു. എന്തോ വലിയ കുഴപ്പമായി ചിലർ ഇതിനെ കാണുകയാണ്. ഒഴിവാക്കാനാകാത്ത കേസുകളിൽ മാത്രമേ യുഎപിഎ ചുമത്തൂ. രാഷ്ട്രീയ കേസുകൾ കാപ്പ നിയമം ചുമത്തില്ലെന്നും അദ്ദേഹം പറഞ്ഞു.