- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടു പടവുകൾ ചാടി കയറി ഓടിപ്പോകുന്ന അസുഖത്തിന് പേര് 'സ്പോണ്ടിലൈറ്റിസ്'! ആയുഷ്കാല ആയുർവേദ ചികിൽസ വേണ്ടി വരുമെന്ന സൂചനകളും പുറത്ത്; സ്വർണ്ണ കടത്തു കേസിൽ മുഖ്യമന്ത്രിയുടെ അതിവിശ്വസ്തൻ ഉടനൊന്നും ചോദ്യം ചെയ്യലിന് ഹാജരാകില്ല; തലകറക്കം ഉണ്ടെന്ന് പറഞ്ഞ് ഇഡിയിൽ നിന്നും രക്ഷപ്പെടാൻ സിഎം രവീന്ദ്രന്റെ നീക്കം; തദ്ദേശത്തിൽ 'ഫലം' നോക്കി വാളെടുക്കാൻ യെച്ചൂരിയും
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് അടുത്തൊന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകില്ല. അസുഖത്തിന്റെ കാരണം പറഞ്ഞ് അടുത്ത മൊഴി എടുക്കലും ഒഴിവാക്കും. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് കേസുകളിൽ സ്വാഭാവിക ജാമ്യം കിട്ടും വരെ രവീന്ദ്രൻ ഒളിച്ചു കളി തുടരും. അതിനിടെ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം രവീന്ദ്രന്റെ കാര്യത്തിൽ സിപിഎം കേന്ദ്ര നേതൃത്വം അതിശക്തമായ നിലപാട് എടുക്കുമെന്നും സൂചനയുണ്ട്.
ഗൗരവ സ്വഭാവമുള്ള രോഗത്തിന് ഉടമയായ രവീന്ദ്രൻ ഇപ്പോഴും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഭാഗമാണ്. രവീന്ദ്രനെ പേഴ്‌സണൽ സ്റ്റാഫിൽ നിന്ന് ഒഴിവാക്കാൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നിർദ്ദേശം നൽകും. അസുഖമുള്ള കോടിയേരി ബാലകൃഷ്ണന് അവധി കൊടുക്കുമെങ്കിൽ രവീന്ദ്രനും അവധി കൊടുക്കണമെന്നതാണ് യെച്ചൂരിയുടെ ആവശ്യം. തദ്ദേശത്തിൽ വൻ വിജയം നേടുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ കണക്കു കൂട്ടൽ. അതിന് ശേഷം എല്ലാം അതിജീവിച്ച് മുമ്പോട്ട് പോകാമെന്ന ആത്മവിശ്വാസം മുഖ്യമന്ത്രിക്കുണ്ട്. അതുകൊണ്ടാണ് കടുത്ത നടപടിക്ക് സിപിഎം കേന്ദ്ര നേതൃത്വം തയ്യാറെടുക്കാത്തത്. ഫലം എതിരായാൽ അതിശക്തമായ ഇടപെടലുണ്ടാകും.
രവീന്ദ്രനുള്ളത് സ്പോണ്ടിലൈറ്റിസ് രോഗം മാത്രമെന്ന് സൂചന. ദൂരെയിടങ്ങളിലേക്കുള്ള സ്ഥലംമാറ്റം, ജോലിഭാരം ഒഴിവാക്കൽ, അനധികൃത ലീവ് സമ്പാദനം എന്നിവക്കെല്ലാം സർക്കാർ ജീവനക്കാർ കാലങ്ങളായി പ്രയോഗിച്ചുവരുന്ന ഈ മാർഗമാണ് ഇ.ഡിയുടെ ചോദ്യംചെയ്യലിൽനിന്ന് രക്ഷനേടാൻ രവീന്ദ്രനും ആയുധമാക്കുന്നതെന്ന് വിമർശനം. സംസ്ഥാനത്തെ 60% ആളുകളിലും പ്രകടമായ ഒന്നാണ് സ്പോണ്ടിലൈറ്റിസ് എന്ന് വിദഗ്ദ്ധർ. രോഗം എക്റേയിലൂടെ കണ്ടെത്താമെങ്കിലും പാർശ്വഫലങ്ങളായ തലകറക്കം, തലനീരിറക്കം എന്നിവയൊക്കെ രോഗി പറഞ്ഞേ ഡോക്ടർക്ക് അറിയാനൊക്കൂ. തലകറക്കം ഉണ്ടെന്ന് പറയുന്ന രവീന്ദ്രനെ സുഖപ്പെടാതെ ഇ.ഡിക്ക് ചോദ്യംചെയ്യാൻ കഴിയില്ല.
