- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെൻകുമാർ കേസിൽ വ്യക്തത തേടിയത് നിയമോപദേശം അനുസരിച്ച്; കോട്ടയത്തേത് പ്രാദശിക സഖ്യം; മഹാരാജാസിൽ ആയുധം കണ്ടെത്തിയ സംഭവത്തെക്കുറിച്ച് നിയമസഭയിൽ വിശദീകരിച്ചത് പൊലീസ് റിപ്പോർട്ട് വായിച്ചശേഷം; ആരോപണങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി
ആലപ്പുഴ: കഴിഞ്ഞ രണ്ട് ദിവസമായി സിപിഎമ്മിനെ പ്രതിക്കൂട്ടിൽ നിർത്തിയ ആരോപണങ്ങളെക്കുറിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ടി.പി. സെൻകുമാർ, മഹാരാജാസ് കോളജ്, കേരള കോൺഗ്രസ് സഖ്യം എന്നീ വിവാദ വിഷയങ്ങളെക്കുറിച്ചാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. ടി.പി. സെൻകുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി പുനർനിയമിക്കണമെന്ന സുപ്രീംകോടതി വിധിയിൽ വ്യക്തത തേടിയത് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിധി അന്തിമമാണെന്ന നിലപാട് താൻ നേരത്തെ പറഞ്ഞിരുന്നു. സംശയങ്ങൾക്ക് അടിസ്ഥാനമില്ലെന്ന തരത്തിൽ സുപ്രീംകോടതി ഇപ്പോൾ പറഞ്ഞതിലും ഭിന്നാഭിപ്രായങ്ങളുണ്ട്. എങ്കിലും ഉത്തരവ് നടപ്പാക്കുകയായിരുന്നെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോട്ടയത്ത് കേരള കോൺഗ്രസ് മാണി വിഭാഗവുമായി സഖ്യമുണ്ടാക്കിയത് പ്രാദേശിക സഹകരണം മാത്രമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രാദേശികമായി കോൺഗ്രസിനെയും ബിജെപിയേയും തോൽപ്പിക്കുകയെന്ന അജൻഡയാണു കോട്ടയത്തു നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെയും ഇത്തര
ആലപ്പുഴ: കഴിഞ്ഞ രണ്ട് ദിവസമായി സിപിഎമ്മിനെ പ്രതിക്കൂട്ടിൽ നിർത്തിയ ആരോപണങ്ങളെക്കുറിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ടി.പി. സെൻകുമാർ, മഹാരാജാസ് കോളജ്, കേരള കോൺഗ്രസ് സഖ്യം എന്നീ വിവാദ വിഷയങ്ങളെക്കുറിച്ചാണ് മുഖ്യമന്ത്രി വിശദീകരിച്ചത്.
ടി.പി. സെൻകുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി പുനർനിയമിക്കണമെന്ന സുപ്രീംകോടതി വിധിയിൽ വ്യക്തത തേടിയത് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
വിധി അന്തിമമാണെന്ന നിലപാട് താൻ നേരത്തെ പറഞ്ഞിരുന്നു. സംശയങ്ങൾക്ക് അടിസ്ഥാനമില്ലെന്ന തരത്തിൽ സുപ്രീംകോടതി ഇപ്പോൾ പറഞ്ഞതിലും ഭിന്നാഭിപ്രായങ്ങളുണ്ട്. എങ്കിലും ഉത്തരവ് നടപ്പാക്കുകയായിരുന്നെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കോട്ടയത്ത് കേരള കോൺഗ്രസ് മാണി വിഭാഗവുമായി സഖ്യമുണ്ടാക്കിയത് പ്രാദേശിക സഹകരണം മാത്രമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രാദേശികമായി കോൺഗ്രസിനെയും ബിജെപിയേയും തോൽപ്പിക്കുകയെന്ന അജൻഡയാണു കോട്ടയത്തു നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെയും ഇത്തരം നിലപാടുകൾ സ്വീകരിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ നിയമസഭയിലുണ്ടായ ഇറങ്ങിപ്പോക്കിലും മാണി യുഡിഎഫിനൊപ്പം ചേർന്നാണ് പോയത്. അവിടെ പ്രത്യേക അടുപ്പമൊന്നും ഞങ്ങളോടു കണ്ടില്ല.
മഹാരാജാസ് കോളജിലെ സ്റ്റാഫ് ക്വാർട്ടേഴ്‌സിൽ വിദ്യാർത്ഥികൾ താമസിച്ച മുറിയിൽ നിന്നും ആയുധങ്ങൾ കണ്ടെത്തിയതുമായി ബന്ധപ്പെട്ട വിഷയത്തിലും പിണറായി നിലപാട് വ്യക്തമാക്കി. സംഭവത്തിൽ എഫ്‌ഐആർ നോക്കിയശേഷമാണു അഭിപ്രായം പറഞ്ഞിരിക്കുന്നത്. എഫ്‌ഐആറിൽ എഴുതിയ കാര്യങ്ങളാണ് ഉദ്ധരിച്ചത്. അല്ലാതെ മനക്കണക്കല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാർക്കപ്പണിക്കുള്ള കമ്പിയും കത്തിയും മാത്രമാണ് കോളജിൽനിന്നു പിടികൂടിയത് എന്നായിരുന്നു നിയമസഭയിൽ മുഖ്യമന്ത്രിയുടെ നിലപാട്. എന്നാൽ, പൊലീസ് തയാറാക്കിയ എഫ്‌ഐആറിലും മറ്റു രേഖകളിലും മാരകായുധങ്ങൾ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.