- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചങ്ങാതി നന്നല്ല കണ്ണാടിയുമല്ല കൂട്ടുകൂടിയാൽ പണി കിട്ടും; അവർക്ക് വേണ്ടത് ബ്രേക്കിങ് ന്യൂസ് മാത്രം; ആ വലയിൽ വീഴാതെ ജാഗ്രതൈ! മാധ്യമ പ്രവർത്തകരോട് അധികം ചങ്ങാത്തം വേണ്ടെന്ന് പൊലീസുകാർക്ക് മുഖ്യമന്ത്രിയുടെ ഉപദേശം
കോട്ടയം: മാധ്യമ പ്രവർത്തകർക്ക് എപ്പോഴും ഒരുവിചാരമേയുള്ളു. ഏതെങ്കിലും വാർത്ത ബ്രേക്ക്ചെയ്യുക. അന്നത്തെ കോളൊപ്പിക്കുക. അത്തരക്കാരോട് ഇടപഴകുമ്പോൾ സൂക്ഷിക്കണം. ഇല്ലെങ്കിൽ പണി കിട്ടും. ഇതാണ് മുഖ്യമന്ത്രി പൊലീസുകാർക്ക് നൽകിയ ഉപദേശത്തിന്റെ സാരം.കോട്ടയത്ത് ക്രൈംബ്രാഞ്ചിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുമ്പോഴാണ് പിണറായി വിജയൻ ഈ വിലയേറിയ ഉപദേശം നൽകിയത്. മാധ്യമപ്രവർത്തകർ ബ്രേക്കിങ് ന്യൂസിന് വേണ്ടി പലപ്പോഴും നിജസ്ഥിതി അന്വേഷിക്കാതെയാണു വാർത്ത കൊടുക്കുന്നത്. അവർക്ക് ഒരു വാർത്ത ബ്രേക്ക് ചെയ്യുകയെന്ന ലക്ഷ്യം മാത്രമേയുള്ളൂ. അതുകൊണ്ടു തന്നെ ഇത്തരം ശ്രമം തിരിച്ചറിഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥർ അവരുടെ വലയിൽ വീഴരുതെന്നായിരുന്നു പൊലീസിനു മുഖ്യമന്ത്രിയുടെ ഉപദേശം. ഏതെങ്കിലും ഒരു കേസുണ്ടായാൽ ഊഹാപോഹം പ്രചരിപ്പിക്കുക, പിന്നീട് പ്രതികളെ സ്വയം കണ്ടെത്തുക എന്നിങ്ങനെയാണ് പല മാധ്യമങ്ങളും ചെയ്യുന്നത്. ഇത്തരം പ്രവർത്തനത്തിലൂടെ യഥാർഥ പ്രതി രക്ഷപ്പെടുകയും ചെയ്യും. അതിനാൽ, പൊലീസ് ഉദ്യോഗസ്ഥർ മാധ്യമപ്രവർത്തകരുമായി ഇടപഴകുമ്പോൾ കൃത
കോട്ടയം: മാധ്യമ പ്രവർത്തകർക്ക് എപ്പോഴും ഒരുവിചാരമേയുള്ളു. ഏതെങ്കിലും വാർത്ത ബ്രേക്ക്
ചെയ്യുക. അന്നത്തെ കോളൊപ്പിക്കുക. അത്തരക്കാരോട് ഇടപഴകുമ്പോൾ സൂക്ഷിക്കണം. ഇല്ലെങ്കിൽ പണി കിട്ടും. ഇതാണ് മുഖ്യമന്ത്രി പൊലീസുകാർക്ക് നൽകിയ ഉപദേശത്തിന്റെ സാരം.കോട്ടയത്ത് ക്രൈംബ്രാഞ്ചിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുമ്പോഴാണ് പിണറായി വിജയൻ ഈ വിലയേറിയ ഉപദേശം നൽകിയത്.
മാധ്യമപ്രവർത്തകർ ബ്രേക്കിങ് ന്യൂസിന് വേണ്ടി പലപ്പോഴും നിജസ്ഥിതി അന്വേഷിക്കാതെയാണു വാർത്ത കൊടുക്കുന്നത്. അവർക്ക് ഒരു വാർത്ത ബ്രേക്ക് ചെയ്യുകയെന്ന ലക്ഷ്യം മാത്രമേയുള്ളൂ. അതുകൊണ്ടു തന്നെ ഇത്തരം ശ്രമം തിരിച്ചറിഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥർ അവരുടെ വലയിൽ വീഴരുതെന്നായിരുന്നു പൊലീസിനു മുഖ്യമന്ത്രിയുടെ ഉപദേശം.
ഏതെങ്കിലും ഒരു കേസുണ്ടായാൽ ഊഹാപോഹം പ്രചരിപ്പിക്കുക, പിന്നീട് പ്രതികളെ സ്വയം കണ്ടെത്തുക എന്നിങ്ങനെയാണ് പല മാധ്യമങ്ങളും ചെയ്യുന്നത്. ഇത്തരം പ്രവർത്തനത്തിലൂടെ യഥാർഥ പ്രതി രക്ഷപ്പെടുകയും ചെയ്യും. അതിനാൽ, പൊലീസ് ഉദ്യോഗസ്ഥർ മാധ്യമപ്രവർത്തകരുമായി ഇടപഴകുമ്പോൾ കൃത്യമായജാഗ്രത പുലർത്തണമെന്നും മുഖ്യമന്തി പറഞ്ഞു.
'പലപ്പോഴും പൊലീസ് ഉദ്ദേശിക്കുന്ന വാർത്ത മാധ്യമങ്ങളിൽ വരണമെന്നില്ല. പൊലീസ് പറയുന്ന കാര്യത്തിലെ ഏതെങ്കിലും ഒരു ഭാഗം അടർത്തിയെടുത്തായിരിക്കും സംപ്രേഷണം ചെയ്യുന്നത്. ഇത് നിങ്ങൾ തിരിച്ചറിയണം. തങ്ങളുടെ താൽപ്പര്യം മുൻനിർത്തി വാർത്ത കൊണ്ടുപോകാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നത്. അത് തിരിച്ചറിഞ്ഞു വേണം മാധ്യമപ്രവർത്തകരോട് ഇടപെടേണ്ടത്.'
സാമൂഹികമാധ്യമങ്ങൾ തിരുത്തൽ ശക്തിയായാണ് പ്രവർത്തിക്കേണ്ടത്.എന്നാൽ, പലപ്പോഴും ഇവയിൽ തെറ്റായ വാർത്തകളാണ് വരുന്നത്. ഏറ്റവും പെട്ടെന്ന് വാർത്ത സൃഷ്ടിക്കാനാണ് ഇക്കൂട്ടരുടെ ശ്രമം. അന്വേഷണം പൂർത്തിയാകുമ്പോൾ മുമ്പു പ്രത്യക്ഷപ്പെട്ട വാർത്തകളുമായി യാതൊരു ബന്ധവും കാണില്ലെന്നാണ് യാഥാർഥ്യം. ഇതു തിരിച്ചറിയാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിയണമെന്നും മുഖ്യമന്ത്രി പൊലീസുകാർക്ക് മുന്നറിയിപ്പ് നൽകി.മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ശേഷം പിണറായി വിജയനും മാധ്യമങ്ങളോട് അധികം അടുപ്പമില്ലായിരുന്നുവെന്ന കാര്യവും ഓർക്കണം.