കേരളത്തിലെ ആദ്യ സ്വകാര്യ ഐ ടി ഹബ്ബ് കോഴിക്കോട്ട് പ്രവർത്തനം തുടങ്ങി; ഐ ടി ഭൂപടത്തിൽ മലബാറിനെ ഇടംചേർത്ത് കാഫിറ്റ് സ്ക്വയർ
കോഴിക്കോട്: കേരളത്തിന്റെ ഐ ടി ഭൂപടത്തിൽ കോഴിക്കോടിന്റെ സ്ഥാനമെന്തെന്ന് ചോദിച്ചാൽ ഇതുവരെ എടുത്തുപറഞ്ഞ് ചൂണ്ടിക്കാട്ടാൻ ഒരു സ്ഥാപനമുണ്ടായിരുന്നില്ല. എന്നാൽ ഒരുകൂട്ടം സ്വകാര്യ ഐടി സംരംഭകർ ചേർന്ന് മലബാറിന്റെ ഐടി ഭൂപടം മാറ്റിവരയ്ക്കാൻ ഒരുങ്ങുന്നു. കേരളത്തിലെ ആദ്യത്തെ സ്വകാര്യ ഐ ടി ഹബ്ബ് കോഴിക്കോട്ട് പ്രവർത്തനം തുടങ്ങി. കാഫിറ്റ്
- Share
- Tweet
- Telegram
- LinkedIniiiii
കോഴിക്കോട്: കേരളത്തിന്റെ ഐ ടി ഭൂപടത്തിൽ കോഴിക്കോടിന്റെ സ്ഥാനമെന്തെന്ന് ചോദിച്ചാൽ ഇതുവരെ എടുത്തുപറഞ്ഞ് ചൂണ്ടിക്കാട്ടാൻ ഒരു സ്ഥാപനമുണ്ടായിരുന്നില്ല. എന്നാൽ ഒരുകൂട്ടം സ്വകാര്യ ഐടി സംരംഭകർ ചേർന്ന് മലബാറിന്റെ ഐടി ഭൂപടം മാറ്റിവരയ്ക്കാൻ ഒരുങ്ങുന്നു. കേരളത്തിലെ ആദ്യത്തെ സ്വകാര്യ ഐ ടി ഹബ്ബ് കോഴിക്കോട്ട് പ്രവർത്തനം തുടങ്ങി. കാഫിറ്റ് സ്ക്വയർ എന്ന് പേരിട്ടിരിക്കുന്ന സംരംഭം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു.
സ്വകാര്യ ഐ ടി സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാൻ എല്ലാ നടപടികളും ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. കാഫിറ്റിൽ പ്രവർത്തിക്കുന്ന അസ്ത്ര എന്ന സ്കിൽ ഡെവലപ്പ്മെന്റ് പദ്ധതിയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. ഐടി മേഖലയിൽ മലബാറിൽ നിന്നും കൂടുതൽ വനിതകൾ കടുന്നുവരുന്നതിന് ഉതകുന്ന വിധത്തിലുള്ള പരിശീലനമാണ് ഇവിടെ നൽകുക.
മലബാറിൽ നിന്നും ഉയർന്നു വന്ന ഒരു കൂട്ടം ഐടി സംരഭകരാണ് കോഴിക്കോട് കാഫിറ്റ് സ്ക്വയർ ഒരുക്കിയ്ത്. കാലിക്കറ്റ് ഫോറം ഫോർ ഐടിയുടെ കൂട്ടായ പരിശ്രമമാണ് ഒരു വർഷത്തിനുള്ളിൽ സർക്കാർ സൈബർ പാർക്കിന് സമീപം കാഫിറ്റ് സ്ക്വയർ പ്രവർത്തന സജ്ജമാകാൻ സഹായകമായത്.
33000 സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ അഞ്ച് കോടി രൂപയുടെ പദ്ധതിയാണ് കാഫിറ്റിന്റേത്. ഐടി സംരഭകരിൽ പ്രമുഖ മലയാളികളായ ദുലീപ് സഹദേവൻ, ചാൾസ്, അൻവർ, രാധാകൃഷ്ണൻ, അജയ് തോമസ് തുടങ്ങിയവരാണ് കാഫിറ്റിന്റെ അമരക്കാരായുള്ളത്. ഒമ്പത് പ്രമുഖ ഐടി സംരഭകരായിരുന്നു കാഫിറ്റിൽ ആദ്യ മുണ്ടായിരുന്നത്. പ്രവർത്തനം തുടങ്ങി ഒരുമാസം പിന്നിടുമ്പോൾ കമ്പനികളുടെ എണ്ണം 12 ആയി.
സർക്കാർ സൈബർപാർക്കും ഊരാളുങ്കൽ സൈബർ പാർക്കും പൂർണ്ണമായും പ്രവർത്തനം തുടങ്ങിയിട്ടില്ല. അചതുകൊണ്ട് തന്നെ ധാരാളം കമ്പനികികൾ കാഫിറ്റിനെ തേടിയെത്തുന്നുണ്ട്. കൊച്ചിയിലെതിന് സമാനമായി സംരഭകത്വത്തോട് താത്പര്യമുള്ളവർക്കായി കാഫിറ്റും ഇവിടെ സൗജന്യമായി സ്റ്റാർട്ടപ്പ് സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു. മറ്റ് പല നഗരങ്ങളെ അപേക്ഷിച്ച് ഉയർന്ന മനുഷ്യവിഭവ ശേഷിയും നടത്തിപ്പ് ചെലവിലെ കുറവുമാണ് കോഴിക്കോടിനെ പരിഗണിക്കാൻ കാരണം.
തൊണ്ടയാട് ബൈപ്പാസിലെ പാലാഴി ഹൈലൈറ്റ് ബിസിനസ് പാർക്കിലാണ് 'കാഫിറ്റ് സ്ക്വയർ' പ്രവർത്തിക്കുന്നത്. മിക്കകമ്പനികളും കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പല കമ്പനികളും ഇവിടേക്ക് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എല്ലാം നല്ല നിലവാരം പുലർത്തുന്നവയാണ്. ഒരു വർഷത്തിനിടയിൽ 25 കമ്പനികൾ എത്തുമെന്നാണ് ഇവരുടെ പ്രതീക്ഷ.