- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിഗരറ്റ് ആവശ്യപ്പെട്ടപ്പോൾ താൻ പുകവലിക്കില്ലെന്ന് പറഞ്ഞു; അപ്പോൾ ചോദിച്ചത് കഞ്ചാവ് ഉണ്ടോയെന്ന്; ഇതൊന്നും തങ്ങളുടെ പക്കലില്ലെന്ന് യദു കൃഷ്ണൻ പറഞ്ഞപ്പോഴും കാലുകൊണ്ട് തൊഴിച്ചു; വയറിനും നാഭിക്കും ക്ഷതമേറ്റ വിദ്യർത്ഥി ആശുപത്രിയിൽ ചികിത്സയിൽ; മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ മലപ്പുറത്ത് കോളജ് വിദ്യാർത്ഥിയെ തല്ലിച്ചതച്ചത് അതിക്രൂരമായി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ കോളേജ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. മലപ്പുറത്തെ വിനോദ സഞ്ചാര കേന്ദ്രത്തിൽ വെച്ച് കൂട്ടുകാർക്കൊപ്പം മർദ്ദിച്ചുവെന്നാണ് പരാതി. മലപ്പുറം മങ്കട ഗ്രാമപഞ്ചായത്തിൽ കൊണ്ടംപുറത്ത് അനിൽ കുമാറിന്റെ മകൻ യദുകൃഷ്ണനാണ് മുഖ്യമന്ത്രിയുടെ കമാൻഡോ സംഘത്തിൽ പെട്ട അബ്ദുൽ വാഹിദിന്റേയും സംഘത്തിന്റെയും മർദ്ദനമേറ്റത്. അബ്ദുൽ വാഹിദും സംഘവും സിഗരറ്റ് ആവശ്യപ്പെട്ടപ്പോൾ താൻ പുകവലിക്കില്ലെന്ന് പറഞ്ഞതിനെ തുടർന്ന് പ്രകോപനത്തെ തുടർന്ന് മർദ്ദിച്ചുവെന്നാണ് യദുവിന്റെ ആരോപണം. മലപ്പുറം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രമായ കൊരങ്ങൻചോലയിലാണ് സംഭവം നടന്നത്. കമാൻഡോ സംഘത്തിലെ ഉദ്യോഗസ്ഥനായ വാഹിദും ഏഴംഗ സുഹൃത്ത് സംഘവും ചേർന്ന് യദുകൃഷ്ണൻ എന്ന വിദ്യാർത്ഥിയെയാണ് മർദ്ദിച്ചവശനാക്കിയത്. കുട്ടിയെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിനോദസഞ്ചാര കേന്ദ്രമായ കൊരങ്ങൻചോലയിൽ എത്തിയ വാഹിദും സംഘവും യദുകൃഷ്ണനോടും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനോടും സിഗററ്റ് ചോദിച്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ കോളേജ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. മലപ്പുറത്തെ വിനോദ സഞ്ചാര കേന്ദ്രത്തിൽ വെച്ച് കൂട്ടുകാർക്കൊപ്പം മർദ്ദിച്ചുവെന്നാണ് പരാതി. മലപ്പുറം മങ്കട ഗ്രാമപഞ്ചായത്തിൽ കൊണ്ടംപുറത്ത് അനിൽ കുമാറിന്റെ മകൻ യദുകൃഷ്ണനാണ് മുഖ്യമന്ത്രിയുടെ കമാൻഡോ സംഘത്തിൽ പെട്ട അബ്ദുൽ വാഹിദിന്റേയും സംഘത്തിന്റെയും മർദ്ദനമേറ്റത്. അബ്ദുൽ വാഹിദും സംഘവും സിഗരറ്റ് ആവശ്യപ്പെട്ടപ്പോൾ താൻ പുകവലിക്കില്ലെന്ന് പറഞ്ഞതിനെ തുടർന്ന് പ്രകോപനത്തെ തുടർന്ന് മർദ്ദിച്ചുവെന്നാണ് യദുവിന്റെ ആരോപണം.
മലപ്പുറം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രമായ കൊരങ്ങൻചോലയിലാണ് സംഭവം നടന്നത്. കമാൻഡോ സംഘത്തിലെ ഉദ്യോഗസ്ഥനായ വാഹിദും ഏഴംഗ സുഹൃത്ത് സംഘവും ചേർന്ന് യദുകൃഷ്ണൻ എന്ന വിദ്യാർത്ഥിയെയാണ് മർദ്ദിച്ചവശനാക്കിയത്. കുട്ടിയെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിനോദസഞ്ചാര കേന്ദ്രമായ കൊരങ്ങൻചോലയിൽ എത്തിയ വാഹിദും സംഘവും യദുകൃഷ്ണനോടും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനോടും സിഗററ്റ് ചോദിച്ചു. വിദ്യാർത്ഥികൾ ഇല്ലെന്ന് അറിയിച്ചപ്പോൾ കഞ്ചാവ് ഉണ്ടോയെന്നായി ചോദ്യം. ഇതൊന്നും തങ്ങളുടെ പക്കലില്ലെന്ന് വിദ്യാർത്ഥികൾ പറഞ്ഞതോടെ ഇരുവരും വന്ന സ്‌കൂട്ടർ പരിശോധിക്കണമെന്നായി വാഹിദിന്റെ ആവശ്യം.
വിദ്യാർത്ഥികൾ വഴങ്ങാതിരുന്നതോടെ മദ്യലഹരിയിലായിരുന്ന വാഹിദ് യദുകൃഷ്ണനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. വയറിനും നാഭിക്കും കൈകൾക്കും ക്ഷതമേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. അക്രമത്തിനെതിരേ വിദ്യാർത്ഥിയുടെ മാതാപിതാക്കൾ മഞ്ചേരി പൊലീസിൽ പരാതി നൽകി. പൊലീസ് വിദ്യാർത്ഥിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. മർദ്ദനമേറ്റ വിദ്യാർത്ഥി പഞ്ചായത്തംഗത്തിന്റെ മകനാണ്.
അതേസമയം വിദ്യാർത്ഥിയെ മർദ്ദിച്ച വാഹിദ് എന്ന കമാൻഡോയ്ക്കെതിരേ നടപടിയുണ്ടായേക്കുമെന്നാണ് വിവരം. സംഭവം ആഭ്യന്തരവകുപ്പിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. എന്നാൽ ഇയാളെ രക്ഷിക്കാൻ ചില ശ്രമിക്കുന്നുവെന്ന് ആരോപിച്ച് മാതാപിതാക്കളും പ്രദേശവാസികളും രംഗത്തുവന്നിട്ടുണ്ട്.