- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളികളെ അപമാനിച്ച സാറേ തന്റെ 'മധ്യപ്രദേശം' ഞങ്ങ കലക്കും..! മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ഫേസ്‌ബുക് പേജിൽ മലയാളികളുടെ പൊങ്കാല തുടരുന്നു
തിരുവനന്തപുര ം: മലയാളികളെ അപമാനിച്ച സാറേ തന്റെ 'മധ്യപ്രദേശം' ഞങ്ങ കലക്കും. ആർഎസ്എസ് പ്രതിഷേധം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനെ ഭോപ്പാലിൽനിന്ന് തിരിച്ചയച്ച സംഭവത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ഫേസ്‌ബുക്ക് പേജിൽ മലയാളികളുടെ പൊങ്കാല തുടരുകയാണ്. കമന്റുകൾക്കൊപ്പം പിണറായി വിജയന്റെ ചിത്രങ്ങളും കമ്യൂണിസത്തിന്റെ പ്രതീകമായ ചിത്രങ്ങളും കൊണ്ടു നിറയുകയാണ് ചൗഹാന്റെ ഫേസ്‌ബുക് പേജ്. ശിവരാജ് സിങ് ചൗഹാന്റെ ഔദ്യോഗിക പേജിലെ ഓരോ പോസ്റ്റുകൾക്ക് കീഴിലും കഴിഞ്ഞ കുറേ മണിക്കൂറുകളായി ഇത്തരം കമന്റുകൾ നിറഞ്ഞിരിക്കുകയാണ്. സന്ദർശനത്തിനെത്തിയ മറ്റൊരു സംസ്ഥാനത്തെ മുഖ്യമന്ത്രിക്ക് സുരക്ഷ നല്കാൻ കഴിയാത്ത ചൗഹാൻ എങ്ങനെയാണ് മധ്യപ്രദേശിലെ സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കുകയെന്നതടക്കമുള്ള ചോദ്യങ്ങൾ മലയാളികൾ ഉന്നയിക്കുന്നു. മുഖ്യമന്ത്രിയെ തടഞ്ഞാൽ കേരളം കൈയുംകെട്ടി നോക്കിനിൽക്കില്ലെന്നാണ് ഒരു കമന്റ്. സംസ്‌കാരങ്ങൾ തമ്മിലുള്ള അന്തരമാണ് ഭോപാലിൽ ദൃശ്യമായതെന്നാണ് മറ്റൊരാൾ അഭിപ്രായപ്പെടുന്നു. ഇത്തരം അനുഭവ

തിരുവനന്തപുര ം: മലയാളികളെ അപമാനിച്ച സാറേ തന്റെ 'മധ്യപ്രദേശം' ഞങ്ങ കലക്കും. ആർഎസ്എസ് പ്രതിഷേധം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനെ ഭോപ്പാലിൽനിന്ന് തിരിച്ചയച്ച സംഭവത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ഫേസ്‌ബുക്ക് പേജിൽ മലയാളികളുടെ പൊങ്കാല തുടരുകയാണ്. കമന്റുകൾക്കൊപ്പം പിണറായി വിജയന്റെ ചിത്രങ്ങളും കമ്യൂണിസത്തിന്റെ പ്രതീകമായ ചിത്രങ്ങളും കൊണ്ടു നിറയുകയാണ് ചൗഹാന്റെ ഫേസ്‌ബുക് പേജ്.
ശിവരാജ് സിങ് ചൗഹാന്റെ ഔദ്യോഗിക പേജിലെ ഓരോ പോസ്റ്റുകൾക്ക് കീഴിലും കഴിഞ്ഞ കുറേ മണിക്കൂറുകളായി ഇത്തരം കമന്റുകൾ നിറഞ്ഞിരിക്കുകയാണ്. സന്ദർശനത്തിനെത്തിയ മറ്റൊരു സംസ്ഥാനത്തെ മുഖ്യമന്ത്രിക്ക് സുരക്ഷ നല്കാൻ കഴിയാത്ത ചൗഹാൻ എങ്ങനെയാണ് മധ്യപ്രദേശിലെ സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കുകയെന്നതടക്കമുള്ള ചോദ്യങ്ങൾ മലയാളികൾ ഉന്നയിക്കുന്നു.
മുഖ്യമന്ത്രിയെ തടഞ്ഞാൽ കേരളം കൈയുംകെട്ടി നോക്കിനിൽക്കില്ലെന്നാണ് ഒരു കമന്റ്. സംസ്‌കാരങ്ങൾ തമ്മിലുള്ള അന്തരമാണ് ഭോപാലിൽ ദൃശ്യമായതെന്നാണ് മറ്റൊരാൾ അഭിപ്രായപ്പെടുന്നു. ഇത്തരം അനുഭവം ഒരു സംസ്ഥാനത്തും ഉണ്ടാകാൻ പാടില്ല. ആർഎസ്എസിന്റെ തലവന്മാരായ ക്രിമിനലുകളടക്കം ബിജെപി ദേശീയ കൗൺസിലിൽ പങ്കെടുക്കാൻ കേരളത്തിലെത്തിയപ്പോൾ അവരെ അതിഥി ദേവോ ഭവ എന്നു പറഞ്ഞ് ക്രമീകരണങ്ങൾ ചെയ്ത സർക്കാരാണ് പിണറായി സർക്കാർ. ആ സർക്കാരിന്റെ തലവൻ ബിജെപി ഭരിക്കുന്ന ഭോപ്പാലിൽ വന്നപ്പോൾ അദ്ദേഹത്തെ തടഞ്ഞത് സംഘപരിവാർ എത്രത്തോളം അസഹിഷ്ണുത കാണിക്കുന്നു എന്നതിനുള്ള തെളിവാണെന്നും കമന്റുകൾ പറയുന്നു.
വിവേകരും അന്തസുമുള്ള ആളുകളെ ബഹുമാനിക്കാൻ അറിയാത്തവർ ഭാരതത്തിന്റെ അപമാനമാനമാണ്. കേരളത്തിൽ വരുമ്പോൾ കാണിച്ചു തരാമെന്ന് ഞങ്ങൾ പറയില്ല, കാരണം ഞങ്ങളുടെ സംസ്‌കാരം അതല്ല. ഞങ്ങളുടെ സാന്നിധ്യം പോലും നിങ്ങളെ ഭയപ്പെടുത്തുന്നുവെങ്കിൽ ഞങ്ങൾക്കുറപ്പിക്കാം ഞങ്ങളുടെ മാർഗം ശരിയാണെന്നുമൊക്കെയാണ് ഫോട്ടോ പോസ്റ്റുകൾ ഉൾപ്പെടെയുള്ള കമന്റുകൾ.

