ലളിത വിവാഹത്തിന് സൂര്യകൃഷ്ണംമൂർത്തിയെ പുകഴ്ത്തി മുല്ലക്കര; സൂര്യകൃഷ്ണമൂർത്തിയൊക്കെ അവിടെ നിൽക്കട്ടെ, ബിനോയ് വിശ്വത്തെ മറന്നോയെന്ന് മുഖ്യമന്ത്രി; നിയമസഭയിൽ കത്തിക്കയറിയ മുല്ലക്കരയെ പിണറായി പിടിച്ചുകെട്ടയത് ഇങ്ങനെ
ആഡംബര വിവാഹത്തിനെതിരെ നിയമസഭയുടെ ശ്രദ്ധക്ഷണിച്ച്, അവസാനം സെൽഫ് ഗോളടിച്ച് മുല്ലക്കര രത്നാകരൻ. ആഡംബര വിവാഹങ്ങൾക്ക് കനത്തപിഴ ഈടാക്കണമെന്നാവശ്യപ്പെട്ട് കത്തിക്കയറുന്നതിനിടെമുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് മുല്ലക്കരയുടെ കാറ്റു കളഞ്ഞതും ഒടുവിൽ ഇരിപ്പിടത്തിൽ ഇരുത്തിയത്. ആഡംബര വിവാഹങ്ങൾ സമൂഹത്തിലുണ്ടാക്കുന്ന അസമത്വങ്ങളെക്കുറിച്ചാണ് മുല്ലക്കര ശ്രദ്ധക്ഷണിക്കൽ അവതരിപ്പിച്ചത്. ആർഭാഢ വിവാഹങ്ങൾ നിയമം മൂലം നിരോധിക്കുകയോ ചെലവഴിക്കുന്ന തുകയുടെ 50 ശതമാനം നകുതിയായി സർക്കാർ ഈടാക്കുകയോ വേണമെന്നതായിരുന്നു മുല്ലക്കരയുടെ ആവശ്യം. ഇത്തരം കല്യാണങ്ങൾ ഒഴിവാക്കാൻ രാഷ്ട്രീയക്കാരും പൊതുപ്രവർത്തകരും തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇങ്ങനെയുള്ള വിവാഹങ്ങളിൽ രാഷ്ട്രീയക്കാർ പങ്കെടുക്കില്ലെന്ന് തീരുമാനിക്കണമെന്നും മുല്ലക്കര ആവശ്യപ്പെട്ടു. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയനും തനിക്കുണ്ടായ ഒരു വിവാഹ അനുഭവം വിവരിക്കാനായി എഴുന്നേറ്റു. കല്ല്യാണം ആർഭാഢമാണോയെന്ന് അത് കൂടിയാലല്ലെ അറിയൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു. താനും ഭാര്യയ
- Share
- Tweet
- Telegram
- LinkedIniiiii
ആഡംബര വിവാഹത്തിനെതിരെ നിയമസഭയുടെ ശ്രദ്ധക്ഷണിച്ച്, അവസാനം സെൽഫ് ഗോളടിച്ച് മുല്ലക്കര രത്നാകരൻ. ആഡംബര വിവാഹങ്ങൾക്ക് കനത്തപിഴ ഈടാക്കണമെന്നാവശ്യപ്പെട്ട് കത്തിക്കയറുന്നതിനിടെമുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് മുല്ലക്കരയുടെ കാറ്റു കളഞ്ഞതും ഒടുവിൽ ഇരിപ്പിടത്തിൽ ഇരുത്തിയത്.
ആഡംബര വിവാഹങ്ങൾ സമൂഹത്തിലുണ്ടാക്കുന്ന അസമത്വങ്ങളെക്കുറിച്ചാണ് മുല്ലക്കര ശ്രദ്ധക്ഷണിക്കൽ അവതരിപ്പിച്ചത്. ആർഭാഢ വിവാഹങ്ങൾ നിയമം മൂലം നിരോധിക്കുകയോ ചെലവഴിക്കുന്ന തുകയുടെ 50 ശതമാനം നകുതിയായി സർക്കാർ ഈടാക്കുകയോ വേണമെന്നതായിരുന്നു മുല്ലക്കരയുടെ ആവശ്യം. ഇത്തരം കല്യാണങ്ങൾ ഒഴിവാക്കാൻ രാഷ്ട്രീയക്കാരും പൊതുപ്രവർത്തകരും തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇങ്ങനെയുള്ള വിവാഹങ്ങളിൽ രാഷ്ട്രീയക്കാർ പങ്കെടുക്കില്ലെന്ന് തീരുമാനിക്കണമെന്നും മുല്ലക്കര ആവശ്യപ്പെട്ടു.
ഇതോടെ മുഖ്യമന്ത്രി പിണറായി വിജയനും തനിക്കുണ്ടായ ഒരു വിവാഹ അനുഭവം വിവരിക്കാനായി എഴുന്നേറ്റു. കല്ല്യാണം ആർഭാഢമാണോയെന്ന് അത് കൂടിയാലല്ലെ അറിയൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു. താനും ഭാര്യയും തൃശൂരിലുള്ള ഒരു സുഹൃത്തിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തി. അവിടെയെത്തിയപ്പോഴാണ്, വിവാഹം നിയന്ത്രിക്കുന്നത് ഏതോ ഇവന്റ് മാനേജ്മെന്റ് കമ്പനിയാണെന്ന് മനസിലായത്. ഒരോ ചടങ്ങ് കഴിയുമ്പോഴും കൈയടിക്കാൻ അവർ ആവശ്യപ്പെട്ടു. അവസാനം എല്ലാവരും എഴുന്നേറ്റ് നിൽക്കണമെന്നായി. തുടർന്ന് എഴുന്നേറ്റുനിന്ന താനും ഭാര്യയും അവിടെനിന്ന് ഇറങ്ങിപ്പോരുകയായിരുന്നെന്നും പിണറായി വിജയൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഇടപെടലോടെ ആവേശത്തിലായ മുല്ലക്കര, സൂര്യാകൃഷ്ണമൂർത്തിയുടെ മകളുടെ ലളിത വിവാഹത്തെക്കുറിച്ച് വിവരിക്കാൻ തുടങ്ങി. അത് എല്ലാവർക്കുമൊരു മാതൃകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതോടെ മുഖ്യമന്ത്രി വീണ്ടും ഇടപെട്ടു. സൂര്യകൃഷ്ണ മൂർത്തിയൊക്കെ അവിടെ നിൽക്കട്ടെ, എന്റ മനസിലുള്ള ചെറുവിവാഹം മുല്ലക്കരയുടെ സഹയാത്രികനായ ബിനോയ് വിശ്വത്തിന്റേതായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതോടെ അത്രനേരം കത്തിക്കയറിയ മുല്ലക്കരയുടെ കാറ്റു പോയി. എങ്കിലും തനിക്കൊപ്പമുള്ള ബിനോയ് വിശ്വത്തെ ഓർക്കാൻ മുഖ്യമന്ത്രി തന്നെ വേണ്ടി വന്നല്ലോയെന്ന തിരിച്ചറിവിലാണ് പിന്നീട് മുല്ലക്കര സീറ്റിലിരുന്നത്. ഇനി ലളിതമായ വിവാഹങ്ങളെക്കുറിച്ച് ആലോചിക്കുമ്പോൾഡ മുല്ലക്കര ഒരിക്കലും ബിനോയ് വിശ്വത്തെ മറക്കില്ലെന്നുറപ്പ്.