ആരോപണങ്ങളിൽ വ്യക്തതയില്ല; പറഞ്ഞതെല്ലാം ചട്ടവിരുദ്ധവും; ഗണേശിനെ തള്ളി ഇബ്രാഹിംകുഞ്ഞിന് പിന്തുണയുമായി ഉമ്മൻ ചാണ്ടി; ഭരണകക്ഷി എംഎൽഎ ഇന്നലെ ഉയർത്തിക്കാട്ടിയ കത്ത് വായിച്ച് പ്രതിപക്ഷവും; നിയമസഭ ഇന്നും സ്തംഭിച്ചു
തിരുവനന്തപുരം: മുസ്ലിം ലീഗിന്റെ സമ്മർദ്ദം ഫലിച്ചു. പൊതുമരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ ഓഫീസിനെതിരെ അഴിമതി ആരോപണങ്ങളുന്നയിച്ച കെബി ഗണേശ് കുമാറിനെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കൈവിട്ടു. ഗണേശ് പറയുന്നത് വ്യക്തതയില്ലാത്ത ആരോപണങ്ങളാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ഈ വിഷയത്തിൽ പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയത്തിന് അവ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: മുസ്ലിം ലീഗിന്റെ സമ്മർദ്ദം ഫലിച്ചു. പൊതുമരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ ഓഫീസിനെതിരെ അഴിമതി ആരോപണങ്ങളുന്നയിച്ച കെബി ഗണേശ് കുമാറിനെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കൈവിട്ടു. ഗണേശ് പറയുന്നത് വ്യക്തതയില്ലാത്ത ആരോപണങ്ങളാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ഈ വിഷയത്തിൽ പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി നോട്ടീസ് നൽകി. ഇതിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ആമുഖമായി കാര്യങ്ങൾ പറഞ്ഞത്. ഗണേശിന്റെ ആരോപണം അവ്യക്തമാണെന്നും ചട്ട വിരുദ്ധമായാണ് അത് ഉന്നയിച്ചതെന്നും മുഖ്യമന്ത്രി വിശദകീരിച്ചു.
ഗണേശ് കുമാർ ഉന്നയിച്ചത് ചട്ട വിരുദ്ധമായ ആരോപണമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രധാന ആരോപണം. വളരെ സുതാര്യമായാണ് പ്രവർത്തിക്കുന്നത്. ഇ ടെൻഡർ, ഇപെയ്മെന്റ് എന്നിവ ഈ കാലഘട്ടത്തിൽ ഇബ്രാഹിംകുഞ്ഞിന്റെ നേതൃത്വത്തിൽ നടപ്പാക്കി. അങ്ങനെ സുതാര്യമായാണ് പൊതുമരാമത്ത് മന്ത്രി പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചത്. ഇതിൽ തൃപ്തരാകാത്ത പ്രതിപക്ഷം ബഹളം വച്ചു. തുടർന്ന് സഭാ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി സഭ പരിയേണ്ടിയും വന്നു. സഭയുടെ നടുത്തളത്തിൽ കുത്തിയിരുന്ന് മുദ്രാവക്യം വിളിച്ചാണ് സഭയെ പ്രതിപക്ഷം പ്രക്ഷുബ്ദമാക്കിയത്.
സിപിഐയിലെ വി എസ് സുനിൽകുമാറാണ് അടിയന്ത്ര പ്രമേയത്തിന് അവതരണാനുമതി തേടി നോട്ടീസ് നൽകിയത്. ധനമന്ത്രി കെ എം മാണിക്ക് എതിരെയും രൂക്ഷ വിമർശനങ്ങൾ സുനിൽകുമാർ ഉന്നയിച്ചു. ബജറ്റ് വിറ്റ് ധനമന്ത്രി കാശുണ്ടാക്കുന്നുവെന്നായിരുന്നു ആക്ഷേപം. ഇന്നലെ നിയമസഭയിൽ ഗണേശ് കുമാർ ഉയർത്തിക്കാട്ടിയ കത്ത് വി എസ് സുനിൽ കുമാർ നിയമസഭയിൽ ഇന്ന് വായിച്ചു എന്നതാണ് മറ്റൊരു വസ്തുത. ഈ കത്ത് ഉപയോഗിച്ചാണ് സർക്കാരിനെ പ്രതിപക്ഷ നിരയിലെ എംഎൽഎ ആക്രമിച്ചതെന്നതും ശ്രദ്ധേയമാണ്. ഗണേശിനെ മുഖ്യമന്ത്രി തള്ളുമ്പോൾ പ്രതിപക്ഷം ആരോപണം ഏറ്റെടുക്കുമെന്ന വ്യക്തമായ സൂചന കൂടിയാണ് ഇത്.
