- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെൺകുട്ടികളുടെ ദിനം. മകളോടൊപ്പം ഒരു പഴയ ചിത്രം; മെഹന്ദിയിട്ട മകളുടെ കൈകൾ നോക്കുന്ന ചിത്രം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; ഹൃദ്യമായ ചിത്രമെന്ന് കമന്റുകളും
തിരുവനന്തപുരം: പെൺമക്കളോടൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിലുടെ പങ്കുവച്ചായിരുന്നു പല രക്ഷിതാക്കളും ബാലിക ദിനാശംസകൾ നേർന്നത്.അക്കൂട്ടത്തിൽ ശ്രദ്ധ നേടിയ ഒരു ആശംസയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെത്.മകൾ വീണയ്‌ക്കൊപ്പമുള്ള ഒരു പഴയ ചിത്രം പങ്കുവച്ചായിരുന്നു മുഖ്യമന്ത്രിയുടെ ആശംസ.
മൈലാഞ്ചി അണിഞ്ഞ മകളുടെ കൈകൾ അദ്ദേഹം നോക്കുന്നതാണ് ചിത്രം. അച്ഛന്റെ മുന്നിൽ ചിരിച്ചു നിൽക്കുന്ന മകളും ചിത്രത്തിലുണ്ട്.പെൺകുട്ടികളുടെ ദിനം. മകളോടൊപ്പം ഒരു പഴയ ചിത്രം എന്ന കുറിപ്പോടെയാണ് മുഖ്യമന്ത്രി ചിത്രം പങ്കുവച്ചത്.
മകൾക്കൊപ്പമുള്ള ചിത്രം മുഖ്യമന്ത്രി പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ സമൂഹമാധ്യമത്തിൽ വൈറലായി.നിരവധി പേരാണ് മുഖ്യമന്ത്രിയുടെ പോസ്റ്റിന് കമന്റുകളുമായി എത്തിയത്. അച്ഛന്റെയും മകളുടെയും ഹൃദ്യമായ ചിത്രം എന്നാണ് ചിലരുടെ കമന്റുകൾ. നിരവധി പേർ ആശംസകളും നേർന്നു.
മറുനാടന് മലയാളി ബ്യൂറോ