തുടർചികിത്സയ്ക്കായി രവീന്ദ്രൻ ആയൂർവേദത്തെ ആശ്രയിക്കുമെന്നാണ് വിവരം. അങ്ങനെവന്നാൽ മാസങ്ങളോളം ചികിത്സ നിർദ്ദേശിച്ചേക്കാം. ഈ സർക്കാരിന്റെ കാലത്ത് ചോദ്യംചെയ്യലിൽ നിന്ന് ഒഴിവാകാനും ഇതിലൂടെയാകും. ഇതെല്ലാം സിപിഎം കേന്ദ്ര നേതൃത്വവും മനസ്സിലാക്കുന്നുണ്ട്. തദ്ദേശത്തിൽ ജയിച്ചാൽ എല്ലാം കേന്ദ്ര ഏജൻസികളുടെ ഗൂഢാലോചനയെന്ന് പറഞ്ഞ് പിടിച്ചു നിൽക്കാനാകും. എന്നാൽ തിരിച്ചടിയുണ്ടായാൽ അതിന് കഴിയുകയുമില്ല. ഈ സാഹചര്യത്തിൽ അതിശക്തമായ നടപടികൾ ഉണ്ടാകും. ഇത് മുഖ്യമന്ത്രി പിണറായി വിജയനും തിരിച്ചറിയുന്നു. പോളിറ്റ് ബ്യൂറോ അംഗമായ എംഎ ബേബിയും ധനമന്ത്രി തോമസ് ഐസക്കും കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ട്.
എഴുന്നേറ്റു നിൽക്കാൻ വയ്യാത്തവിധം ആരോഗ്യപ്രശ്നങ്ങളുണ്ടെന്നു ചൂണ്ടിക്കാട്ടി എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിൽ നിന്നും രണ്ടാഴ്ചത്തെ സാവകാശം ചോദിച്ച സി എം രവീന്ദ്രന്റെ രോഗം സംബന്ധിച്ച വിശദാംശങ്ങൾ പരിശോധിക്കാനൊരുങ്ങി ഇ ഡി നീക്കം നടത്തുന്നുണ്ട്. അന്വേഷണ സംഘത്തെ രവീന്ദ്രൻ പറ്റിക്കുകയാണോയെന്ന സംശയം നിലനിൽക്കേ ഇന്നലെ അദ്ദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി ജവഹർ നഗറിലെ ഫ്‌ളാറ്റിലെത്തി. എഴുന്നേറ്റ് നടക്കാൻ കഴിയില്ലെന്നാണ് രവീന്ദ്രൻ ഇ ഡിക്ക് നൽകിയ കത്തിൽ പറയുന്നത്. എന്നാൽ, ഡിസ്ചാർജ് ആയി ഫ്‌ളാറ്റിലെത്തിയ രവീന്ദ്രന്റെ നീക്കം ഏവരേയും അമ്പരപ്പിക്കുന്നതായിരുന്നു. കഴുത്തിനു കോളറുമായി പരസഹായമില്ലാതെ വേഗത്തിൽ കാറിൽ നിന്നിറങ്ങി, രണ്ടു പടവുകൾ വീതം ചാടിക്കയറിയാണ് അദ്ദേഹം മുകൾ നിലയിലേക്ക് പോയത്. ഇതിന്റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിരുന്നു.
മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറിയുടെ രോഗരഹസ്യം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ യാതോരു സംശയവുമില്ല. രവീന്ദ്രനിൽ പൂർണവിശ്വാസമുണ്ടെന്ന് തുറന്നു പറയുകയും ചെയ്തു അദ്ദേഹം. ഗുരുതര രോഗമില്ലാതെ അഡ്‌മിറ്റാക്കിയെങ്കിൽ ഡോക്ടർമാർക്കെതിരെ കേസെടുക്കുമെന്ന് ഇ ഡി അറിയിച്ചു. ഇതിനു പിന്നാലെയായിരുന്നു ഡിസ്ചാർജ്.
മെഡിക്കൽ കോളേജിന്റെ റിപ്പോർട്ട് പരിശോധിച്ച ശേഷം വീണ്ടും നോട്ടീസ് നൽകാൻ ഇ ഡി തയ്യാറാകും. അപ്പോഴും ഹാജരാകാൻ തയ്യാറായില്ലെങ്കിൽ കസ്റ്റഡിയിലെടുത്തുകൊച്ചിയിലേക്ക് കൊണ്ടുപോകാനാണ് സാധ്യത.
മറുനാടന് മലയാളി ബ്യൂറോ