- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വർഗീയ വിഷയങ്ങളിൽ കുമ്മനത്തിനും സുധീരനും ഒരേ സ്വരം; ആരാധനാലയങ്ങളിലെ ആയുധ പരിശീലനം തടയാൻ നിയമ നിർമ്മാണം നടത്തും; സുരേന്ദ്രന്റെ കൊലയ്ക്ക് കൊലയും അടിക്ക് അടിയുമെന്ന പ്രസ്താവനയിൽ നിയമപരമായ ഇടപെടലും: മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്
തിരുവനന്തപുരം: വർഗീയ വിഷയങ്ങളിൽ കുമ്മനം രാജശേഖരനും വി എം സുധീരനും ഒരേ സ്വരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആർഎസ്എസുമായി സമരസപ്പെടാനാണ് കോൺഗ്രസിന്റെ ശ്രമം.നിയമസഭയിൽ ചോദ്യോത്തരവേളയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി .ആളുകളെ കൊന്നൊടുക്കുയാണ് ആർഎസ്ശാഖകളുടെ ലക്ഷ്യം. ആരാധനാലയങ്ങളിലെ ആയുധ പരിശീലനം തടയാൻ നിയമ നിർമ്മാണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മംഗലാപുരത്ത് കാല്കുത്താൻ അനുവദിക്കില്ലെന്ന നിലപാടാണ് സംഘപരിവാർ സ്വീകരിച്ചത്. ഇതിനെതിരെ മാംഗലാപുരത്തെ ജനങ്ങൾ ഒരേമനസോടെ നിന്നു. എന്തും വിളിച്ച് പറയാവുന്ന വിടുവായിത്തമായിത്തമായിട്ടാണ് ആർഎസ്എസ് പ്രസ്താവനയെ കണക്കാക്കുന്നത്. ബിജെപി നേതാവ് കെ സുരേന്ദ്രന്റെ കൊലയ്ക്ക് കൊലയും അടിക്ക് അടിയും നൽകിയിട്ടുണ്ടെന്ന വിവാദ പ്രസ്താവന പരിശോധിക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. നടിക്കെതിരായ ആക്രമണത്തിൽ അന്വേഷണം നടക്കുകയാണ്. സംഭവത്തിൽ ഗൂഢാലോചന ഇല്ലെന്ന നിലപാട് സർക്കാരിനില്ല. പൊലീസ് കൃത്യമായി കേസിൽ ഇടപെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: വർഗീയ വിഷയങ്ങളിൽ കുമ്മനം രാജശേഖരനും വി എം സുധീരനും ഒരേ സ്വരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആർഎസ്എസുമായി സമരസപ്പെടാനാണ് കോൺഗ്രസിന്റെ ശ്രമം.നിയമസഭയിൽ ചോദ്യോത്തരവേളയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി .ആളുകളെ കൊന്നൊടുക്കുയാണ് ആർഎസ്ശാഖകളുടെ ലക്ഷ്യം. ആരാധനാലയങ്ങളിലെ ആയുധ പരിശീലനം തടയാൻ നിയമ നിർമ്മാണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മംഗലാപുരത്ത് കാല്കുത്താൻ അനുവദിക്കില്ലെന്ന നിലപാടാണ് സംഘപരിവാർ സ്വീകരിച്ചത്. ഇതിനെതിരെ മാംഗലാപുരത്തെ ജനങ്ങൾ ഒരേമനസോടെ നിന്നു. എന്തും വിളിച്ച് പറയാവുന്ന വിടുവായിത്തമായിത്തമായിട്ടാണ് ആർഎസ്എസ് പ്രസ്താവനയെ കണക്കാക്കുന്നത്. ബിജെപി നേതാവ് കെ സുരേന്ദ്രന്റെ കൊലയ്ക്ക് കൊലയും അടിക്ക് അടിയും നൽകിയിട്ടുണ്ടെന്ന വിവാദ പ്രസ്താവന പരിശോധിക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
നടിക്കെതിരായ ആക്രമണത്തിൽ അന്വേഷണം നടക്കുകയാണ്. സംഭവത്തിൽ ഗൂഢാലോചന ഇല്ലെന്ന നിലപാട് സർക്കാരിനില്ല. പൊലീസ് കൃത്യമായി കേസിൽ ഇടപെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.