- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിപക്ഷത്തിന് അവരിൽ തന്നെ അവിശ്വാസം ഉള്ളതുകൊണ്ടാണ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്; ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കാനുള്ള ശ്രമം വിലപ്പോവില്ല; യുഡിഎഫിലെ ബന്ധങ്ങൾ ശിഥിലമായി; യുഡിഎഫിലെ ഒരു വിഭാഗം എംഎൽഎമാർ തന്നെ വിട്ടു നിന്നു; നല്ലൊരു വാഗ്ദാനവുമായി ബിജെപി വരുന്നതും കാത്തിരിക്കുന്ന നേതാക്കളാണ് കോൺഗ്രസിൽ; അടിമുടി ബിജെപിയാകാൻ കാത്തിരിക്കുന്ന പാർട്ടിയെ ജനങ്ങൾ എങ്ങനെ വിശ്വസിക്കും? നിയമസഭയിൽ അവിശ്വാസ പ്രമേയ ചർച്ചയ്ക്കുള്ള മറുപടിയിൽ മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രതിപക്ഷത്തിന് അവരിൽ തന്നെ അവിശ്വാസമുള്ളതു കൊണ്ടാണ് അവിശ്വാസപ്രമേയം കൊണ്ടുവന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവിശ്വാസ പ്രമേയ ചർച്ചക്കൊടുവിൽ മറുപടിയിലാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. യുഡിഎഫിൽ ഘടകകക്ഷികൾക്കിടയിൽ ബന്ധം ശിഥിലമായി വരുന്നു. സർക്കാരിനെതിരെ പ്രചരണ കൊടുങ്കാറ്റ് അഴിച്ച് വിട്ട് ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കാൻ ശ്രമിക്കുകയാണ് പ്രതിപക്ഷം. വിശ്വാസയോഗ്യമായ ഒന്നും അവർക്ക് അവതരിപ്പിക്കാനാകില്ല.
യുഡിഎഫിലെ അണികളിൽ നിന്ന് നേതൃത്വത്തിൽ അവിശ്വാസമുണ്ടായിരിക്കുകയാണെന്നും മുഖ്യമന്ത്രി സഭയിൽ അഭിപ്രായപ്പെട്ടു.ജനപിന്തുണയുടെ കാര്യം സഭയിൽ സംസാരിച്ചവർ ചൂണ്ടിക്കാണിച്ചിരുന്നു. നേരത്തെ ഉണ്ടായിരുന്ന പിന്തുണ നഷ്ടമാകുന്ന അവസ്ഥയാണ് യുഡിഎഫിന്. അവിടെയുള്ള അസ്വസ്ഥതകൾക്ക് മറയിടാനാണ് അവിശ്വാസം വന്നത്. ജനങ്ങളിൽ ഈ സർക്കാരിനോടുള്ള വിശ്വാസം വർദ്ധിച്ചുവെന്നും സർക്കാരിന്റെ ആരംഭത്തിൽ 91സീറ്റായിരുന്നത് ഇപ്പോൾ 93 ആയി എന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാരിനെതിരെ അവിശ്വാസ പ്രമേയവുമായി ഇറങ്ങി തിരിച്ച ഡഉഎ കാർ സ്വയം വിശ്വാസം നഷ്ടമായി പുറത്തു പോകുന്ന ദയനീയ അവസ്ഥയിലായി. യുഡിഎഫ് ശിഥിലമായി. യുഡിഎഫിലെ ഒരു വിഭാഗം ങഘഅ മാർ തന്നെ വിട്ടു നിന്നു. ഇവിടെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമ്പോൾ . ഡൽഹിയിൽ അഹഇഇ നേതാക്കൾ പരസ്പരം തമ്മിലടിച്ച് അവിശ്വാസം രേഖപ്പെടുത്തുകയാണ്. അടിമുടി BJP യാകാൻ ക്യൂവിൽ നിൽക്കുന്ന ആൾ കൂട്ടമായി കോൺഗ്രസ് മാറി. മുതിർന്ന നേതാക്കൾ ഇത്തരക്കാരാണെന്ന് രാഹുൽ ഗാന്ധി തന്നെ പറയുന്നു. ഇവരെ എങ്ങനെ വിശ്വസിക്കും. സ്വന്തം നേതാവിനെ പോലും തെരഞ്ഞെടുക്കാൻ കഴിയുന്നില്ല.
രാജ്യം നേരിടുന്ന വിഷയങ്ങളിൽ ഒന്നിച്ചൊരു നിലപാടെടുക്കാൻ കോൺഗ്രസിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അയോദ്ധ്യ ക്ഷേത്ര നിർമ്മാണത്തിനെതിരെ കോൺഗ്രസ് ഒന്നും മിണ്ടിയില്ല. ബിജെപിയുടെ സാമ്പത്തിക നിലപാട് എതിരെ എന്തെങ്കിലും നിലപാടെടുത്തോ? ബിജെപിയാകാൻ കാത്തിരിക്കുന്ന ഒരു കൂട്ടം ആളുകളാണ് ഇന്ന് കോൺഗ്രസ്. ഇത്ര പതനത്തിലെത്തിയ ഈ പാർട്ടിയെ കേരളത്തിലെ ജനം എങ്ങനെ വിശ്വസിക്കുമെന്നും അവിശ്വാസ പ്രമേയവുമായി ഇറങ്ങിത്തിരിച്ചതിലെ ഔചിത്യമില്ലായ്മ കോൺഗ്രസ് തിരിച്ചറിയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.