സഭയിൽ ഗണേശ് ഇന്ന് ഹാജരായിരുന്നില്ല. അതും ഉയർത്തിയാണ് ആക്ഷേപങ്ങളെ ഭരണ പക്ഷം നേരിട്ടത്. സുനിൽകുമാറിന്റെ ശുപാർശയിലും പൊതുമരാമത്ത് തീരുമാനം എടുത്തിട്ടുണ്ട്. അതിനപ്പുറത്ത് ഒന്നും ഇല്ലെന്ന് മന്ത്രി വികെ ഇബ്രാഹിംകുഞ്ഞ് വിശദീകരിച്ചു. ഇന്നലെ ആരോപണം ഉന്നയിച്ച ഗണേശ് ഇന്ന് സഭയിൽ പോലും ഇല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. തന്റെ ഓഫീസിലെ ആരും അഴിമതിക്കാരല്ലെന്നും വ്യക്തമാക്കി. മൂന്ന് പേർക്കെതിരെയാണ് ഗണേശ് ആരോപണം ഉന്നയിച്ചതെന്നും അവരാരും കുറ്റക്കാരല്ലെന്നും മുഖ്യമന്ത്രിയും പറഞ്ഞു.
മൂന്ന് പേർക്കെതിരെയാണ് ആരോപണം. അതിൽ രണ്ട് പേർക്കെതിരെ ഒരു പരാതിയും കിട്ടിയിട്ടില്ല. മറ്റൊരാൾക്കെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് പരാതി ലഭിച്ചു. ഇത് വിശദമായി വിജിലൻസ് പരിശോധിച്ചു. ആരോപണത്തിൽ കഴമ്പില്ലെന്നും തെളിഞ്ഞു. അതുകൊണ്ട് തന്നെ അടിയന്തര പ്രമേയം ചർച്ചയ്ക്ക് എടുക്കേണ്ടെന്നും വ്യക്തമാക്കി. പാർട്ടി കോഴവാങ്ങുന്ന പാർട്ടിയാണ് സുനിൽകുമാറിന്റേതെന്നും പ്രസംഗത്തിൽ മുഖ്യമന്ത്രി ഉളിയമ്പ് എയ്തു. ഇത് സഭാ രേഖകളിൽ നിന്ന് മാറ്റണമെന്ന് സിപിഐ നിയമസഭാ കക്ഷി നേതാവ് സി ദിവാകരൻ ആവശ്യപ്പെട്ടു.
തുടർന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് നിയമസഭാ സമിതിയുടെ അന്വേഷണമെന്ന ആവശ്യമാണ് സഭയിൽ ഉയർത്തിയത്. ഗണേശ് കുമാർ കൂടുതൽ തെളിവുകൾ നൽകാമെന്ന് വിശദീകരിച്ച സാഹചര്യത്തിലാണ് ഇതെന്നും വി എസ് പറഞ്ഞു. എന്നാൽ ഇതിനോട് പ്രതികരിക്കാൻ മുഖ്യമന്ത്രി പിന്നീട് തയ്യാറായില്ല. ഇതോടെ പ്രതിപക്ഷ ബഹളം തുടങ്ങി. നടുത്തളത്തിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. ഇതോടെ സഭാ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള നടപടികളിലേക്ക് കടന്നു. പതിനൊന്നരയോടെ പിരിയുകയും ചെയ്തു.
പൊതുമരാമത്ത് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയടക്കമുള്ള മൂന്ന് ഉദ്യോഗസ്ഥർ വൻ അഴിമതിയാണ് നടത്തുന്നതെന്നും എംഎൽഎമാരുടെ ആവശ്യങ്ങൾപോലും ഒരു പരിഗണനയും നൽകാതെ പിടിച്ചുവെക്കുകയാണെന്നും ഭരണകക്ഷി എംഎൽഎയായ കെ ബി ഗണേശ്കുമാർ പറഞ്ഞിരുന്നു. അനുമതി നൽകുകയാണെങ്കിൽ മറ്റൊരുമന്ത്രിയുടെ അഴിമതികൂടി തെളിവുകളോടെ ഹാജരാക്കാമെന്നും ആരോപണങ്ങൾ നിയമസഭാ സമിതി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇവ ചർച്ചചെയ്യണമെന്നാവശ്യപ്പെട്ടാണ് അടിയന്തരപ്രമേയ ചർച്ചയ്ക്ക് അനുമതി തേടിയത്.
അതിനിടെ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ ഓഫീസിനെതിരെ കെ ബി ഗണേശ് കുമാർ എംഎൽഎ നടത്തിയ ആരോപണങ്ങൾ അന്വേഷിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ കൊച്ചിയിൽ ആവശ്യപ്പെട്ടു. ഇപ്പോൾ ഉന്നയിച്ചതിനേക്കാൾ ഗുരുതരമായ ആരോപണങ്ങൾ തന്റെ കൈയിലുണ്ടെന്നാണ് ഗണേശ്കുമാർ പറഞ്ഞിട്ടുള്ളത്. അത് എന്താണെന്ന് പുറത്തുകൊണ്ടുവരണം. യുഡിഎഫ് സർക്കാർ തുടരെ തുടരെ അഴിമതി ആരോപണങ്ങൾ നേരിടുകയാണ്. യുഡിഎഫിലെ നേതാവും മുന്മന്ത്രിയുമാണ് ഇപ്പോൾ അഴിമതി ആരോപണം ഉന്നയിച്ചിട്ടുള്ളതെന്നതും ഗൗരവമേറിയതാണെന്ന് പിണറായി പറഞ്ഞു.